വാവ സുരേഷ്: അനുഭൂതികൾക്ക് നൽകാനുള്ളതല്ല മനുഷ്യജീവൻ എന്ന തിരിച്ചറിവ് സാമാന്യബുദ്ധിയാണ്

വെറും കൈ കൊണ്ട് പാമ്പിനെ പിടിക്കുമ്പോൾ അദ്ദേഹത്തിന് എന്തോ ആത്മാനുഭൂതി ഉണ്ടാകുമത്രേ. പിന്നീട് നാട്ടുകാർക്ക് മുന്നിൽ നടത്തുന്ന സർപ്പാഭരണവിഭൂഷിതനായ പ്രസംഗം അദ്ദേഹത്തിന് മറ്റൊരനുഭൂതിയാണ്.

| ശ്രീചിത്രൻ എംജെ

വാവ സുരേഷ് വീണ്ടും പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിലാണ് എന്നു കേൾക്കുന്നു. അദ്ദേഹം രക്ഷപ്പെടട്ടെ. ഈ ഊളനാടകം കേരളത്തിലാരംഭിച്ചിട്ട് വർഷങ്ങളായി. വാവ സുരേഷിന് പാമ്പുപിടിക്കാനറിയാം. സുരേഷ് അതിൽ വിദഗ്ധനാണ്. രാജവെമ്പാല വരെ നമ്മുടെ നാട്ടിലുള്ള ഏതു പാമ്പിനെ കൈകാര്യം ചെയ്യാൻ കഴിവുണ്ട്. സാധാരണ ഏതു മനുഷ്യനും ഭയക്കുന്ന ഉരഗജീവികളെ ഭയമില്ലാതെ കൈകാര്യം ചെയ്യുന്ന ഒരു മനുഷ്യനോട് മറ്റുള്ളവർക്ക് ആരാധന സ്വാഭാവികമാണ്. ഇത്രയും ശരി. ഈ ശരികൾക്കു മുകളിൽ കാട്ടിക്കൂട്ടിയ കൊടുംതെറ്റുകളുടെ ദുരന്തഫലമാണ് ഈ നിമിഷം സുരേഷിനെ വീണ്ടും മരണത്തിന് മുഖാമുഖം നിർത്തുന്നത്.

ഭൂമിയിൽ വിഷജീവികൾ പലതുണ്ട്. വിഷം ആപേക്ഷികമാണ്, ഒരു ജീവിയുടെ വിഷം മറ്റൊരു ജീവിയെ ഒന്നും ചെയ്തേക്കില്ല, ചിലപ്പോൾ ഔഷധവുമാകാം. പക്ഷേ സർപ്പത്തിൻ്റെ പ്രതിരോധത്തിനായി അതിനുള്ള ആയുധമായ കെമിക്കൽ കോമ്പോണ്ട് മനുഷ്യശരീരത്തിൽ വിഷമാണ്. പ്രതിവിഷം നിർമ്മിക്കുന്നു എന്നത് വേറെക്കാര്യം. ആ പ്രക്രിയ തന്നെ ശാസ്ത്രവളർച്ചയിൽ മനുഷ്യൻ കണ്ടെത്തിയതാണ്. അല്ലാതെ കൊത്തിയ പാമ്പിനെ വെച്ചോ വേറെ പാമ്പിൻ്റെ വിഷം കുത്തിവെച്ചോ പ്രതിവിഷചികിൽസയില്ല. കാര്യം ലളിതമാണ് – പാമ്പ് പ്രകൃതിയിൽ ഉണ്ട്, ഉണ്ടായിരിക്കണം. പക്ഷേ മനുഷ്യന് അപകടകാരിയാണ്.

ഈ വിഷജീവിയെ ശാസ്ത്രീയമായി പിടിക്കാൻ പരിശീലനം നേടിയവരുണ്ട്. അനിവാര്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചെയ്യേണ്ട ആ ജോലി ഒരു പ്രകടനമല്ല. കുറച്ചു മാസം മുമ്പ് വീടിനടുത്തു നിന്ന് സാമാന്യം വലിയ ഒരു അണലിയെ കണ്ടു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചപ്പോൾ അര മണിക്കൂറിനകം വന്ന് വെറും രണ്ടേ രണ്ട് മിനിറ്റുകൊണ്ട് അവരതിനെ കൊണ്ടുപോയി. കൂടിനിന്ന നാട്ടുകാരെ കാണിക്കാനോ ഒരു പ്രകടനത്തിനോ വാചകമേളക്കോ അവർ മുതിർന്നതു പോലുമില്ല. ഈ പരിപാടി വാവ സുരേഷ് ചെയ്യുന്നത് ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ്.

വെറും കൈ കൊണ്ട് പാമ്പിനെ പിടിക്കുമ്പോൾ അദ്ദേഹത്തിന് എന്തോ ആത്മാനുഭൂതി ഉണ്ടാകുമത്രേ. പിന്നീട് നാട്ടുകാർക്ക് മുന്നിൽ നടത്തുന്ന സർപ്പാഭരണവിഭൂഷിതനായ പ്രസംഗം അദ്ദേഹത്തിന് മറ്റൊരനുഭൂതിയാണ്. ഈ അനുഭൂതികൾ എല്ലാം ഷൂട്ട് ചെയ്ത് പശ്ചാത്തലത്തിൽ ഭീകരസംഗീതം നൽകി ജനങ്ങൾക്ക് കാണിച്ചു കൊടുക്കുന്നത് ഒരു ചാനലിന് വേറൊരനുഭൂതിയാണ്. ഇതു കണ്ട് കയ്യടിക്കുകയും ആർത്തുവിളിക്കുകയും ചെയ്യുന്നത് ജനങ്ങൾക്ക് ഇതിലപ്പുറം അനുഭൂതിയാണ്. ഇതിനെല്ലാമപ്പുറം ഈ അനുഭൂതികളെ വിമർശിക്കുന്ന ഡോക്ടർമാരെയടക്കം തെറി വിളിക്കുന്നത് വാവാ ഫാൻസിന് ഉൻമാദാനുഭൂതിയാണ്.

ഇത്തരം അനുഭൂതികൾക്ക് നൽകാനുള്ളതല്ല മനുഷ്യജീവൻ എന്ന തിരിച്ചറിവ് സാമാന്യബുദ്ധിയാണ്. പക്ഷേ സാമാന്യബുദ്ധി പാമ്പിൻവിഷത്തേക്കാളും ഈ സമൂഹത്തിൽ അപൂർവ്വമായിക്കൊണ്ടിരിക്കുകയാണ്. വാവസുരേഷ് രക്ഷപ്പെടണം എന്നാഗ്രഹിക്കുന്നു. വാവസുരേഷ് പങ്കുവെക്കുന്ന ആൾക്കൂട്ടത്തിൻ്റെ ബുദ്ധിരാഹിത്യം മരിക്കണം എന്നും കൂടി ആഗ്രഹിക്കുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...