...
Home News National പാരാ കമാൻഡോ ആകുന്ന ആദ്യ വനിതാ ആർമി സർജനായി ഡോ പായൽ ഛബ്ര

പാരാ കമാൻഡോ ആകുന്ന ആദ്യ വനിതാ ആർമി സർജനായി ഡോ പായൽ ഛബ്ര

വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, 2020 ൽ ഹരിയാനയിലെ കർണാലിലുള്ള കൽപന ചൗള സർക്കാർ മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ സീനിയർ റസിഡന്റ് ഡോക്ടറായി.

129

ലഡാക്കിലെ ആർമി ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്ന മേജർ ഡോ പായൽ ഛബ്ര, ഇന്ത്യൻ ആർമിയുടെ എലൈറ്റ് പാരാ സ്പെഷ്യൽ ഫോഴ്‌സിൽ ചേരുന്ന ആദ്യ വനിതാ സർജനായി. വ്യാഴാഴ്ച ഉത്തർപ്രദേശിലെ ആഗ്രയിലുള്ള പാരാട്രൂപ്പേഴ്‌സ് ട്രെയിനിംഗ് സ്‌കൂളിൽ വെച്ച് അവർ പരിശീലനം പൂർത്തിയാക്കി മെറൂൺ ബെറെറ്റ് ഏറ്റുവാങ്ങി.

മേജർ ഡോ പായൽ ഛബ്രയെക്കുറിച്ചുള്ള ഏതാനും വസ്തുതകൾ അറിയാം:

ഹരിയാനയിൽ നിന്നുള്ള മേജർ ഡോ പായൽ ഛബ്ര എംബിബിഎസ് ബിരുദവും എംഎസ് സർജറി ബിരുദവും നേടിയിട്ടുണ്ട്.

വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, 2020 ൽ ഹരിയാനയിലെ കർണാലിലുള്ള കൽപന ചൗള സർക്കാർ മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ സീനിയർ റസിഡന്റ് ഡോക്ടറായി.

രാജ്യത്തെ സേവിക്കുക എന്ന സ്വപ്നം ഡോ പായൽ ഛബ്ര എപ്പോഴും പരിപോഷിപ്പിച്ചിരുന്നുവെന്ന് പിതാവ് ഡോ രാജേന്ദർ ഛബ്ര ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 2021 ജനുവരിയിൽ ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റൻ ആയി കമ്മീഷൻ ചെയ്യപ്പെടുകയും പിന്നീട് മേജർ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.

അംബാല കന്റോൺമെന്റിലെ ആർമി ഹോസ്പിറ്റലിലായിരുന്നു ആദ്യ പോസ്റ്റിംഗ്. പിന്നീട് ലഡാക്കിലെ ലേ ജില്ലയിലെ ഖാർദുംഗ്ലയിലെ സൈനിക ആശുപത്രിയിലും സേവനമനുഷ്ഠിച്ചു. ഇപ്പോൾ ലഡാക്കിലെ ഒരു ആർമി ഹോസ്പിറ്റലിൽ സ്പെഷ്യലിസ്റ്റ് സർജനായി നിയമിതയാണ്.

ആർമി ഹോസ്പിറ്റലിൽ സർജനായി ജോലി ചെയ്യുന്നതിനിടെയാണ് പാരാ സ്‌പെഷ്യൽ ഫോഴ്‌സ് പ്രൊബേഷൻ പൂർത്തിയാക്കിയതെന്ന് മേജർ ഡോ. പായൽ ഛബ്രയുടെ പിതാവ് പറഞ്ഞു. പാരാ കമാൻഡോ ആകാൻ ആഗ്രയിലെ പാരാട്രൂപ്പേഴ്‌സ് ട്രെയിനിംഗ് സ്‌കൂളിൽ പരിശീലനം നേടി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.