പാൻ ഇന്ത്യൻ പാർട്ടിയായ കോൺഗ്രസ് പാർട്ടിയുടെ ശരിയായ പാർലമെന്റ് രൂപം

ഇലക്ഷൻ പൊളിറ്റിക്സ് എന്ന ഒറ്റ കുറ്റിക്ക് ചുറ്റും അധികാരം എന്ന ഏക ലക്ഷ്യത്തിൽ വട്ടം കറങ്ങുന്ന, ആ കറക്കം അധികം വൈകാതെ നിലക്കാൻ പോകുന്ന ആൾകൂട്ടമാണ് കോണ്ഗ്രസ് പാർട്ടി.

| ശ്രീകാന്ത് പികെ

” കോണ്ഗ്രസ് ഇല്ലാതായാൽ പകരം വരുന്നത് ബിജെപി ആയിരിക്കും.കോണ്ഗ്രസിന് ബദലാകാൻ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് കഴിയില്ല. ” കോണ്ഗ്രസ് നേതാക്കളും വക്താക്കളും നിരന്തരം ആവർത്തിക്കുന്നതും ഇപ്പോൾ സി.പി.ഐ നേതാവ് ബിനോയ് വിശ്വം കോണ്ഗ്രസ് വേദിയിലും പറഞ്ഞതുമായ ഒരു കാര്യമാണിത്.
ഇതിന്റെ സത്യാവസ്ഥ പരിശോധിക്കേണ്ടതുണ്ട്.അൽപ്പം നീണ്ടതാണ്.

2014-ൽ നരേന്ദ്രമോദിയുടെ ഒന്നാം എൻ.ഡി. എ ഗവണ്മെന്റ് അധികാരത്തിൽ വരുന്ന സമയത്ത് കോണ്ഗ്രസ് പാർട്ടിക്ക് രാജ്യം മുഴുവൻ ആകെ ലഭിച്ചത് 44 സീറ്റുകളായിരുന്നു.അതിൽ തന്നെ 8 അംഗങ്ങൾ കേരളത്തിൽ നിന്ന്.അതായത് 18% അംഗങ്ങൾ.അവിടെ നിന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടാം എൻ.ഡി.എ ഗവണ്മെന്റ് അധികാരത്തിൽ വന്നപ്പോൾ അഞ്ചു വർഷം കൊണ്ട് കോണ്ഗ്രസ് വർദ്ധിപ്പിച്ച സീറ്റുകൾ 9 എണ്ണം. ഇപ്പോൾ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പാർട്ടിക്ക് 53 അംഗങ്ങളാണ് പാർലിമെന്റിൽ ഉള്ളത്.അതിൽ കേരളത്തിൽ നിന്ന് 15 അംഗങ്ങൾ ! 28 % അംഗങ്ങളും കേരളത്തിൽ നിന്ന്.

ലോക്സഭയിൽ പ്രതിപക്ഷ നിരയിലെ രണ്ടാം കക്ഷി ഡി.എം.കെയാണ്.24 അംഗങ്ങളുണ്ട് ഡി.എം.കെ യ്ക്ക്.അടുത്ത കക്ഷികൾ 22 അംഗങ്ങൾ വീതമുള്ള വൈ.എസ്.ആർ കോണ്ഗ്രസും, തൃണമൂൽ കോണ്ഗ്രസും. ഈ മൂന്ന് പാർട്ടികളുടെ ആകെ അംഗങ്ങൾ കൂട്ടിയാൽ 68 പേരായി.അതായത് രാജ്യത്തെ 28 സംസ്‌ഥാനങ്ങളിൽ നിന്ന് കോണ്ഗ്രസ് പാർട്ടി നേടിയ പാർലിമെന്റ് അംഗങ്ങളെക്കാൾ കൂടുതലാണ് മൂന്നേ മൂന്ന് സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾ നേടിയ പാർലിമെന്റ് അംഗങ്ങൾ.

ഇതിൽ കേരളം കുറച്ചാൽ പിന്നെ ആ പാർട്ടിക്കുള്ളത് വെറും 38 അംഗങ്ങൾ.രാജ്യത്തെ 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിന്ന് വെറും 38 അംഗങ്ങൾ.ഇവരാണ് ബിജെപിക്ക് ഒറ്റക്ക് ബദലാകാൻ പോകുന്ന പാർട്ടി.

ഇനി രാജ്യത്തെ ഏറ്റവും കൂടുതൽ പാർലിമെന്റ് അംഗങ്ങളെ സംഭാവന ചെയ്യുന്ന ഉത്തർ പ്രദേശ് സംസ്ഥാനത്തെ അവസ്ഥ നോക്കാം.യുപി ഭരിച്ചാൽ ഇന്ത്യ ഭരിച്ചു എന്നാണല്ലോ.ആകെയുള്ള 80 സീറ്റുകളിൽ 67 സീറ്റുകളിൽ ഒറ്റക്ക് മത്സരിച്ച കോണ്ഗ്രസ് പാർട്ടി നേടിയത് വിലപ്പെട്ട ഒരു സീറ്റ്.മുത്തശ്ശി ഇന്ദിരാ ഗാന്ധി മുതൽ അച്ഛൻ രാജീവും അമ്മ സോണിയയും കുടുംബ സീറ്റായി കൈവശം വച്ചു ജയിച്ചിരുന്ന അമേത്തിയിൽ വരെ മകൻ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധി തോറ്റു. റായ് ബറേലിയിൽ സോണിയാ ഗാന്ധി മാത്രം കടന്ന് കൂടി.

കഴിഞ്ഞ പാർലിമെന്റ് ഇലക്ഷന് ശേഷം കോണ്ഗ്രസിന് നിയമ സഭാ സ്വാധീനമുള്ള പ്രധാന സംസ്ഥാനങ്ങൾ കർണ്ണാടക,മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്,പഞ്ചാബ്,കേരളം,ഗോവ എന്നീ സംസ്ഥാനങ്ങളായിരുന്നു.ഇതിൽ കർണ്ണാടകയും,മധ്യപ്രദേശും ജനങ്ങൾ ബിജെപിക്കെതിരെ കോണ്ഗ്രസിനെ വോട്ട് ചെയ്ത് വിജയിപ്പിച്ചു. രണ്ടിടങ്ങളിലും കോണ്ഗ്രസ് എം.എൽ.എ മാർ രണ്ടു കൊല്ലത്തിനിടെ ബിജെപിയായി മാറി അവർക്ക് ഭരണം നൽകി.രാജസ്ഥാനിൽ കർഷക പ്രക്ഷോഭങ്ങളുടെ പങ്ക് പറ്റി ഭരണത്തിൽ കേറി. ബിജെപിയുടെ പണ ചാക്കിൽ എത്ര കാലം മുന്നോട്ട് പോകുമെന്ന് കണ്ടറിയണം.

പഞ്ചാബിൽ പിണറായി വിജയനോട് കണ്ടു പഠിക്കാൻ കോണ്ഗ്രസുകാർ പാടി നടന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപി സഖ്യകക്ഷിയായി മത്സരിക്കാൻ പോകുന്നു.അവിടെ ആം ആദ്മി പിടിമുറുക്കുമെന്ന് സർവ്വേകൾ പറയുന്നു.ഗോവയിൽ ജനങ്ങൾ തിരഞ്ഞെടുത്ത 17 കോണ്ഗ്രസ് അംഗങ്ങളിൽ പേരിൽ ഇന്ന് 2 പേരാണ് പാർട്ടിയിൽ ബാക്കിയുള്ളത്.12 പേര് ബിജെപിയിലും ബാക്കി തൃണമൂലിലും പോയി.കേരളത്തിലെ സ്ഥിതി പറയേണ്ട കാര്യമില്ല.ഗുജറാത്തിലെ റിസോർട്ട് രാഷ്ട്രീയം മറക്കാറായിട്ടില്ല.മഹാരാഷ്ട്രയിൽ ബിജെപി ലൈറ്റ് ശിവ സേനയുടെ കൂടെ ഭരിക്കുന്നുണ്ട്.

ഇനി ബിജെപി രാഷ്രീയത്തിന് ശക്തമായ പ്രതിരോധം തീർക്കുന്ന ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നോക്കിയാൽ അത്,കേരളം (ഇടത് മുന്നണി) തമിഴ്‌നാട്(ഡി.എം.കെ) ആന്ധ്രപ്രദേശ്(വൈ.എസ്.ആർ ) തെലങ്കാന ( ടി.ആർ.എസ് ),ഒഡിഷ (ബിജു ജനതാദൾ) പശ്ചിമ ബംഗാൾ( തൃണമൂൽ) ജാർഖണ്ഡ് ( ജാർഖണ്ഡ് മുക്തി മോർച്ച) തുടങ്ങിയ സംസ്ഥാനങ്ങളാണ്.പ്രതിപക്ഷ നിരയിലുള്ള ബീഹാർ (ആർ.ജെ.ഡി) യുപി (എസ്‌പി-ബിഎസ്പി) തുടങ്ങിയവരാണ്.

ഇനി ഇന്ത്യാ മഹാരാജ്യത്ത് ഒരു കാലത്ത് രാജ്യം ഒറ്റക്ക് അടക്കി ഭരിച്ച കോണ്ഗ്രസ് പാർട്ടിക്ക് 16 സംസ്ഥാനങ്ങളിൽ ( കേന്ദ്ര ഭരണ പ്രദേശം ഉൾപ്പെടെ) പാർലിമെന്റ് പ്രാതിനിധ്യം:
ആന്ധ്രാ പ്രദേശ് – 0 (25)
അരുണാചൽ പ്രദേശ് – 0 (2)
ഗുജറാത്ത് – 0 (26)
ഹരിയാന – 0 (26)
മണിപ്പൂർ – 0 (2)
മിസോറാം – 0 (1)
നാഗാലാൻഡ് – 0 (1)
രാജസ്ഥാൻ – 0 (25)
സിക്കിം – 0 (1)
ത്രിപുര – 0 (2)
ഉത്തരാഖണ്ഡ് – 0 (5)
ചണ്ഡീഗർ – 0 (1)
ദാദ്ര നഗർ ഹവേലി ആൻഡ് ദാമൻ ദിയു – 0 (3)
ജമ്മു & കാശ്മീർ – 0 (5)
ലഡാക്ക് – 0 (1)
ഡൽഹി – 0 (7)
അതായത് ഈ 16 ഇടങ്ങളിലെ 133 ലോക്സഭാ സീറ്റുകളിൽ കോണ്ഗ്രസ് പാർട്ടിക്ക് ഒറ്റ പ്രതിനിധി പോലുമില്ല.
അത് മാത്രമല്ല,
ബിഹാർ – 1 (40)
ഹിമാചൽ പ്രദേശ് – 1(5)
ജാർഖണ്ഡ് – 1(14)
കർണാടക – 1(28)
മധ്യപ്രദേശ് – 1(29)
മഹാരാഷ്ട്ര – 1 (48)
ഒഡീഷ – 1(21)
ഉത്തർപ്രദേശ് – 1 (80)
വെസ്റ്റ് ബംഗാൾ – 2 (42)

ഈ വലിയ സംസ്ഥാനങ്ങളിൽ കോണ്ഗ്രസിനുള്ള അംഗങ്ങൾ ഒരേ ഒരാളാണ്.അതായത്‌ ഈ 9 സംസ്ഥാനങ്ങളിലെ 307 ലോക്സഭാ സീറ്റുകളിൽ കോണ്ഗ്രസ് ആകെ നേടിയത് 10 സീറ്റുകൾ.ഒന്ന് കൂടി വിശദമായി പറഞ്ഞാൽ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന 25 സംസ്ഥാനങ്ങളിലെ 440 ലോക്സഭാ സീറ്റുകളിൽ കോണ്ഗ്രസ് സമ്പാദ്യം വെറും 10 സീറ്റുകൾ.ബാക്കിയുള്ള 43 സീറ്റുകളിൽ 15 എണ്ണം കേരളത്തിലും 8 എണ്ണം പഞ്ചാബിലും 8 എണ്ണം തമിഴ്‌നാട്ടിലും. ഇതാണ് ബിജെപിക്ക് ബദലാകാൻ പോകുന്ന പാൻ ഇന്ത്യൻ പാർട്ടിയായ കോണ്ഗ്രസ് പാർട്ടിയുടെ ശരിയായ പാർലമെന്റ് രൂപം.

ഇത് പാർലമെന്റിലെ കണക്ക്.ഇനി പാർലമെന്റിന് പുറത്തുള്ള രാഷ്ട്രീയ സംഘാടനങ്ങൾ കണക്കിലെടുത്താൽ കഴിഞ്ഞ മൂന്നാലു വർഷങ്ങളായി ഇന്ത്യൻ തെരുവുകളെ പ്രക്ഷുബ്ധമാക്കിയ കർഷക പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 500-ൽ പരം കർഷക സംഘടനകളിൽ ഒന്നും പോലും, പേരിന് ഒന്നുപോലും കോണ്ഗ്രസിന്റേതായില്ല.ജെ.എൻ.യു,ഡൽഹി,ഹൈദരാബാദ്, പോണ്ടിച്ചേരി ഉൾപ്പെടുന്ന സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ അവരുടെ കയ്യില്ല.അംഗൻവാടി ആയമാർ മുതൽ ബാങ്ക് തൊഴിലാളികൾ വരെ പണിമുടക്കുന്ന ഇടങ്ങളിൽ സമര സാനിധ്യമായി പോലും കോണ്ഗ്രസ് പാർട്ടിയില്ല.

രാജ്യത്ത് അടുത്തിടെ നടന്ന ദ്വിദിന തൊഴിലാളി പണി മുടക്കിൽ ഇടതുപക്ഷ സ്വാധീന പ്രദേശങ്ങൾ സ്തംഭിച്ചപ്പോൾ കോണ്ഗ്രസ് സ്വാധീനമുണ്ടെന്ന് പറയപ്പെടുന്ന എവിടെയും സമരം അവർക്ക് വിജയിപ്പിക്കാൻ കഴിഞ്ഞില്ല.ഇലക്ഷൻ പൊളിറ്റിക്സ് എന്ന ഒറ്റ കുറ്റിക്ക് ചുറ്റും അധികാരം എന്ന ഏക ലക്ഷ്യത്തിൽ വട്ടം കറങ്ങുന്ന, ആ കറക്കം അധികം വൈകാതെ നിലക്കാൻ പോകുന്ന ആൾകൂട്ടമാണ് കോണ്ഗ്രസ് പാർട്ടി. ബി.ജെ.പി കോണ്ഗ്രസിനെ ഒരു പ്രഷർ റിലീസിംഗ് വാൾവായി നില നിർത്തുന്നതാണ്.

കാമ്പുള്ള – പ്രത്യയ ശാസ്ത്ര ബദ്ധമായ ഒരു പ്രതിപക്ഷ രാഷ്ട്രീയ നിര ഉയർന്നു വരാതെ ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി കോണ്ഗ്രസിലേക്ക് വീഴ്ത്തുകയും ആവശ്യം വരുമ്പോൾ അവരെ പർച്ചേസ് ചെയ്യുകയും ചെയ്യുക. ദാ ഞങ്ങൾ മാറിയാൽ വരാൻ പോകുന്നത് കോണ്ഗ്രസും രാഹുൽ ഗാന്ധിയും ആണെന്ന് മധ്യവർഗ്ഗത്തിന് മുഷിപ്പ് നൽകുക.ഇന്ത്യൻ പൊതു സമൂഹം രാഷ്ട്രീയമായി പുറം തള്ളിയ ഈയൊരു പാർട്ടി തെളിവ് പോലുമവശേഷിക്കാതെ ഇല്ലാതായാൽ മാത്രമേ വർഗ്ഗീയ വിരുദ്ധ – മുതലാളിത്ത വിരുദ്ധ പ്രതിപക്ഷ നിരക്ക് ഒരു പ്രതീക്ഷയെങ്കിലും വേണ്ടൂ.

ബിജെപി യോട് നേരിട്ട് ഏറ്റുമുട്ടി കുടുംബ സീറ്റായ അമേത്തിയിൽ സ്‌മൃതി ഇറാനിയോട് തോറ്റ രാഹുൽ ഗാന്ധി ലോകസഭയിലേക്ക് കടന്ന് കൂടിയത് ബിജെപി വിരുദ്ധ രാഷ്‌ട്രീയം തത്വത്തിൽ മുന്നോട് വയ്ക്കുന്ന കേരളത്തിന്റെ മണ്ണിൽ വന്ന് സി.പി.ഐ യെ തോല്പിച്ചിട്ടാണെന്ന് മാത്രം ഓർത്താൽ മതി.ബിജെപിക്ക് ബദൽ കോണ്ഗ്രസ് എന്ന് ദയവ് ചെയ്ത് പറയരുത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ താൻ രാജിവെക്കില്ലെന്നും കേന്ദ്രത്തിന് അവരെ പിരിച്ചുവിടാൻ കഴിയുമെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചില്ല. മറിച്ച് ഒരു ക്രൂരതയാണ്‌ നടന്നതെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ "ധാർമ്മികമായി" പരാജയപ്പെടുത്തിയെന്നും...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...