കർണാടകയിലെ ഹിജാബ് വിവാദം; കലാപം തന്നെയാണ് വർഗീയവാദികൾ ലക്ഷ്യം വെക്കുന്നത്

80 ഉം 20 ഉം തമ്മിലാണ് യു.പി യിൽ മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ച യോഗിയും കൂട്ടരും ഹിജാബ് വിവാദം രണ്ട് മതങ്ങൾ തമ്മിലുള്ള പ്രശ്നമായി വഴിതിരിയണമെന്നാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

| ടികെ അഷ്‌റഫ്

കർണാടകയിൽ ഹിജാബ് നിരോധനത്തിലൂടെ തുറന്നുവിട്ട വിഷപ്പുക തീയായി പടർന്നുകൊണ്ടിരിക്കുകയാണ് ! ഇതിലൂടെ കലാപം തന്നെയാണ് വർഗീയവാദികൾ ലക്ഷ്യം വെക്കുന്നത്. ന്യായമായ പ്രതിഷേധങ്ങൾ പോലും വർഗീയ കലാപത്തിന് വഴി മാറാതിരിക്കാൻ വിവേകമുള്ളവർ ഇടപെടണം.

ക്യാമ്പസിൽ ഒരു പെൺകുട്ടി ഹിജാബ് ധരിച്ച് ഏകയായി കടന്നുവരുന്നതും അതിനെതിരിൽ ഒരു സംഘം ആൺകുട്ടികൾ ജയ്ശ്രീറാം വിളിച്ച് ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോ വൈറൽ ആയിരിക്കുന്നു .ആർത്തലച്ചു വരുന്ന സംഘത്തിനുനേരെ ഒറ്റക്ക് തിരിഞ്ഞുനിന്ന് ശബ്ദമുയർത്തിയ ആ പെൺകുട്ടിയുടെ ധൈര്യം ഫാസിസത്തിനെതിരെ ആർജ്ജവമുള്ള നിലപാടിൻ്റെ പ്രതീകമാണ്.എന്നാൽ ജയ് ശ്രീറാം എന്ന് വിളിക്കുന്നവർ എന്തു ലക്ഷ്യമാണോ അതിലൂടെ ഉദ്ദേശിക്കുന്നത് അതിനെ എളുപ്പത്തിൽ സാധ്യമാക്കുകയാണ് അല്ലാഹു അക്ബർ എന്ന മറുപടിയിലൂടെ ചെയ്യുന്നത്.

ഒറ്റപ്പെട്ട ഈ പെൺകുട്ടിയുടെ പെട്ടെന്നുള്ള പ്രതികരണത്തെയല്ല ഇവിടെ പ്രശ്നവത്കരിക്കുന്നത്; മതസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പ്രതിഷേധത്തിൻ്റെ നയം ഈ പ്രതികരണത്തിൽ കണ്ടെത്തുന്നതിനെയാണ് തിരുത്തുന്നത്. ഹിജാബ് നിരോധനം ഒരു മതവിഭാഗത്തിൻ്റെ മാത്രം പ്രശ്നമായി ചുരുക്കരുത്. മതസ്വാതന്ത്ര്യമെന്നത് ഭരണഘടന നൽകുന്ന അവകാശമാണ്. അത് നിഷേധിക്കുന്നത് ഭരണഘടനക്ക് എതിരെയുള്ള വെല്ലുവിളിയാണ്. ഇവിടെയുള്ള മുഴുവൻ മതേതര വിശ്വാസികളേയും നൊമ്പരപ്പെടുത്തുന്ന പ്രശ്നമാണ് ഇത്. എല്ലാ വിഭാഗങ്ങളെയും ചേർത്ത് പിടിക്കുന്നതിനിടയിലേക്ക് മതപരമായ മുദ്രാവാക്യങ്ങൾ കടന്നുവരുമ്പോൾ ഒന്നിച്ചുള്ള മുന്നേറ്റം ദുർബലപ്പെടുകയാണ് ചെയ്യുക.

CAA പ്രതിഷേധത്തിനിടയിൽ മതപരമായ മുദ്രാവാക്യങ്ങൾ ഒഴിവാക്കാൻ ആഹ്വാനം ഉണ്ടായത് ഈ ലക്ഷ്യം മുൻനിർത്തിയാണ്. വിദ്യാർഥികൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ല എന്ന കർണാടക ഹൈക്കോടതിയുടെ ഇന്നത്തെ നിരീക്ഷണം പ്രതീക്ഷ നൽകുന്നതാണ്. ഭരണഘടനയാണ് കോടതിയുടെ ഭഗവത്ഗീത എന്ന് പറഞ്ഞ കോടതി സമാധാനം നിലനിർത്തണമെന്നും വിദ്യാർഥികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നാളെ 2:30 pm ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി പറഞ്ഞ സാഹചര്യത്തിൽ സമാധാനം കൈവിടാതിരിക്കാൻ വിവേകമതികൾ മുൻകയ്യെടുക്കണം.

80 ഉം 20 ഉം തമ്മിലാണ് യു.പി യിൽ മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ച യോഗിയും കൂട്ടരും ഹിജാബ് വിവാദം രണ്ട് മതങ്ങൾ തമ്മിലുള്ള പ്രശ്നമായി വഴിതിരിയണമെന്നാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജനങ്ങൾ പോളിംഗ് ബൂത്തിലെത്തും മുമ്പ് ഇതിലൂടെ ഒരു കലാപത്തിന് തീപിടിപ്പിക്കാനുള്ള ശ്രമത്തെ കരുതലോടെ കാണണം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ താൻ രാജിവെക്കില്ലെന്നും കേന്ദ്രത്തിന് അവരെ പിരിച്ചുവിടാൻ കഴിയുമെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചില്ല. മറിച്ച് ഒരു ക്രൂരതയാണ്‌ നടന്നതെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ "ധാർമ്മികമായി" പരാജയപ്പെടുത്തിയെന്നും...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...