ഡോ. പിഎസ് ശ്യാം
ഒത്തിരി ആയി എംജി യിൽ നടക്കുന്ന ഈ ആഭാസം. 50 ശതമാനത്തിൽ അധികം സംവരണ വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന ഒരു ക്യാമ്പസ് ആണ് എംജി ക്യാമ്പസ്. അവിടെ തന്നെ വിവിധ പഠന വിഭാഗങ്ങളിൽ ഗവേഷക വിദ്യാർത്ഥികൾ ഒത്തിരി ഉണ്ട്. അവർക്കാർക്കും ഇന്ന് വരെയും ഒരു ദുരവസ്ഥ ഉണ്ടായിട്ടില്ല.
ദീപ പി മോഹൻ എന്ന ഗവേഷക ആക്ഷേപിക്കുന്ന അധ്യാപകർ നന്ദകുമാർ സർ, സാബു സാർ എന്നിവർ എന്നെ നേരിട്ട് പഠിപ്പിച്ചിട്ടുള്ള അധ്യാപകരല്ല, എന്നാൽ അവിടെ ഉള്ള എന്റെ പല സുഹൃത്തുക്കളും വിദേശത്തു ഗവേഷകരാണ്, അവർ സംവരണ വിഭാഗത്തിലുള്ളവരും ആണ്.
ഇപ്പൊ ക്യാമ്പസ്സിൽ മാത്രമല്ല കേരളത്തിന്റെ പലയിടത്തും നടക്കുന്ന ഒരു ആക്ഷേപ ഹാസ്യ പരുപാടിയുടെ ഏറ്റവും പുതിയ മുഖമാണ് ഈ സമരം. എന്നെ ദളിത് വിരുദ്ധനെന്ന് വിളിച്ചാലും പ്രശ്നമില്ല. ചില അധ്യാപകരുടെ കൂടെ സപ്പോർട്ട് ഇത്തരം സമരത്തിലുണ്ട് എന്നതും വ്യക്തമാണ്.
ഗവേഷണം മറ്റേതൊരു ഡിപ്പാർട്മെന്റിലെക്കാളും നന്നായി നടക്കുന്ന ഐഐയുസിഎൻഎൻ തകർക്കാനുള്ള ഗൂഡ നീക്കമാണ് ഇതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
മറ്റു ഡിപ്പാർട്മെന്റ്ഇൽ പഠിച്ച പലരും പലപ്പോഴായും ഗവേഷണത്തിന്റെ സഹായങ്ങൾ ചോദിച്ചു ചെല്ലുമ്പോൾ എല്ലാ മനസ്സോടും ചെയ്തു തരുന്ന അധ്യാപകരാണ് ഇവർ രണ്ടാളും. എനിക്ക് നേരിട്ട് അനുഭവമുള്ളതാണ്. ഈ വിഷയത്തിൽ പൊതു സമൂഹം ഇടപെടണം. ഇതിൽ സിപിഎം / സിപിഐ/ ബിജെപി എന്നൊന്നുമില്ല. ഈ ഗവേഷകക്ക് ഉള്ള പോലെ തന്നെ അവകാശം അധ്യാപകർക്കുമുണ്ട്. അവരെ പൊതു സമൂഹത്തിൽ നാറ്റിക്കാനാണെങ്കിൽ അവരെ ചേർത്ത് പിടിക്കാൻ തന്നെയാണ് തീരുമാനം.
സമവായം എന്നത് പോലും അവഗണിച്ച ഈ നിഷേധാർഹമായ സമരം പൊതു സമൂഹം അഗീകരിക്കില്ല. വിദ്യാർത്ഥികൾ ദളിതർ, ഉന്നതകുല ജാതർ, ദളിത് ഗവേഷകർ എന്നൊക്കെയുള്ള വേർതിരിവ് കേരളത്തിന് ചേർന്നതല്ല. അംബേക്കറിന്റെ പേരിലുള്ള ഒരു ദളിത് സംഘടനയുടെ നേതാവ് കൂടിയാണ് ഈ ഗവേഷക. ആ സംഘടന മുന്നോട്ടു വെക്കുന്ന ആശയം ഇതാണെന്നു തോന്നുന്നില്ല.
കൂടെ പഠിക്കുന്നവന്റെ ജാതി അന്വേഷിച്ചു കൂട്ട് കൂടണമെന്ന് പ്രചരിപ്പിക്കുന്ന അരാഷ്ട്രീയ വാദം ജനാധിപത്യത്തിൽ അംഗീകരിക്കാനാവില്ല.. ഇതിൽ ഉന്നമനം അല്ല നിഗൂഢ ലക്ഷ്യങ്ങളാണ് ഉള്ളത്. അങ്ങനെ ഉള്ളവർക്ക് ഈ രാജ്യത്തോടും ഇവിടുത്തെ സഹോദര്യത്തോടുമുള്ള എന്ത് പ്രതിബദ്ധത ആണുള്ളത്?
പുരോഗമന പ്രസ്ഥാനങ്ങൾ ഇത് ചർച്ചയാക്കണം. ഇതിലൂടെ സമൂഹത്തിൽ പ്രചരിക്കുന്ന ജാതി വെറി എന്ന നിഗൂഢ ലക്ഷ്യം തടയണം.



