കിഴക്കമ്പലത്ത് ഇപ്പോൾ കണ്ടത് മാധ്യമ പിന്തുണയോടെ പൊയ്ക്കാലിൽ കെട്ടി പൊക്കിയ ബിംബവൽക്കരണത്തിന്റെ പൂർണ്ണ തകർച്ച

ഇന്നലെ കിഴക്കമ്പലത്ത് പോലീസ് ലാത്തിച്ചാർജോ വെടിവെപ്പോ ഉണ്ടായിരുന്നു എങ്കിൽ കാര്യങ്ങൾ കീഴ്മേൽ മറിയുമായിരുന്നു. സാബുവും കൂട്ടാളികളും അതിനായാണ് ശ്രമിച്ചത്.

| പികെ സുരേഷ് കുമാർ

ഗൾഫ് നാടുകളിലെ ലേബർ ക്യാമ്പുകളേക്കാൾ പതിന്മടങ്ങ് തൊഴിലാളികളെ കുത്തി നിറച്ച നരകതുല്യമായ ജയിൽ സമാന ലേബർ ക്യാമ്പ് ആണ് Kitex ന്റെ ലേബർ ക്യാമ്പ് …. അസംതൃപ്തിയുടെ പാരമ്യത്തിൽ നിൽക്കുന്ന തൊഴിലാളികൾക്കിടയിലേക്ക് മുതലാളിയുടെ ഗുണ്ടകളുടെ ഇടപെടൽ കൂടി ആയപ്പോൾ കാര്യങ്ങൾ വഷളായി.

ഇന്ന് കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം അരക്കോടിയാണ്. പതിനയ്യായിരത്തിന് അടുത്താണ് കിറ്റെക്സിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരുടെ എണ്ണം.. കിറ്റക്സിന്റെ സ്ഥാപനങ്ങളിൽ മലയാളികൾക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ ആണ് ഉള്ളത്. എന്നാൽ അവിടെ നടമാടുന്ന കടുത്ത ചൂഷണങ്ങൾക്ക് വിധേയരായി അടിമപ്പണി ചെയ്യാൻ മലയാളികളെ കിട്ടില്ല. എട്ട് മണിക്കൂർ ജോലി എന്ന കേരളത്തിലെ പൊതു സ്ഥിതി അട്ടിമറിച്ച് പത്തും പന്ത്രണ്ടും മണിക്കൂറുകൾ ആണ് അവിടെ തൊഴിലാളികളെ കൊണ്ട് തൊഴിലെടുപ്പിക്കുന്നത്. അതും മൂന്നും നാലും ആളുകൾ ചേർന്ന് ചെയ്ത് തീർക്കേണ്ട ജോലി ഒരാളെ കൊണ്ട്.

ലേബർ ക്യാമ്പിലെ ക്രിസ്തുമസ് ആഘോഷങ്ങളോട് ഒരു വിഭാഗം തൊഴിലാളികൾ കാണിച്ച അസഹിഷ്ണുതയാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇതര സംസ്ഥാന തൊഴിലാളികൾ എന്നാൽ ബംഗാളികൾ എന്നും മുസ്ലിങ്ങൾ എന്നും ഉള്ള ഒരു പൊതുബോധമാണ് കേരളത്തിൽ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.. യുപി, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ബീഹാർ, ആസാം, മധ്യപ്രദേശ്, ആന്ധ്ര, തെലങ്കാന, തമിഴ്നാട്, ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവർ കേരളത്തിൽ തൊഴിലാളികൾ ആയുണ്ട് .

സംസ്ഥാനം തിരിച്ച് കണക്കെടുത്താൽ ആസാംകാരായിരിക്കും കൂടുതൽ. കേരളത്തിൽ ലഭിക്കുന്ന മികച്ച കൂലിയാണ് ഇതര സംസ്ഥാനക്കാരെ ഇങ്ങോട്ട് ആകർഷിക്കുന്നത്.. എന്നാൽ കേരളത്തിലെ മറ്റിടങ്ങളിൽ ലഭിക്കുന്ന പ്രതിമാസ വരുമാനത്തിന്റെ പകുതി മാത്രം വേതനം നൽകി ലേബർ ക്യാമ്പിൽ തളച്ചിടപ്പെട്ട തൊഴിലാളികൾ ആണ് കിറ്റക്സിൽ ഉള്ളത്.

സാബു മാധ്യമ പിന്തുണയോടെ പൊയ്ക്കാലിൽ കെട്ടി പൊക്കിയ ബിംബവൽക്കരണത്തിന്റെ പൂർണ്ണ തകർച്ചയാണ് കിഴക്കമ്പലത്ത് ഇപ്പോൾ കണ്ടത്.. വ്യവസായം നടത്തി ലാഭം ഉണ്ടാക്കുന്നതിന് അപ്പുറത്ത് താൻ വ്യവസായം നടത്തുന്ന പ്രദേശം തന്റെ അധീനനയിൽ ഉള്ള ബനാനാ റിപ്പബ്ലിക് ആക്കി മാറ്റാൻ സാബു ശ്രമിച്ചു… 20-20 എന്ന അരാഷ്ട്രീയ സംഘടന രൂപീകരിച്ച് പിന്നീട് അത് രാഷ്ട്രീയ പാർട്ടി ആക്കി മാറ്റി, നാട്ടുകാർക്ക് കമ്പനിയുടെ CSR ഫണ്ട് ഉപയോഗിച്ച് സൗജന്യങ്ങൾ നൽകി പഞ്ചായത്ത് ഭരണം പിടിച്ചു.. എന്നാൽ നിയമസഭാ സീറ്റുകൾ കൂടി നേടുക എന്ന ലക്ഷ്യം വെച്ച് സാബു രംഗത്ത് വന്നെങ്കിലും ജനങ്ങൾ പിന്തുണച്ചില്ല.

ഇപ്പോൾ പോലീസ് വാഹനങ്ങൾ തകർത്തും പോലീസിനെ ഭീകരമായി അക്രമിച്ചും പോലീസ് ജീപ്പ് കത്തിച്ചും സൃഷ്ടിക്കപ്പെട്ട സംഘർഷം പോലീസിന്റെ തികഞ്ഞ സംയമനത്താലാണ് ഒരു വെടിവെയ്പ്പിൽ കലാശിക്കാതെ അവസാനിച്ചത്. സാബുവും കിങ്കരൻമാരും അവിടെ ശ്രമിച്ചത് പോലീസിനെ കൊണ്ട് അവിടെ ഒരു വെടിവെയ്പ്പും കുറെ തൊഴിലാളികളുടെ മരണവും സൃഷ്ടിക്കൽ ആയിരുന്നു. എന്നാൽ സമചിത്തതയോടെ ഇടപെട്ട പോലീസ് വെടിവെയ്പും ലാത്തിച്ചാർജ്ജും ഒഴിവാക്കിയെടുത്തു.. ഇരവാദം മുഴക്കി നേട്ടമുണ്ടാക്കാനുള്ള സാബുവിന്റെ നീക്കം പോലീസ് മുളയിലേ നുള്ളി.

ഇതിനിടയിൽ ചിലർ പിടി തോമസ് ആയിരുന്നു ശരി എന്ന് പറഞ്ഞു വരുന്നുണ്ട് . എ ഗ്രൂപ്പിന് പതിറ്റാണ്ടുകളായി അതായത് MC ജേക്കബിന്റെ കാലം മുതലേ കിറ്റക്സിനോട് ഉണ്ടായിരുന്ന കുടിപ്പക ഇവിടാർക്കാ അറിയാത്തത് ? ഒരവസരം വന്നപ്പോൾ കടമ്പ്രയാർ വിഷയം ഉയർത്തി തോമസ് അവർക്ക് എതിരെ തിരിഞ്ഞു. അത്രയേ ഉള്ളൂ.

കിറ്റക്സ് കമ്പനിയിലെ യഥാർത്ഥ പ്രശ്നങ്ങളിൽ ഇടപെടൽ നടത്തി പോരാട്ടം നടത്തുന്നത് കിഴക്കമ്പലം ഉൾപ്പെടുന്ന കുന്നത്തു നാട് മണ്ഡലത്തിലെ സിപിഎം എംഎൽഎ പിവി ശ്രീനിജനാണ്. ശ്രീനിജനോടുള്ള സാബുവിന്റെ നിലപാടുകൾ എന്താണെന്ന് എല്ലാവർക്കും അറിയാം. ഇന്നലെ കിറ്റക്സിന്റെ സാവു മുതലാളി ചാനൽ ചർച്ചകളിൽ ഉയർത്തിയ ഒരു ചോദ്യം ഉണ്ട്. “ഇക്കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് പേരെ വെട്ടിക്കൊന്നു, അതിന്റെ പേരിൽ ആഭ്യന്തര മന്ത്രിക്കെതിരെ കേസെടുക്കുമോ….? എത്ര പേരാണ് റോഡപകടങ്ങളിൽ മരിക്കുന്നത്, അതിന് പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുക്കുമോ…? പിന്നെ എന്തിനാണ് എനിക്കെതിരെ സംസാരിക്കുന്നത്…? എന്റെ കമ്പനിയിലെ തൊഴിലാളികൾ എന്തെങ്കിലും ചെയ്തതിന് ഞാനെന്ത് പിഴച്ചു…?”

എജ്ജാതി ഉത്തരം..!! ഒരു മറുചോദ്യവും ഇല്ല ഒരു മാധ്യമ പ്രവർത്തകനും. ഒരു മറുചോദ്യവും ഇല്ല ഒരു മാധ്യമ അവതാരകനും. കിറ്റക്സ് തൊഴിലാളികൾ നടത്തിയ അക്രമത്തിന്റെ പേരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് എതിരായി ഒരു പൊതുബോധം കേരളത്തിൽ ഉയർന്നിട്ടുണ്ട്. അത് അപകടകരമായ പ്രവണതയാണ്.. പ്രശ്നക്കാരെയാണ് കൈകാര്യം ചെയ്യേണ്ടത്.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് എതിരെ ഉയർന്ന പൊതുബോധം ആളിക്കത്തിക്കാൻ സംഘ പരിവാർ പ്രൊഫൈലുകൾ ഇനി രംഗത്തിറങ്ങും. അതിന്റെ ചുവട് പിടിച്ച് NRC നടപ്പാക്കൽ ആവശ്യത്തിലേക്ക് അവർ എത്തും. കിഴക്കമ്പലത്തെ സംഘർഷം സൃഷ്ടിച്ചതിൽ വടക്കേ ഇന്ത്യൻ സംഘ പരിവാർ അനുകൂല വാട്സ് ആപ് ഗ്രൂപ്പുകൾക്ക് വലിയ പങ്കുണ്ട്. കേരള സംഘികൾക്ക് കഴിയാത്തത് വടക്കേ ഇന്ത്യൻ സംഘികൾക്ക് ഇതര സംസ്ഥാന തൊഴിലാളികളെ വെച്ച് കേരളത്തിൽ നടപ്പാക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ വഴുതിപ്പോകാതെ ജാഗ്രതയോടുള്ള സമീപനമാണ് വേണ്ടത്.

ഇന്നലെ കിഴക്കമ്പലത്ത് പോലീസ് ലാത്തിച്ചാർജോ വെടിവെപ്പോ ഉണ്ടായിരുന്നു എങ്കിൽ കാര്യങ്ങൾ കീഴ്മേൽ മറിയുമായിരുന്നു. സാബുവും കൂട്ടാളികളും അതിനായാണ് ശ്രമിച്ചത്. അത് ഒഴിവാക്കിയ പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും പക്വതയാർന്ന സമീപനത്തെ അഭിനന്ദിക്കുന്നു. ഒപ്പം കിറ്റക്സിലെ ലേബർ ക്യാമ്പ് എപ്പോൾ വേണമെങ്കിലും പൊട്ടിതെറിക്കാവുന്ന അനേകം മനുഷ്യ ബോംബുകൾ ആണെന്ന കാര്യം കൂടി ഓർമ്മപ്പെടുത്തുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ താൻ രാജിവെക്കില്ലെന്നും കേന്ദ്രത്തിന് അവരെ പിരിച്ചുവിടാൻ കഴിയുമെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചില്ല. മറിച്ച് ഒരു ക്രൂരതയാണ്‌ നടന്നതെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ "ധാർമ്മികമായി" പരാജയപ്പെടുത്തിയെന്നും...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...