...
Home News Kerala ദിലീപിനായി അരങ്ങേറുന്നത് ജുഡീഷ്യൽ സംവിധാനങ്ങളെ അങ്ങേയറ്റം നാണിപ്പിക്കുന്ന ലജ്ജാകരമായ കാര്യങ്ങൾ

ദിലീപിനായി അരങ്ങേറുന്നത് ജുഡീഷ്യൽ സംവിധാനങ്ങളെ അങ്ങേയറ്റം നാണിപ്പിക്കുന്ന ലജ്ജാകരമായ കാര്യങ്ങൾ

ഗോപാലകൃഷ്ണൻ ഫാൻസ് ക്ലബ് പ്രസിഡന്റ് അല്ല കേരള ഹൈക്കോടതി ജഡ്ജിയാണ് താനെന്ന് മിനിമം തിരിച്ചറിവ് ദിലീപിന്റെ കേസ് പരിഗണിക്കുന്ന ജഡ്ജിക്കുണ്ടാകണം.

802

| പികെ സുരേഷ് കുമാർ

ജുഡീഷ്യൽ സംവിധാനങ്ങളെ അങ്ങേയറ്റം നാണിപ്പിക്കുന്ന ലജ്ജാകരമായ കാര്യങ്ങളാണ് നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജിയുമായി ബന്ധപ്പെട്ട് ദിലീപിന് വേണ്ടി കേരള ഹൈക്കോടതിയിൽ അരങ്ങേറുന്നത്. സിംഗിൾ ജഡ്ജി ഇതുവരെ ഈ കേസിൽ എടുത്ത നിലപാടുകൾ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പുന:പരിശോധിക്കുകയും ജഡ്ജിയുടെ വീഴ്ചകൾ വ്യക്തിപരമായി എങ്കിലും അദ്ദേഹത്തെ ബോധ്യപ്പെടുത്തിയാൽ നന്നായിരുന്നു.

സമാനതകളില്ലാത്ത ക്വട്ടേഷൻ മാനഭംഗ കേസിലെ കൂട്ടു പ്രതിയാണ് ദിലീപ്. മലയാള സിനിമയിൽ ദിലീപ് സമഗ്രാധിപത്യം സ്ഥാപിച്ചെടുത്തതിന് പിന്നിൽ അനിയൻ അനൂപിന്റെ നേതൃത്വത്തിൽ കൊച്ചി കേന്ദ്രീകരിച്ചുളള ക്വട്ടേഷൻ സംഘത്തിന് വലിയ പങ്കുണ്ട്. മലയാള സിനിമ വ്യവസായത്തെ വൻ പ്രതിസന്ധിയിലേക്ക് ഇടക്കാലത്ത് തള്ളിവിട്ട മമ്മൂട്ടി – മോഹൻലാൽ സിനിമകളുടെ വ്യാജ CD വിതരണം മുതൽ റിലീസിങ്ങ് കേന്ദ്രങ്ങളിൽ സിനിമകളെ കൂവി തോൽപ്പിക്കുന്ന ക്വട്ടേഷൻ പ്രവർത്തനങ്ങൾ വരെ ദിലീപ് – അനൂപ് ടീമിന്റെ നേതൃത്വത്തിൽ അരങ്ങേറിയിരുന്നു. തനിക്ക് ഭീഷണി ആയി വരുന്ന ആരെയും എന്തിനെയും നശിപ്പിച്ച് നാറാണകല്ലെടുപ്പിച്ച് തകർക്കുന്ന അസാമാന്യ ക്രിമിനൽ ബുദ്ധിയ്ക്ക് അടിപെട്ടവനാണ് ദിലീപ്.

ദിലീപിനെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലെ മേധാവി ആയിരുന്ന ബി.സന്ധ്യ, ടീം അംഗങ്ങളായിരുന്ന SP സുദർശൻ, അന്നത്തെ CI ബൈജു K പൗലോസ് എന്നിവരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിന് എതിരെയുള്ള പുതിയ കേസ് … ദിലീപ് – അനൂപ് ടീമിന്റെ ഭൂതകാലം വെച്ച് അവർ അതല്ല അതിലപ്പുറം ചെയ്യാൻ മടിയില്ലാത്തവർ ആണ്.. അപ്രതീക്ഷിതമായി ലഭിച്ച സ്റ്റാർഡം, കണക്കില്ലാത്ത വണ്ണം ലഭിച്ച സമ്പത്തിന്റെ പിൻബലം, അതിന്റെ ഭാഗമായി ലഭിച്ച രാഷ്ട്രീയ- ഭരണസ്വാധീനങ്ങൾ, വലിയ ഒരു ഫാൻബൽറ്റിന്റെ പിൻബലം ഇതെല്ലാം ചേർന്ന് സൃഷ്ടിച്ച അഹങ്കാരം കൂടിയാണ് ദിലീപിനെ പക്കാ ക്രിമിനൽ ആക്കി മാറ്റിയത് . പണമെറിഞ്ഞ് കൂടെക്കൂട്ടിയ ഒരു വിഭാഗം മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും.. ലക്ഷങ്ങൾ മുടക്കി സോഷ്യൽ മീഡിയ വഴിയുള്ള PR വർക്കിന്റെ ഭാഗമായ വ്യാജ പിന്തുണക്കാരും.

ദിലീപിന് എതിരായി ഉയർന്ന് വന്ന ആക്ഷേപത്തിൻമേൽ നീതി പൂർവകമായ അന്വേഷണം നടത്താനുള്ള സാഹചര്യമാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടാകേണ്ടത്. അല്ലാതെ ദിലീപിന്റെ വിശ്വസ്ത വിധേയ ദാസന്റെ വേഷം ഹൈക്കോടതി ജഡ്ജി കെട്ടിയാടുന്നത് അപമാനകരമാണ്. ഗോപാലകൃഷ്ണൻ ഫാൻസ് ക്ലബ് പ്രസിഡന്റ് അല്ല കേരള ഹൈക്കോടതി ജഡ്ജിയാണ് താനെന്ന് മിനിമം തിരിച്ചറിവ് ദിലീപിന്റെ കേസ് പരിഗണിക്കുന്ന ജഡ്ജിക്കുണ്ടാകണം.

വിൽപ്പനയ്ക്ക് വെയ്ക്കാത്തതും വ്യഭിചരിക്കാത്തതുമായ അപൂർവം ജുഡീഷ്യൽ സംവിധാനങ്ങളേ നാട്ടിൽ ബാക്കി ആയിട്ടുള്ളൂ.. ആ സംവിധാനങ്ങളോട് ഇന്നാട്ടിലെ സാധാരണക്കാർക്ക് അളവറ്റ ബഹുമാനമുണ്ട്.. ആ ബഹുമാനവും വിശ്വാസ്യതയും ഉയർത്തിപ്പിടിക്കാൻ ഉതകുന്ന രീതിയിൽ ഉള്ള ജുഡീഷ്യൽ സമീപനങ്ങൾ ഹൈകോടതിയിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.