...
Home News Kerala കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി

014 മേയ് അഞ്ചിന് ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്തി രാത്രി മുറിയിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതായി 45കാരിയായ കന്യാസ്ത്രീ പരാതിയിൽ പറയുന്നു

170

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി. വിധിപ്രസ്താവത്തിന് ശേഷം, ആശ്വാസത്തോടെ, ബിഷപ്പ് മുളക്കൽ കോടതിയിൽ നിന്ന് ഇറങ്ങിയപ്പോൾ “കർത്താവിനെ സ്തുതിക്കുക.” എന്ന് പറയുകയും ചെയ്തു.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലാകുന്ന ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ. 2018ലാണ് ഇയാൾ അറസ്റ്റിലായത്. 2014 മേയ് അഞ്ചിന് ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്തി രാത്രി മുറിയിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതായി 45കാരിയായ കന്യാസ്ത്രീ പരാതിയിൽ പറയുന്നു.

2014 മുതൽ 2016 വരെ 13 തവണ ബിഷപ്പ് തന്നെ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീയുടെ പരാതി. പരാതിയെ തുടർന്ന് മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി കന്യാസ്ത്രീകളും പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. 2018ലാണ് ഇയാൾ അറസ്റ്റിലായത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.