...
Home Entertainments തുടർച്ചയായ അമിത ശബ്ദം കേൾവിയെ ബാധിക്കും; വിവാദമാകുന്ന ‘കങ്കുവ’യുടെ ശബ്ദ മിശ്രണം

തുടർച്ചയായ അമിത ശബ്ദം കേൾവിയെ ബാധിക്കും; വിവാദമാകുന്ന ‘കങ്കുവ’യുടെ ശബ്ദ മിശ്രണം

സാധാരണ സംഭാഷണ ശബ്ദം 60-70 ഡെസിബലിനിടയിലാണ്. 85 ഡെസിബലിന് മുകളിലുള്ള ശബ്ദം തുടർച്ചയായി കേൾക്കുന്നത് കേൾവി ശക്തിയെ കാര്യമായും ദോഷകരമായി ബാധിക്കും.

200

സൂര്യയെ നായകനാക്കി ടി. ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത ‘കങ്കുവ’ കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണങ്ങൾക്കൊപ്പം ചില കഠിന വിമർശനങ്ങളും ഉയരുകയാണ്. പ്രേക്ഷകർ ഷോഷ്യൽ മീഡിയയിലൂടെ ‘കങ്കുവ’യുടെ ശബ്ദ മിശ്രണം അതിശക്തമാണെന്നും ചിലർക്ക് തിയേറ്ററുകളിൽ സിനിമ കാണുന്നതിനിടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും ആരോപിച്ചു.

ചിത്രത്തിലെ ചില സീനുകളിൽ ശബ്ദത്തിന്റെ അളവ് 100 ഡെസിബലിന് മുകളിലായിരുന്നെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ശക്തമായ വിമർശനങ്ങൾക്കൊടുവിൽ, തിയേറ്ററുകളിലെ ശബ്ദതോത് കുറച്ച് പ്രദർശിപ്പിക്കാൻ നിർദേശം നൽകിയതായി നിർമ്മാതാവ് ജ്ഞാനവേൽ മാധ്യമങ്ങളോട് അറിയിച്ചു.

അമിത ശബ്ദവും കേൾവി പ്രശ്‌നങ്ങളും

ഇത്തരത്തിലുള്ള വിഷയം ശ്രദ്ധേയമായപ്പോൾ, അമിത ശബ്ദം തുടർച്ചയായി കേൾക്കുന്നത് മനുഷ്യന്റെ കേൾവി ശക്തിയിൽ എങ്ങനെ ബാധം ചെലുത്തുന്നുവെന്ന വിഷയവും ചർച്ചയാവുന്നു. അമിത ശബ്ദം മൂലം ജനങ്ങൾക്ക് നേരിടുന്ന പ്രശ്‌നങ്ങളെ Noise-Induced Hearing Loss (NIHL) എന്നാണ് വിളിക്കുന്നത്. കൂടാതെ, ചെവിയിൽ മൂളൽ കേൾക്കുന്നതായുള്ള Tinnitus എന്ന അവസ്ഥയ്ക്കും അമിത ശബ്ദം കാരണമാകാം.

സാധാരണ ശബ്ദത്തിന്റെ പരിധി

70 ഡെസിബലിന് താഴെയുള്ള ശബ്ദം ആരോഗ്യപരമായി കേൾക്കാൻ സുരക്ഷിതമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സാധാരണ സംഭാഷണ ശബ്ദം 60-70 ഡെസിബലിനിടയിലാണ്. 85 ഡെസിബലിന് മുകളിലുള്ള ശബ്ദം തുടർച്ചയായി കേൾക്കുന്നത് കേൾവി ശക്തിയെ കാര്യമായും ദോഷകരമായി ബാധിക്കും.

ഡെസിബൽ നിലവാരങ്ങൾ

85 ഡെസിബൽ: 12 മണിക്കൂർ 30 മിനിറ്റ്
90 ഡെസിബൽ: 4 മണിക്കൂർ
95 ഡെസിബൽ: 1 മണിക്കൂർ 15 മിനിറ്റ്
100 ഡെസിബൽ: 20 മിനിറ്റ്
105 ഡെസിബൽ: 8 മിനിറ്റ്
110 ഡെസിബൽ: 2.5 മിനിറ്റ്
120 ഡെസിബൽ: 12 സെക്കന്റ്

140 ഡെസിബലിന് മുകളിലുള്ള ശബ്ദം കേൾക്കുന്നത് ദീർഘകാല കേൾവി നഷ്ടത്തിന് വഴിവെക്കുന്നതായാണ് കണ്ടെത്തൽ.

ദൈനംദിന ശബ്ദങ്ങളുടെ ശരാശരി ഡെസിബൽ

സാധാരണ സംഭാഷണം: 60-70 ഡെസിബൽ

പുല്ലുവെട്ടുന്ന മെഷീൻ: 80-100 ഡെസിബൽ

കായിക മത്സരങ്ങൾ: 94-110 ഡെസിബൽ

ആംബുലൻസിന്റെ സൈറൺ: 110-120 ഡെസിബൽ

വെടിക്കെട്ട്: 140-160 ഡെസിബൽ

കേൾവി പരിശോധിക്കാൻ ഓഡിയോഗ്രാം

അമിത ശബ്ദം മൂലമുണ്ടാകുന്ന കേൾവി കുറവ് ഓഡിയോഗ്രാം എന്ന ഉപകരണം ഉപയോഗിച്ച് പരിശോധന നടത്തി കണ്ടെത്താം. വ്യത്യസ്ത ആവൃത്തികളിൽ കേൾക്കാനാകുന്ന ശബ്ദം തെളിയിക്കുന്ന ഗ്രാഫായാണ് ഓഡിയോഗ്രാം പ്രവർത്തിക്കുന്നത്. ‘കങ്കുവ’ യുടെ ശബ്ദ മിശ്രണത്തിന് പ്രേക്ഷകരിൽ നിന്ന് ഉയർന്ന വരുന്ന ചോദ്യങ്ങൾ കേൾവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും ചർച്ചകൾക്ക് വഴിയൊരുക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.