...
Home News National “ദളിത് പൊളിറ്റ് ബ്യൂറോ” അഥവാ ഒരു മാധ്യമ ഗൂഢാലോചന

“ദളിത് പൊളിറ്റ് ബ്യൂറോ” അഥവാ ഒരു മാധ്യമ ഗൂഢാലോചന

സിപിഎമ്മിൽ ദലിതനും ഇല്ല സവർണ്ണനും കൃസ്ത്യാനിയും മുസ്ലിമും ഹിന്ദുവും ഇല്ല കമ്മ്യൂണിസ്റ്റുകളാണുള്ളതെന്നാണ് അവർ ഒരിക്കലും പറയില്ല അതവർക്ക് ആത്മഹത്യക്കു തുല്യമാണല്ലോ.

127

| രഞ്ജിത്ത് പി തങ്കപ്പൻ

ശരിയാണ് സിപിഎം പോളിറ്റ്ബ്യുറോയിലേക്ക് തിരഞ്ഞെടുക്കപെട്ടവരിൽ ഒരാൾ – രാമചന്ദ്ര ഡോം ദളിദ് വിഭാഗമാണ്. അതിലെന്ത് ? അതൊരു ചരിത്ര നിമിഷം ആണെന്നും സിപിഎം എന്തോ മഹത്തായ കാര്യം ചെയ്തു എന്നുമൊക്കെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതായ് നമുക്ക് തോന്നാം. സ്വാഭാവികമായും അതിൽ ഏതൊരു സഖാവിനും സന്തോഷവും തോന്നാം. എന്നാൽ ഇതൊരു ചതിയാണ് .

കൃത്യമായി സഖാവ് രാമചന്ദ്ര ഡോം പറയുന്നു : “ദളിദ് സമുദായാംഗമായ എന്നെ പാർട്ടിയുടെ പോളിറ്റ്ബ്യുറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ചരിത്ര നിമിഷം ഒന്നുമല്ല. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഒരാള്‍ നേതാവാകുന്നത് പ്രവർത്തനങ്ങളിലൂടെയാണ് പോരാട്ടങ്ങളിലൂടെയാണ്.. ഇതൊരു തുടര്‍ച്ചയായ പ്രക്രിയയാണ്. ഞങ്ങളുടെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിരവധി മികച്ച നേതാക്കള്‍ ഇതിനുമുൻപും ദളിത് സമുദായത്തില്‍ നിന്നുണ്ടായിട്ടുണ്ട്. “

എന്തുമനസ്സിലായി ? സിപിഎമ്മിൽ മറ്റു പാർട്ടികളെ പോലെ വീതം വച്ചും സമുദായ പരിഗണ വച്ചുമല്ല ഒരാൾ പാർട്ടി തലപ്പത്തേക്കു വരുന്നതെന്ന് . പകരം വെക്കാനില്ലാത്ത ഈ വിപ്ലവകരമായ സംഘടനാ രീതിയെ ആണ് , പതിറ്റാണ്ടുകളായുള്ള “ദളിത സംവരണം “എന്ന അശ്ളീല തലക്കെട്ടുപയോഗിച്ചുകൊണ്ട് ഈ കുടില മാധ്യമങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നത്.

അതുപോലെ തന്നെയാണ് “വനിതാ സംവരണവും ” ഇടതു പാർട്ടികളുടെ സംഘടനാരീതികളും തെരഞ്ഞെടുപ്പുകളും പാർട്ടി സമ്മേളനങ്ങളും കോൺഗ്രസ്സുകളും ചർച്ചകളും വിലയിരുത്തലുകളൂം സ്വയം വിമര്ശനങ്ങളും ഭാവി പരിപാടികളും എല്ലാം കണ്ടുകൊണ്ട് തങ്ങൾക്കതിന്റെ നാലയലത്തു എത്താനുള്ള യോഗ്യതയില്ലല്ലോ എന്ന് നാണംകെട്ട് തുണിയില്ലാതെ നിൽക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ബിജെപിയെയും പോലുള്ള പാർട്ടികളെ രക്ഷിച്ചെടുക്കാനുള്ള , “എല്ലാം കണക്കാണ് ” എന്ന ഇവരുടെ സ്ഥിരം അജണ്ടയെ ശക്തിപെടുത്താനുമാണ് ഈ ദളിദ സംവരണ ആരോപണം.

സിപിമ്മിൽ അവർ ദളിത് ഇടം തിരക്കുന്നതിന്റെ കാരണവും അതാണ്. സിപിഎമ്മിൽ ദലിതനും ഇല്ല സവർണ്ണനും കൃസ്ത്യാനിയും മുസ്ലിമും ഹിന്ദുവും ഇല്ല കമ്മ്യൂണിസ്റ്റുകളാണുള്ളതെന്നാണ് അവർ ഒരിക്കലും പറയില്ല അതവർക്ക് ആത്മഹത്യക്കു തുല്യമാണല്ലോ. പാർട്ടി ഉയർത്തുന്ന വിപ്ലവ ബോധങ്ങളെ കരിവാരിത്തേക്കുന്ന ഈ മാധ്യമ ഗൂഢാലോചനകളെ പൊളിച്ചുകാണിക്കുക തന്നെവേണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.