11 September 2026
Home News International സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകി ക്യൂബൻ സർക്കാർ

സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകി ക്യൂബൻ സർക്കാർ

മുൻ പ്രസിഡന്‍റ് റൗൾ കാസ്ട്രോയുടെ മകളും ഫിഡൽ കാസ്ട്രോയുടെ അനന്തരവളുമായ മരിയേല കാസ്ട്രോ ആയിരുന്നു സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിന് പ്രധാനമായും പിന്തുണച്ചത്.

153

ചരിത്രപരമായ ഒരു തീരുമാനത്തിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കി ക്യൂബ. രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ഹിതപരിശോധനയ്ക്ക് ശേഷമാണ് സ്വവർഗ വിവാഹം നിയമവിധേയമാക്കിയത്. മാത്രമല്ല, സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാനും ക്യൂബ അനുവദിച്ചു.

വാടക ഗർഭധാരണത്തിനുള്ള അനുമതി, ചെറുമക്കളിൽ മുത്തശ്ശന്മാർക്കും മുത്തശ്ശിമാർക്കുമുള്ള അവകാശങ്ങളുടെ വിപുലീകരണം, വയോധികരുടെ സംരക്ഷണം, ലിംഗപരമായ അതിക്രമങ്ങൾക്കെതിരായ നടപടികൾ എന്നിവ പുതിയ നിയമം അനുവദിക്കുന്നു. നിയമത്തെ അനുകൂലിച്ച ക്യൂബൻ പ്രസിഡന്‍റ് മിഗ്വൽ ഡാസ്-കാനൽ ഞായറാഴ്‌ച വോട്ട് രേഖപ്പെടുത്തി.

ഇന്ന് നടപടിക്ക് അംഗീകാരം നൽകിയത് ഔദ്യോഗികമായി പ്രഖ്യാപിച്ച മിഗ്വൽ ‘പ്രണയം ഇപ്പോൾ നിയമമാണ്’ എന്ന് ട്വിറ്ററിൽ കുറിച്ചു. മുൻ പ്രസിഡന്‍റ് റൗൾ കാസ്ട്രോയുടെ മകളും ഫിഡൽ കാസ്ട്രോയുടെ അനന്തരവളുമായ മരിയേല കാസ്ട്രോ ആയിരുന്നു സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിന് പ്രധാനമായും പിന്തുണച്ചത്. നാഷണൽ സെന്‍റർ ഫോർ സെക്‌സ് എജ്യുക്കേഷന്‍റെ ഡയറക്‌ടറാണ് മരിയേല കാസ്‌ട്രോ