...
Home News Kerala മെഡിക്കൽ ഇൻഷുറൻസ് കിട്ടാൻ 24 മണിക്കൂർ കിടക്കേണ്ട; ഉത്തരവുമായി ഉപഭോക്തൃ കോടതി

മെഡിക്കൽ ഇൻഷുറൻസ് കിട്ടാൻ 24 മണിക്കൂർ കിടക്കേണ്ട; ഉത്തരവുമായി ഉപഭോക്തൃ കോടതി

ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടികള്‍ പോളിസി ഉടമക്ക് നല്‍കേണ്ട സേവനത്തിന്റെ വീഴ്ചയാണെന്ന് ബോധ്യപ്പെട്ടത്തോടെയാണ് കോടതി വിധിയുണ്ടായത്

143

ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ പലതുണ്ടെങ്കിലും സാധാരണക്കാരന് കാര്യമായി പ്രയോജനം ലഭിക്കുന്നവ വളരെ കുറച്ച് മാത്രേയുള്ളു. വൈദ്യശാസ്ത്ര രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സര്‍ജറിയും ഉൾപ്പടെയുള്ള വികസനം വന്നിട്ടും മെഡിക്കൽ ക്ലെയിം കിട്ടണമെങ്കിൽ കുറച്ച് ബുദ്ധിമുട്ടാണ്. പോളിസിക്കാരുടെ നിബന്ധനകൾ അനുസരിച്ച് ആളുകൾക്ക് രോഗം വരാത്തതുകൊണ്ട് അവർക്ക് ക്ലെയിം കുറച്ച് മാത്രം കൊടുത്താൽ മതി.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ നിബന്ധന. എന്നാൽ അത്തരം നിയമം ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ പറഞ്ഞു. എറണാകുളം മരട് സ്വദേശിയുടെ പരാതിയിന്മേലാണ് ഉത്തരവ്.

24 മണിക്കൂര്‍ കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തില്‍ ചികിത്സ അവസാനിക്കുകയും ചെയ്താല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടാകും. എന്നാൽ ഇത് എല്ലാവർക്കും ഒരുപോലെ പ്രായോഗികമാകണമെന്നില്ല. ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടികള്‍ പോളിസി ഉടമക്ക് നല്‍കേണ്ട സേവനത്തിന്റെ വീഴ്ചയാണെന്ന് ബോധ്യപ്പെട്ടത്തോടെയാണ് കോടതി വിധിയുണ്ടായത്.

ഇൻഷുറൻസ് കമ്പനിയോട് നഷ്ടപരിഹാരം നൽകാനാണ് വിധി. എന്നാൽ കമ്പനി മേൽക്കോടതിയെ സമീപിക്കാനാണ് സാധ്യത. ഒരു ദിവസത്തെ ചികിത്സയ്ക്ക് ക്ലെയിം അനുവദിച്ച് തുടങ്ങിയാൽ കമ്പനികൾ നഷ്ടത്തിലാകാനും സാധ്യതയുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.