...
Home News Kerala സംഘപരിവാർകാർക്ക് ആർക്കെങ്കിലും ഖത്തർ ബഹിഷ്കരണം നടത്താനുള്ള നട്ടെല്ല് ഉണ്ടോ ?

സംഘപരിവാർകാർക്ക് ആർക്കെങ്കിലും ഖത്തർ ബഹിഷ്കരണം നടത്താനുള്ള നട്ടെല്ല് ഉണ്ടോ ?

സംഘപരിവാർ ഒന്ന് മനസ്സിലാക്കി വെച്ചോ ഇന്ത്യൻ മുസ്ലീങ്ങൾ (മുസ്ലീം തീവ്രവാദികൾ അടക്കം) ഹിന്ദുക്കളെ പോലെ സംഘ ഭീകരരെ പോലെ മറ്റു മത വിശ്വാസികളെ പോലെ ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിൻ്റെ അവകാശികൾ ആണ്

186

| രേഷ്മ കൊറ്റക്കാട്ട്

ഖത്തർ എയർവേയ്‌സ് ബഹിഷ്കരണം എവിടെ വരെ ആയി. സംഘപരിവാർ കാർക്ക് ആർക്കെങ്കിലും ഖത്തർ ബഹിഷ്കരണം നടത്താനുള്ള നട്ടെല്ല് ഉണ്ടോ ? ബുദ്ധി ശൂന്യത ഒരു കുറ്റമല്ല അതൊരു കുറവാണ്, അത് ക്ഷമിക്കാം. പക്ഷേ പിതൃശൂന്യത ഒരു കുറ്റമാണ് കുറവല്ല അതുകൊണ്ട് ക്ഷമിക്കാൻ പറ്റില്ല, കാരണം ജനിപ്പിച്ച കുഞ്ഞിനെ ആത്മാഭിമാനം ഉള്ളവനായി വളർത്താൻ മാതാവിനെ പോലെ പിതാവിനും ബാധ്യത ഉണ്ട്. രണ്ടുപേരും കുട്ടികളെ മാന്യമായി വളർത്തിയില്ലെങ്കിൽ കുട്ടികൾ പിതൃശൂന്യത മാത്രമല്ല ആത്മ നിന്ദ കൂടി കാണിക്കും.

അതാണ് സംഘപരിവാർ പലപ്പോഴും കാണിക്കുന്നത്, സ്വന്തം നാട്ടിൽ പണി ചെയ്തു കിട്ടുന്ന കാശിനു ജീവിക്കാൻ കഴിയാതെ വരുമ്പോൾ അല്ലെങ്കിൽ പണി ഇല്ലാതെ വരുമ്പോൾ കൂടുതൽ മികച്ച ജീവിതം തേടി നേരെ ഏതെങ്കിലും അറബ് രാജ്യത്തേക്ക് പോകും, അവിടെ പോയി പണിയെടുത്ത് അല്ലെങ്കിൽ പറ്റിച്ച് കുറെ കാശു ഉണ്ടാക്കും , അതോടെ പിന്നെ പഴയ ആ സ്വഭാവം തലപോക്കും, അതോടെ അറബികളെ അറബ് ഉൽപ്പന്നം ങ്ങളെ തെറിവിളി നടത്താൻ തുടങ്ങും. അതിൻ്റെ കാരണം എന്താണ്?

എനിക്ക് തോന്നുന്നത് ഈ വിഡ്ഢികൾ കരുതുന്നത് ഇന്ത്യൻ മുസ്ലീങ്ങൾ അറബ് വംശജരാണ് എന്നാണ്. അതിൻ്റെ ഒരു കാരണം കേരളത്തിലെ മുസ്ലീം വർഗ്ഗീയ തീവ്രവാദികൾ സംഘികളോട് ഏട്ടുമുട്ടുമ്പോൾ അറബ് രാജ്യങ്ങൾ അവരുടെ സ്വന്തം ആണെന്ന് പോലെ സംസാരിക്കും. യഥാർഥത്തിൽ സംഘികൾക്ക് ആ രാജ്യങ്ങളിൽ പോകുന്ന പോലെ പോലും ഇവർക്ക് അവിടെ പ്രവേശനം ഇല്ല. ഒളിച്ചും പാത്തും പലതും ഒളിച്ചു വെച്ചും മറച്ചു വെച്ചു മോക്കെയാണ് ഇവർ അവിടെ പോകുന്നത്.

സംഘപരിവാർ ഒന്ന് മനസ്സിലാക്കി വെച്ചോ ഇന്ത്യൻ മുസ്ലീങ്ങൾ (മുസ്ലീം തീവ്രവാദികൾ അടക്കം) ഹിന്ദുക്കളെ പോലെ സംഘ ഭീകരരെ പോലെ മറ്റു മത വിശ്വാസികളെ പോലെ ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിൻ്റെ അവകാശികൾ ആണ്, അവർ ആരും അറബി നാട്ടിൽ നിന്നും ഇവിടേക്ക് വലിഞ്ഞു കയറി വന്നത് അല്ല. നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ മനുസ്മൃതി നടമാടിയ കാലത്ത് ഹിന്ദുമതം അനീതിയുടെ മതം ആയപ്പോൾ തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ അറബികളുടെ വിശ്വാസം സ്വീകരിച്ച ഹിന്ദുക്കളുടെ പിൻഗാമികൾ ആണ്.

ഇപ്പോഴും ദളിത് ഹിന്ദുക്കളുടെ അവസ്ഥ കാണുമ്പോൾ അവർക്ക് ഇസ്ലാം ആണ് നല്ലത് എന്ന് എനിക്ക് തോന്നാറുണ്ട്. ആരാധനാ ആലയങ്ങളിലും ദൈവവും എങ്കിലും അവർക്ക് തുല്യ അവകാശം ഉള്ളത് ആവും. അതുകൊണ്ട് ചുമ്മാ മുസ്ലീം വിരോധം തലക്ക് പിടിക്കുമ്പോൾ അറബികളുടെ നേരെ തിരിഞ്ഞ് ട്ട് കാര്യമില്ല മര്യാദക്ക് അവരോട് ഒട്ടി നിന്ന് നാല് കാശു ഉണ്ടാക്കി കുടുംബം പോറ്റാൻ നോക്ക്. സംഘപരിവാർ നാട് കുട്ടി ചോറ് ആക്കുമ്പോൾ പട്ടിണി കിടക്കാതെ ഇരിക്കാൻ അറബ് നാട് കനിയേണ്ടി വരും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.