...
Home News National സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് നിരക്ക് എല്ലാ തലങ്ങളിലും കുറയുന്നു; കേന്ദ്രസർക്കാർ ലോക്സഭയിൽ

സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് നിരക്ക് എല്ലാ തലങ്ങളിലും കുറയുന്നു; കേന്ദ്രസർക്കാർ ലോക്സഭയിൽ

സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് (വിദ്യാഭ്യാസ മന്ത്രാലയം) നൽകുന്ന വിവരങ്ങൾ അനുസരിച്ച്, പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി തുടങ്ങി എല്ലാ വിദ്യാഭ്യാസ തലങ്ങളിലും കൊഴിഞ്ഞുപോക്ക് നിരക്ക് തുടർച്ചയായി കുറയുന്നു

169

പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി തുടങ്ങി എല്ലാ വിദ്യാഭ്യാസ തലങ്ങളിലും രാജ്യത്ത് സ്‌കൂൾ കൊഴിഞ്ഞുപോക്ക് നിരക്ക് തുടർച്ചയായി കുറയുന്നതായി സർക്കാർ വെള്ളിയാഴ്ച ലോക്‌സഭയെ അറിയിച്ചു.


കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്‌കൂളിൽ കൊഴിഞ്ഞുപോകുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടോ എന്ന രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്.

“സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് (വിദ്യാഭ്യാസ മന്ത്രാലയം) നൽകുന്ന വിവരങ്ങൾ അനുസരിച്ച്, പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി തുടങ്ങി എല്ലാ വിദ്യാഭ്യാസ തലങ്ങളിലും കൊഴിഞ്ഞുപോക്ക് നിരക്ക് തുടർച്ചയായി കുറയുന്നു,” അവർ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.