...
Home Entertainments ധ്യാനും റഹ്മാനും ഒന്നിക്കുന്നു; പുതിയ സിനിമയുമായി ഒമർ ലുലു

ധ്യാനും റഹ്മാനും ഒന്നിക്കുന്നു; പുതിയ സിനിമയുമായി ഒമർ ലുലു

കോമഡി ഫൺ എന്റെർറ്റൈനെർ ആയ പുതിയ ഒമർ ചിത്രത്തിൽ ഷീലു അബ്രഹാം, ആരാധ്യ ആൻ എന്നിവർ ആണ് നായികമാർ.

231

ന്യൂ ജനറേഷൻ സിനിമകളുമായി യൂത്തിനെ കയ്യിലെടുക്കാൻ ഒമർ ലുലു വീണ്ടും ഒരുങ്ങുന്നു. തന്റെ ഏറ്റവും പുതിയ സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും എഴുപുന്നയിൽ നടന്നു. മലയാള സിനിമയിലെ ഒരു കാലത്ത് നിത്യഹരിത റൊമാന്റിക് ഹീറോ റഹ്മാൻ ആണ് സിനിമയിൽ നായകൻ ആയി എത്തുന്നത്. ഒപ്പം ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തും. കോമഡി ഫൺ എന്റെർറ്റൈനെർ ആയ പുതിയ ഒമർ ചിത്രത്തിൽ ഷീലു അബ്രഹാം, ആരാധ്യ ആൻ എന്നിവർ ആണ് നായികമാർ.

അബാം മൂവീസ് ന്റെ ബാനറിൽ അവരുടെ പതിനഞ്ചാം സിനിമ നിർമ്മിക്കുന്നത് എബ്രഹാം മാത്യു ആണ്. സൂപ്പർ ഫൈറ്റുകളിലൂടെ മലയാളികളുടെ ഇഷ്ട്ട താരം ആയ ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, മല്ലിക സുകുമാരൻ തുടങ്ങി വിവിധ തലമുറകളിലെ പ്രധാന താരങ്ങൾ സിനിമയിൽ അണി നിരക്കുന്നു.

ഒമർ ലുലുവിന്റെ കഥയ്ക്ക് തന്റെ അഡാർ ലവ് എന്ന സിനിമയുടെ തന്നെ തിരക്കഥകൃത്ത് ആയ സാരംഗ് ജയപ്രകാശ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ആൽബിയാണ്.

അമീർ കൊച്ചിൻ, ഫ്ലെമി എബ്രഹാം എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. മ്യൂസിക്: വില്യം ഫ്രാൻസിസ്, എഡിറ്റർ: ദീലീപ് ഡെന്നീസ്, കാസ്റ്റിങ് : വിശാഖ് പി.വി, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാ പാൽനായികുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്: അരുൺ മനോഹർ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, ലിറിക്സ്: ബി.കെ ഹരിനാരായണൻ, ചീഫ് അസോസിയേറ്റ് : ഉബൈനി യൂസഫ്, ആക്ഷൻ: തവസി രാജ്, കൊറിയോഗ്രാഫി: ഷരീഫ്, സ്റ്റിൽസ്: ജസ്റ്റിൻ ജെയിംസ്, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിങ്ങനെ ആണ് സിനിമയുടെ മറ്റു അണിയറ പ്രവർത്തകർ.

ബാബു ആന്റണിയുടെ തിരിച്ചു വരവ് എന്ന നിലയിൽ നാളുകൾ ആയി ഒമർ ലുലു പറഞ്ഞുകൊണ്ടിരിക്കുന്ന സിനിമയാണ് തുടക്കം കുറിക്കുന്നത്. ഏറെ പ്രതീക്ഷയോടെ ആണ് പുതിയ സിനിമ ആരംഭിക്കുന്നത് എന്നാണ് ഒമർ പ്രതികരിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.