മക്കൾക്കായി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്: ശ്വേത മേനോൻ

മക്കൾക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്. നമ്മൾ ചെയ്യുന്ന വലിയ തെറ്റാണത്.നമ്മുക്ക് വേണ്ടി നമ്മൾ ജീവിക്കണം അത് കണ്ട് അവർ വളരട്ടെ. എല്ലാം കൊടുത്ത് അവരെ ശിക്ഷിക്കാതിരിക്കുക. കോടികളല്ല അവർക്ക് വേണ്ടത്. നല്ല നിമിഷങ്ങളും സ്നേഹവും നിമിഷവും സെക്യൂരിറ്റിയുമാണ്.

മകൾക്ക് വേണ്ടി ഇൻവെസ്റ്റ് ചെയ്യാറില്ലെന്ന് ശ്വേത മേനോൻ. മക്കൾക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുതെന്നും അങ്ങനെ ചെയ്യുന്നത് വലിയ തെറ്റാണെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

തനിക്ക് മകൾക്ക് നൽകാൻ കഴിയുന്നത് വിദ്യാഭ്യാസവും ആരോഗ്യവും നല്ല നിമിഷങ്ങളും മാത്രമാണ് അല്ലാതെ അവർക്ക് വേണ്ടി സമ്പാദിക്കാൻ ആഗാർഹിക്കുന്നില്ലെന്ന് ശ്വേത മേനോൻ പറഞ്ഞു. ‘ഞാൻ എന്റെ മകൾക്ക് വേണ്ടി ജീവിക്കില്ല. മകൾക്ക് വേണ്ടി ഞാൻ ഒന്നും ഇൻവെസ്റ്റ് ചെയ്യുന്നില്ല. അവൾക്ക് അവളുടെ ജീവിതം തിരഞ്ഞെടുക്കാൻ കഴിവുണ്ട് എന്നാണ് ഞാൻ കരുതുന്നത്.

അവൾക്ക് വേണ്ടി ഞാൻ എന്തെങ്കിലും ചെയ്താൽ അവളെ വികലാം​ഗയാക്കുന്നത് പോലെയാണ്. നല്ല വിദ്യഭ്യാസവും ആരോ​ഗ്യവുമാണ് മകൾക്ക് എനിക്ക് നൽകാനാകുന്നത്. അതിന് ശേഷം അവൾ തന്നെ അവളുടെ ഭാവി കണ്ടെത്തണം. മകൾക്ക് വേണ്ടി ഒന്നും വാങ്ങാറില്ല. നല്ല ഓർമകൾക്കായി യാത്രകൾ നൽകാറുണ്ട്. എന്റെ അച്ഛൻ അങ്ങനെയാണ് ചെയ്തത്. അറിയാതെ ഞാനും അത് തന്നെ ചെയ്യുന്നു.ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് തന്റേതായിരിക്കുമെന്ന് മകൾ പറയും. അല്ലെന്ന് ഞാൻ തിരുത്തും. ഇതെല്ലാം വെട്ടി വിഴുങ്ങിയിട്ടേ ഞാൻ പോകൂ, അഞ്ച് പെെസ തരാൻ പോകുന്നില്ലെന്ന് പറയാറുണ്ട്. എനിക്കെന്റെ ജീവിതം ആസ്വ​ദിക്കണം. അവൾക്ക് വേണ്ടി സമ്പാദിക്കാൻ ഞാനാ​​ഗ്രഹിക്കുന്നില്ല. ഞാനതിൽ വളരെ ക്ലിയർ ആണ്.

മക്കൾക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്. നമ്മൾ ചെയ്യുന്ന വലിയ തെറ്റാണത്.നമ്മുക്ക് വേണ്ടി നമ്മൾ ജീവിക്കണം അത് കണ്ട് അവർ വളരട്ടെ. എല്ലാം കൊടുത്ത് അവരെ ശിക്ഷിക്കാതിരിക്കുക. കോടികളല്ല അവർക്ക് വേണ്ടത്. നല്ല നിമിഷങ്ങളും സ്നേഹവും നിമിഷവും സെക്യൂരിറ്റിയുമാണ്. അവർക്ക് നല്ല പഠിത്തം കൊടുത്ത് നോക്കൂ. അവർക്ക് താൽപര്യമുള്ളതിൽ വിദ്യഭ്യാസം കൊടുക്കുക. അതാണ് ചെയ്യേണ്ടത്,’ ശ്വേത മേനോൻ പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം...

ഗ്രാമീണ പശ്ചാത്തലത്തിൽ ക്രൈം ഡ്രാമ; ഒടിടിയിലെത്തി ‘ലെനിൻ പാണ്ഡ്യൻ’

ഗ്രാമീണ ജീവിതവും മണൽ മാഫിയയുടെ അതിക്രമങ്ങളും സാധാരണക്കാരുടെ പോരാട്ടവും പ്രമേയമാക്കി ബാലചന്ദ്രൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘ലെനിൻ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ...

ശരീരം കൂടുതൽ കാണിക്കുന്ന വേഷങ്ങളോട് താൽപര്യമില്ല; സിനിമയിലെ വസ്ത്രധാരണ പരിധികളെക്കുറിച്ച് രശ്മിക മന്ദാന

സിനിമകളിലെ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ തനിക്ക് വ്യക്തമായ ചില പരിധികളുണ്ടെന്ന് തുറന്നുപറഞ്ഞ് നടി രശ്മിക മന്ദാന. എല്ലാ കഥാപാത്രങ്ങൾക്കും ഒരേ...

എല്ലാ മുഷ്ടികളും രസകരമല്ല; ‘സ്ട്രീറ്റ് ഫൈറ്റർ’ അവലോകനം

ഹോളിവുഡിലേക്കുള്ള ചുവടുവെപ്പിൽ ശ്രദ്ധേയ സാന്നിധ്യമായി ബോളിവുഡ് താരം വിദ്യുത് ജംവാൾ. ജനപ്രിയ വീഡിയോ ഗെയിം ഫ്രാഞ്ചൈസിയായ ‘സ്ട്രീറ്റ് ഫൈറ്ററി’നെ...

ഇന്ത്യയുടെ ‘ആഗോള സംഗീത നിമിഷ’ത്തെ സ്‌പോട്ടിഫൈ ലക്ഷ്യമിടുന്നു

ന്യൂഡൽഹി: ആഗോള സംഗീത സ്ട്രീമിങ് വിപണിയിൽ ഇന്ത്യൻ കലാകാരന്മാരുടെ സ്വാധീനം വർധിക്കുന്നു. ലോകമെമ്പാടുമായി ഇന്ത്യൻ കലാകാരന്മാരുടെ സംഗീതം ഏകദേശം...

ബോളിവുഡിൽ ഹിന്ദുവിരുദ്ധത വേരൂന്നിയെന്ന് ഏക്താ കപൂർ

ബോളിവുഡ് സിനിമാ വ്യവസായത്തിൽ ഹിന്ദുവിരുദ്ധത ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്ന് പ്രശസ്ത നിർമാതാവ് ഏക്താ കപൂർ. പാശ്ചാത്യ ഫാന്റസി, ആനിമേഷൻ സിനിമകളെ...

സൽമാൻ റുഷ്ദിയായി നസീറുദ്ദീൻ ഷാ; ’27 സെക്കൻഡ്’ നാടകം ഒരുങ്ങുന്നു

ന്യൂഡൽഹി: വിഖ്യാത എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ വേഷത്തിൽ വേദിയിലെത്താൻ മുതിർന്ന നടൻ നസീറുദ്ദീൻ ഷാ. റുഷ്ദിയുടെ ജീവിതത്തിലെ നടുക്കുന്ന...