...
Home Entertainments യു.കെ അയർലൻഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ റിലീസുമായി ‘ദൃശ്യം 3’

യു.കെ അയർലൻഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ റിലീസുമായി ‘ദൃശ്യം 3’

വിതരണക്കാരായ RFT ഫിലിംസ് സ്ഥാപകൻ റൊണാൾഡ് തോണ്ടിക്കൽ അറിയിച്ചതുപോലെ, കൂടുതൽ തിയേറ്ററുകളിലേക്ക് റിലീസ് വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

166

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഐക്കോണിക് സീരീസിന്റെ പുതിയ ഭാഗമായ ‘ദൃശ്യം 3’ യു.കെ–അയർലൻഡ് മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ റിലീസായി എത്തുന്നു. 285-ലധികം ലൊക്കേഷനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. RFT ഫിലിംസ് ആണ് വിതരണം നിർവഹിക്കുന്നത്.

വിതരണക്കാരായ RFT ഫിലിംസ് സ്ഥാപകൻ റൊണാൾഡ് തോണ്ടിക്കൽ അറിയിച്ചതുപോലെ, കൂടുതൽ തിയേറ്ററുകളിലേക്ക് റിലീസ് വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. റിലീസിന് മുൻപേ തന്നെ നാല്പതിനായിരത്തിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

‘ദൃശ്യം’ ബ്രാൻഡിന്റെ ആഗോള സ്വീകാര്യതയും പാൻ-ഇന്ത്യൻ അപ്പീലുമാണ് ചിത്രത്തിന്റെ വലിയ അഡ്വാൻസ് ബുക്കിംഗിന് കാരണമെന്നാണ് വിലയിരുത്തൽ. ഷാരൂഖ് ഖാൻ, വിജയ് തുടങ്ങിയ താരങ്ങളുടെ മുൻ റെക്കോർഡുകളെ പോലും മറികടക്കുന്ന പ്രകടനമാണിത്.

മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗുകളിൽ ഒന്നായി ‘ദൃശ്യം 3’ മാറുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.

മോഹൻലാലിനൊപ്പം മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ദിഖ്, മുരളി ഗോപി, കെ.ബി. ഗണേഷ് കുമാർ, ഇർഷാദ് അലി, ശാന്തി മായദേവി, വീണ നന്ദകുമാർ, ദിനേഷ് പ്രഭാകർ, ശ്രീകാന്ത് മുരളി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ചിത്രത്തിന് യു/എ 13+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വാർത്ത: പി. ശിവപ്രസാദ്

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.