...
Home News Kerala യുഡിഎഫ് ചെയർമാനെതിരെ കൺവീനർ അഷ്‌റഫ്‌ കോക്കൂർ; മലപ്പുറത്ത് യുഡിഎഫിൽ വാക്‌പോര്

യുഡിഎഫ് ചെയർമാനെതിരെ കൺവീനർ അഷ്‌റഫ്‌ കോക്കൂർ; മലപ്പുറത്ത് യുഡിഎഫിൽ വാക്‌പോര്

കേരള ബാങ്ക് ഭരണസമിതിയിൽ ലീഗ് എംഎൽഎ അംഗമായത് നേതൃത്വം ന്യായീകരിക്കുമ്പോഴും മുസ്ലിം ലീഗിന്റെ സാമൂഹമാധ്യമ കൂട്ടായ്മകളിലടക്കം വിമർശനം ശക്തമാണ്.

164

മലപ്പുറത്ത് യുഡിഎഫിൽ പരസ്യപ്പോര്. യുഡിഎഫ് ചെയർമാൻ പി. ടി. അജയ്മോഹനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കൺവീനറും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷററുമായ അഷ്‌റഫ്‌ കോക്കൂർ. ചെയർമാൻ നടത്തിയ പരാമർശം അനവസരത്തിലാണെന്ന് അഷ്‌റഫ്‌ കോക്കൂർ പറഞ്ഞു. ഒരു കൂടിയാലോചനയുമില്ലാതെയാണ് പരാമർശം നടത്തിയത്. കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് നിയമനത്തിൽ മുസ്ലിംലീഗ് പ്രവർത്തകർക്ക് ആശങ്കകളില്ലന്നും അഷ്‌റഫ്‌ കോക്കൂർ പറഞ്ഞു.

അതേസമയം കേരള ബാങ്ക് ഭരണസമിതിയിൽ ലീഗ് എംഎൽഎ അംഗമായത് നേതൃത്വം ന്യായീകരിക്കുമ്പോഴും മുസ്ലിം ലീഗിന്റെ സാമൂഹമാധ്യമ കൂട്ടായ്മകളിലടക്കം വിമർശനം ശക്തമാണ്. മലപ്പുറം നഗരത്തിലും ലീഗ് ഓഫീസിന് മുന്നിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. പി അബ്ദുൽ ഹമീദിനെ യൂദാസ് എന്ന് അധിക്ഷേപിച്ചും പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്ന് ആവശ്യപെട്ടുമാണ് മലപ്പുറം ലീഗ് ഓഫീസിന് മുന്നിലും കലക്ടറേറ്റ് പരിസരങ്ങളിലും നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

എന്നാൽ സഹകണ മേഖലയിൽ മാത്രമാണ് സിപിഐഎമ്മുമായി സഹകരണമെന്നും യുഡിഎഫിന്റെ ഭാഗമായി ലീഗ് തുടരുമെന്നും പി കെ ബഷീർ എംഎൽഎ പറഞ്ഞു. സംഭവത്തെ ലീഗിനെ ഇടതുപക്ഷവുമായി അടുപ്പിക്കാനുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ നീക്കമായി വിലയിരുത്തുന്നവരുമുണ്ട്. കേരള ബാങ്ക് ഭരണസമിതിയിൽ മുസ്ലിം ലീഗ് എംഎൽഎയെ ഉള്‍പ്പെടുത്തിയ ലീഗിന്റെ നിലപാടിൽ മലപ്പുറത്തെ കോണ്‍ഗ്രസ് നേതൃത്വവും അതൃപ്തിയിലാണ്.

എന്നാൽ മുന്നണി മാറില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ രംഗത്തുവന്നു. മുന്നണി മാറാതിരിക്കാൻ ലീ​ഗിന് ആയിരം കാരണങ്ങളുണ്ട്‌‌. ലീഗിന്റെ അജണ്ട യുഡിഎഫിനെ ശക്തിപ്പെടുത്തലാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലീ​​​ഗ് മുന്നണി വിടുമെന്ന് പ്രതീക്ഷിച്ച് ആരെങ്കിലും വെള്ളം തിളപ്പിച്ചിട്ടുണ്ടെങ്കിൽ അത്‌ ഇറക്കി വെക്കുന്നതാണ് നല്ലതെന്നും സാദിദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.