സസ്യങ്ങൾ നിലവിളിക്കുമോ?; സമ്മർദ്ദം ഉണ്ടായാൽ കരയുമെന്ന് ശാസ്ത്രജ്ഞർ

മനുഷ്യന്റെ കേൾവിയുടെ പരിധിക്ക് പുറത്തുള്ള അൾട്രാസോണിക് ശബ്ദമാണ് ചെടികൾ പുറപ്പെടുവിക്കുന്നതെന്നാണ് കണ്ടെത്തൽ.

ജന്തുക്കളെപ്പോലെ സസ്യങ്ങൾ നിലവിളിക്കുമോ എന്നതായിരുന്നു ഏറെക്കാലം കുഴക്കിയ ചോദ്യം. വിളവെടുക്കുമ്പോഴും വെള്ളം കിട്ടാതാകുമ്പോഴും സസ്യങ്ങൾ നിലവിളിക്കുന്ന ശബ്ദം പിടിച്ചെടുത്തതായി അവകാശപ്പെട്ട് ശാസ്ത്രജ്ഞർ രം​ഗത്തെത്തി. ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ ‘സെൽ’ എന്ന ശാസ്ത്രമാ​ഗസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. തക്കാളി, പുകയില ചെടികൾ എന്നിവയിലാണ് പരീക്ഷണം നടത്തിയത്.

സസ്യങ്ങൾ സമ്മർദ്ദത്തിലാകുന്ന സന്ദർഭങ്ങളിൽ നാടകീയമായ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. അവയിലൊന്ന് ചില ശക്തമായ സുഗന്ധങ്ങളാണ്. അതോടൊപ്പം നിറവും രൂപവും മാറ്റാനും കഴിയും. ആരോഗ്യത്തോടെയുള്ള സസ്യങ്ങൾ, മുറിച്ച ചെടികൾ, നിർജ്ജലീകരണം സംഭവിച്ച സസ്യങ്ങൾ എന്നിവയിൽ നിന്നുള്ള ശബ്ദങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ ശാസ്ത്രജ്ഞർ മെഷീൻ ലേണിംഗ് അൽഗോരിതം വികസിപ്പിച്ചായിരുന്നു പരീക്ഷണം. ഇതിൽ പ്രശ്നങ്ങൾ നേരിടുന്ന ചെടിയുടെ ശബ്ദം ഒരു മീറ്ററിലധികം ചുറ്റളവിൽ കണ്ടെത്താനാകുമെന്നും സംഘം കണ്ടെത്തിയെന്നും പറയുന്നു. സമ്മർദ്ദമില്ലാത്ത സസ്യങ്ങൾ അധികം ശബ്ദമുണ്ടാക്കുന്നില്ലെന്നും കണ്ടെത്തി. എന്നാൽ സസ്യങ്ങൾ എങ്ങനെയാണ് ശബ്ദമുണ്ടാക്കുന്നുവെന്നത് ഇതുവരെ വ്യക്തമല്ല.

മനുഷ്യർ അടക്കമുള്ള ജന്തുക്കൾ ശബ്‌ദം ഉണ്ടാക്കുന്നതുപോലെയല്ല, മറിച്ച് മനുഷ്യന്റെ കേൾവിയുടെ പരിധിക്ക് പുറത്തുള്ള അൾട്രാസോണിക് ശബ്ദമാണ് ചെടികൾ പുറപ്പെടുവിക്കുന്നതെന്നാണ് കണ്ടെത്തൽ. ചെടിക്ക് സമ്മർദമുണ്ടാകുമ്പോൾ ശബ്ദം വർധിക്കുമെന്നും പറയുന്നു. ചുറ്റുമുള്ള ലോകത്തോട് തങ്ങളുടെ പ്രശ്നങ്ങൾ അറിയിക്കാൻ സസ്യങ്ങൾ ഉപയോഗിക്കുന്ന മാർഗങ്ങളിലൊന്ന് ഇതായിരിക്കുമെന്നും പഠനം പറയുന്നു. 2023ലാണ് പഠനം നടന്നത്. സസ്യങ്ങൾ എല്ലായ്‌പ്പോഴും പ്രാണികളുമായും മറ്റ് മൃഗങ്ങളുമായും ഇടപഴകുന്നു. ഈ ജീവികളിൽ പലതും ആശയവിനിമയത്തിനായി ശബ്ദം ഉപയോഗിക്കുന്നു. അതിനാൽ സസ്യങ്ങൾ ശബ്ദം ഉപയോഗിക്കാതിരിക്കുന്നത് അവർക്ക് ഉപയോ​ഗപ്രദമായിരിക്കുമെന്നും പഠന സംഘം പറയുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന് മടങ്ങി എത്തിയാൽ താമസിക്കുക ഈ വീട്ടിലായിരിക്കും. പ്രതിപക്ഷ നേതാവ് ആരെന്നതിൽ ചർച്ച നടക്കുന്നതിനിടെ ആണ് നീക്കം. ക്ലിഫ് ഹൗസിൽ നിന്നും സാധനങ്ങൾ വാടക വീട്ടിലേക്ക് മാറ്റി.. പദവി ഒഴിയുന്നതോടെ തിരുവനന്തപുരത്തെ എകെജി സെൻ്റെറിന് സമീപമുള്ള ചിന്താ...

Keep exploring...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...

More News

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...