എഐ ക്യാമറകൾ: മാധ്യമങ്ങൾ ഒരു ഹിസ്റ്റീരിയ പ്രചരിപ്പിക്കാൻ വേണ്ടി വളരെ ബോധപൂർവ്വം ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു

ഒരർത്ഥത്തിൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ വേണ്ടിയുള്ള പ്രോത്സാഹനം തന്നെയാണ് നമ്മുടെ മാധ്യമങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാണ്, അത്തരം സംഭവവികാസങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് മാധ്യമങ്ങൾക്ക് വാർത്താ പ്രാധാന്യം ഉണ്ടാവുകയും അത് ആളുകൾ ശ്രദ്ധിക്കുകയും അതുവഴി ലാഭം ഉണ്ടാവുകയും ചെയ്യുള്ളൂ.

| നോയൽ ജോർജ്

ചെറുതാണേലും വലുതാണെങ്കിലും വാഹന അപകടം സംഭവിക്കണമെങ്കിൽ രണ്ടേ രണ്ട് കാരണങ്ങൾ മാത്രമേ ഉണ്ടാവുള്ളൂ. ഒന്ന്, നിയമലംഘനം, രണ്ട്, ആക്ട് ഓഫ് ഗോഡ്. ഇതിൽ ആദ്യത്തേത് പൂർണ്ണമായും മനുഷ്യന് ഒഴിവാക്കാൻ കഴിയുന്നതും രണ്ടാമത്തേത് മനുഷ്യ നിയന്ത്രണത്തിന് വിധേയമല്ലാത്തതുമാണ്. ഓവർ സ്പീഡും ഓവർ ലോഡും ഓവർടേക്കിങ്ങും തുടങ്ങി എല്ലാ അപകടങ്ങൾക്കും പിന്നിൽ മനുഷ്യസഹജമായ എന്തേലും ഒക്കെ കാരണങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കും എന്നതുകൊണ്ടാണ് അവയൊക്കെ നിയന്ത്രിക്കാൻ നിയമങ്ങൾ കൊണ്ടുവരുന്നത്.

എല്ലാവരും അവരുടെ ഇഷ്ടത്തിനനുസരിച്ച് തോന്നിയത് പോലെ വാഹനം ഓടിക്കുകയും പാർക്ക് ചെയ്യുകയും മോഡിഫിക്കേഷൻ നടത്തുകയും ചെയ്താൽ കയ്യൂക്കുള്ളവന് മാത്രം കാര്യം സാധിക്കുന്ന സ്ഥിതിവിശേഷവും സമ്പൂർണ്ണ അരാജകത്വവും ആയിരിക്കും ഫലം.

എ ഐ ക്യാമറകൾ വാഹനം സംബന്ധിച്ച നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ വേണ്ടി മാത്രം ഉള്ളതാണ്. ഒരുതരത്തിൽ സകല മനുഷ്യരുടെയും ജീവിത സുരക്ഷ ഉറപ്പുവരുത്തുക എന്ന ഭരണകൂടത്തിന്റെ ബാധ്യത നിറവേറ്റുന്ന ആധുനികമായ ഒരു ഉപാധിയാണ് ഇത്തരം ക്യാമറകൾ. അഴിമതിയും പക്ഷപാതവും തെറ്റായ ഇടപെടലുകളും ഒഴിവാക്കും എന്ന നിലയിലും നല്ലൊരു ഗതാഗത അന്തരീക്ഷം സൃഷ്ടിക്കുമെന്ന് പ്രതീക്ഷയും ഉള്ളതുകൊണ്ട് സാധാരണ യുക്തിപൂർവ്വമായി ചിന്തിക്കുന്ന മനുഷ്യരൊക്കെ ഈ നൂതന സംവിധാനത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്.

എന്നാൽ നമ്മുടെ മാധ്യമങ്ങൾ ഒരു ഹിസ്റ്റീരിയ ആകെ മൊത്തം പ്രചരിപ്പിക്കാൻ വേണ്ടി വളരെ ബോധപൂർവ്വം ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്തമായ ഇടപെടലുകളിലൂടെ നടപ്പിലാവുന്ന അതും പൂർണമായും കേന്ദ്രം ആവിഷ്കരിച്ച മോട്ടോർ വാഹന നിയമങ്ങളും ചട്ടങ്ങളും പ്രകാരം നടപ്പിലാവുന്ന ഈ പദ്ധതിയിൽ വളരെ ബോധപൂർവ്വമായി തെറ്റിദ്ധാരണകൾ പരത്താനും അത് പ്രചരിപ്പിക്കാനും വേണ്ടിയാണ് മാധ്യമങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഒരർത്ഥത്തിൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ വേണ്ടിയുള്ള പ്രോത്സാഹനം തന്നെയാണ് നമ്മുടെ മാധ്യമങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാണ്, അത്തരം സംഭവവികാസങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് മാധ്യമങ്ങൾക്ക് വാർത്താ പ്രാധാന്യം ഉണ്ടാവുകയും അത് ആളുകൾ ശ്രദ്ധിക്കുകയും അതുവഴി ലാഭം ഉണ്ടാവുകയും ചെയ്യുള്ളൂ. എല്ലാവരും സമാധാനത്തോടെയും സന്തോഷത്തോടുകൂടിയും സഹവർത്തിത്വത്തോട് കൂടിയും ഒരുമിച്ച് ഐക്യത്തോടെ ജീവിച്ചാൽ നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ പട്ടിണിയാവും എന്നുള്ളതാണ് അവർ തരത്തിൽ കലാപം അഴിച്ചു വിടാൻ വേണ്ടി ആഹ്വാനം ചെയ്യുന്നതിനുള്ള പ്രധാനപ്പെട്ട കാരണം.

നമ്മളുടെ വാഹനം കൊണ്ട് നമ്മൾക്കോ മറ്റൊരാൾക്കോ ഒരു മിനിറ്റ് താമസം മുതൽ മരണം വരെ സംഭവിക്കുന്ന വളരെ വിപുലമായ തെറ്റുകൾ സംഭവിക്കാൻ ഇടയുണ്ട്. അത് ഒഴിവാക്കുക എന്നത് നമ്മുടെ നിർബന്ധമായ ഉത്തരവാദിത്തമാണ്. അതിന് സഹായിക്കുന്ന ഇത്തരം സംവിധാനങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം മാധ്യമങ്ങളുടെ വാക്ക് കേട്ട് അതിനെതിരെ തിരിയുന്നത് വിഡ്ഢിത്തമാണ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...