...
Home Entertainments ഇളയരാജയായി ധനുഷ്; ബയോപിക് ഒരുങ്ങുന്നു

ഇളയരാജയായി ധനുഷ്; ബയോപിക് ഒരുങ്ങുന്നു

ജീവിതത്തിൽ ബയോപിക് സിനിമകൾ ചെയ്യുകയാണെങ്കിൽ അഭിനയിക്കണം എന്ന് ആഗ്രഹമുള്ള വേഷങ്ങളിൽ ഒന്ന് ഇളയരാജയുടെയും മറ്റൊന്ന് രജനികാന്തിന്റെയും ആണ് എന്നാണ് ധനുഷ് പറഞ്ഞത്.

217

സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതത്തെ ആസ്‌പദമാക്കി സിനിമ ഒരുങ്ങുന്നു. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ അരുൺ മാതേശ്വരനാണ് സിനിമ ഓടിക്കുന്നത്. സിനിമയിൽ ഇളയരാജയായി തമിഴ് താരം ധനുഷ് വേഷമിടുന്നു എന്നാണ് ആദ്യ സൂചനകൾ. ചെന്നൈയിൽ നടന്ന പരിപാടിയിൽ വെച്ച് നടൻ കമൽ ഹാസൻ ആണ് സിനിമയുടെ ആദ്യ ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ടത്.

ഇളയരാജയായി അഭിനയിക്കണം എന്ന തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് നിറവേറാൻ പോകുന്നത് എന്നാണ് ധനുഷ് പ്രതികരിച്ചത്. ഇളയരാജയുടെ മകനും സംഗീത സംവിധായകനും ആയ യുവാൻ ശങ്കർ രാജ അച്ഛന്റെ ബയോപിക് ചെയ്‌താൽ നന്നാകും എന്ന് ഒരു അവസരത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സിനിമയെ പറ്റിയുള്ള വാർത്തകൾ കൂടെ വരുമ്പോൾ പ്രേക്ഷകർ ആകാംഷയിൽ ആണ്.

മുത്തുറാജ് പ്രോഡക്ക്ഷൻ ഡിസൈനെർ ആയി വരുന്ന സിനിമയിൽ ക്യാമറ ചലിപ്പിക്കുന്നത് നീരവ് ഷാ ആണ്. അതിൽ തന്നെ ഏറ്റവും രസകരമായ വാർത്ത ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കാൻ പോകുന്നത് സംഗീത ഇതിഹാസം ഇളയരാജ തന്നെയാണ്. തന്റെ ജീവിതം സ്ക്രീനിലേക്ക് വരുമ്പോൾ സ്വയം ഒരുക്കുന്ന സംഗീതം എന്ന ഘടകം ആളുകളിൽ കൂടുതൽ പ്രതീക്ഷയും നൽകുന്നു.

ജീവിതത്തിൽ ബയോപിക് സിനിമകൾ ചെയ്യുകയാണെങ്കിൽ അഭിനയിക്കണം എന്ന് ആഗ്രഹമുള്ള വേഷങ്ങളിൽ ഒന്ന് ഇളയരാജയുടെയും മറ്റൊന്ന് രജനികാന്തിന്റെയും ആണ് എന്നാണ് ധനുഷ് പറഞ്ഞത്. അതിൽ ഒന്ന് നടക്കാൻ പോകുന്ന സന്തോഷം അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ സംഗീതമാണ് എനിക്ക് തുണയും വഴികാട്ടിയും, ഓരോ രംഗങ്ങളും എങ്ങനെ ചെയ്യണം എന്ന് അത് എനിക്ക് പറഞ്ഞു തരും എന്ന് ധനുഷ് അഭിപ്രായപ്പെട്ടു. എന്തായാലും മറ്റൊരു ക്ലാസ്സിക്‌ ബയോപിക് ആയിരിക്കും ഇത് എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.