9 September 2026
Home News National ദേശീയ പതാകയുടെ രൂപകൽപന; ഇവർ ചരിത്രത്തിൽ തമസ്കരിക്കപെട്ട പ്രധാന വ്യക്തികൾ

ദേശീയ പതാകയുടെ രൂപകൽപന; ഇവർ ചരിത്രത്തിൽ തമസ്കരിക്കപെട്ട പ്രധാന വ്യക്തികൾ

1931ലെ കോൺഗ്രസ് കമ്മിറ്റിയാണ് നിർദ്ദേശിച്ച ചുവപ്പിന് പകരം കുങ്കുമമാക്കി മാറ്റിയത്. നീല നിറമുള്ള 24 ആരങ്ങളുള്ള അശോകചക്രം ധര്‍മ്മത്തിന്റെ പ്രതീകമായും വെച്ചു .

206

| ബിന്ദു ജയകുമാർ

ദേശീയ പതാക രൂപകൽപന ചെയ്തവരുടെ ചരിത്രത്തിൽ തമസ്കരിക്കപെട്ട പ്രധാന വ്യക്തികളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മൂന്നാം പ്രസിഡന്റു ആയിരുന്ന ബദറുദ്ധീന്‍ ത്വയ്യിബ്ജിയും സഹധർമിണി ആയ സുരയ്യ ബദറുദ്ധീന്‍ ത്വയ്യിബ്ജിയും . സിവിൽ സർവീസ് ഓഫീസറായിരുന്ന തയ്യബ്ജി അലിഗഡ് സർവകലാശാല വൈസ് ചാൻസലറും കൂടി ആയിരുന്നു.

പിംഗലി വെങ്കയ്യ എന്ന സ്വാതന്ത്ര്യ സമരസേനാനി രൂപകൽപന ചെയ്ത ത്രിവർണ പതാക എന്നാണ് ഇന്നും അംഗീകരിക്കപെടുന്നത് . രാജ്യത്തിനു വേണ്ടി ഒരു പതാക തയ്യാറാക്കാൻ രാജ്യത്തിന്റെ നാനാ ഭാഗത്തു നിന്നും ആളുകളെ ക്ഷണിക്കാൻ തയ്യബ്ജിയെ ആണ് നെഹ്‌റു ഏർപ്പെടുത്തിയത് പോലും . അന്ന് പിംഗ്ള വെങ്കയ്യ ആണ് പതാകയുടെ ലഘുലേഖ തയ്യാറാക്കിയത്. എന്നാൽ തയ്യബ്ജിയും ,സുരയ്യ തയ്യബ്ജി യുമാണ് അശോക ചക്ര അടക്കമുള്ള മാറ്റങ്ങൾ നിർദ്ദേശിച്ചതും.

പതാകയില്‍ ചര്‍ക്കയ്ക്ക് പകരം അശോക ചക്രം രൂപകല്‍പന ചെയ്തതിന് സുരയ്യ ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ പ്രശംസ അന്ന് ഏറ്റുവാങ്ങുകയുമുണ്ടായി. ചർക്കയുടെ ചിത്രവും, മൂന്നു നിറങ്ങളും പതാകയിൽ ഉണ്ടായിരിക്കണമെന്നാണ്‌ ഗാന്ധിജി ആവശ്യപ്പെട്ടതെങ്കിലും, നെഹ്‌റു ആണ് മുൻകൈ എടുത്തു എല്ലാ മതസ്ഥർക്കും സ്വീകാര്യമായ അശോകചക്ര പതാകയിൽ രൂപ കല്പന ചെയ്യിച്ചത്.

1931ലെ കോൺഗ്രസ് കമ്മിറ്റിയാണ് നിർദ്ദേശിച്ച ചുവപ്പിന് പകരം കുങ്കുമമാക്കി മാറ്റിയത്. നീല നിറമുള്ള 24 ആരങ്ങളുള്ള അശോകചക്രം ധര്‍മ്മത്തിന്റെ പ്രതീകമായും വെച്ചു . ടോക്കിയോ , ബോൺ , ജക്കാർത്ത ,ടെഹ്‌റാൻ അടക്കമുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഇന്ത്യൻ അംബാസിഡർ കൂടി ആയിരുന്നു ബദ്‌റുദ്ധീൻ തയ്യബ്ജി. ഹൈദരാബാദിലെ അറിയപ്പെടുന്ന ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച സുരയ്യ തയ്യബ്ജി , ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ചിത്രകാരി കൂടി ആയിരുന്നു.

ഈയിടെ ഈ ഒഴിവാക്കൽ വിവാദം ആയെങ്കിലും മുസ്ലിങ്ങളുടെ അസ്തിത്വം വരെ ചോദ്യപെടുന്ന ഈ കാലത്തു കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ. തയ്യബ്ജി കുടുംബം മുൻപ് ഒരിക്കലും പതാകയുടെ മാറ്റത്തിന്റെ അവകാശ വാദം ഉന്നയിച്ചിട്ടും ഇല്ലായിരുന്നു .