...
Home Technology ബഹിരാകാശത്തിരുന്നു ഭക്ഷണം കഴിക്കാം; ചെലവ് നാല് കോടി!

ബഹിരാകാശത്തിരുന്നു ഭക്ഷണം കഴിക്കാം; ചെലവ് നാല് കോടി!

സ്‌പേസ് പെഴ്‌സ്‌പെക്‌റ്റീവ് കമ്പനിയിൽ നിന്ന് അടുത്തിടെ മൂന്ന് നെപ്‌ട്യൂൺ കാപ്‌സ്യൂളുകൾ സ്വന്തമാക്കിയ സ്‌പേസ് വിഐപി കമ്പനിയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്.

248

എയറിൽ പോകുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആണ്. സോഷ്യൽ മീഡിയ സജീവം ആയതോടെയാണ് പലരും എയറിൽ ആകാൻ തുടങ്ങിയത്. ഇങ്ങനെ ഒരു കാര്യവും ഇല്ലാതെ എയറിൽ കയറിയിട്ട് എന്ത് കാര്യം. പോകുമ്പോൾ എന്തെങ്കിലും ഗുണം വേണം. സോഷ്യൽ മീഡിയയിലെ എയർ അല്ലാതെ യഥാർത്ഥ എയറിൽ പോകാനുള്ള ഒരു അവസരമാണ് അണിയറയിൽ ഒരുങ്ങുന്നത്. ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി തികച്ചും അവിസ്മരണീയയവും അപൂർവവുമായ ഒരു അനുഭവം നൽകാൻ ഒരുങ്ങുകയാണ്. ബഹിരാകാശത്തിരുന്നു ഭക്ഷണം കഴിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്. 2025 ൽ ഇത് സാധ്യമാകും എന്നാണ് സ്പേസ് വിഐപി പറയുന്നത്. 2025 ൽ ഭൂമിയിൽ നിന്ന് പറന്നുയരുമെന്ന് പ്രതീക്ഷിക്കുന്ന സ്‌പേസ് പെഴ്‌സ്‌പെക്‌റ്റീവിൻ്റെ നെപ്‌ട്യൂൺ ക്യാപ്‌സ്യൂളിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് 30 കിലോമീറ്റർ മുകളിൽ സഞ്ചരിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്. ഈ ബഹിരാകാശ വിരുന്നിന് താൽപ്പര്യമുള്ളവർ ചെലവഴിക്കേണ്ടത് 4 കോടി രൂപയാണ്.

2023 ലെ ലോകത്തിലെ ഏറ്റവും മികച്ച 50 റെസ്റ്റോറന്റുകളുടെ ഗൈഡിൽ അഞ്ചാം സ്ഥാനത്തെത്തിയ ഡാനിഷ് റെസ്റ്റോറൻ്റ് ആൽക്കെമിസ്റ്റിലെ ഷെഫായ റാസ്മസ് മങ്ക് വിരുന്നിനുള്ള വിഭവങ്ങൾ തയാറാക്കും. ഈ യാത്രയിൽ ആറ് യാത്രക്കാർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ. ലോകത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്‌പേസ് ക്യാപ്‌സ്യൂൾ ആയിരിക്കും ഇത്. ഈ ചരിത്ര യാത്രയുടെ ആവേശം പങ്കുവെച്ച റാസ്മസ് മങ്ക്, യാത്ര പോലെ തന്നെ തൻ്റെ വിഭവങ്ങൾ പുതുമയുള്ളതായിരിക്കുമെന്നും പറഞ്ഞു. മറ്റ് ബഹിരാകാശ യാത്രികർക്കൊപ്പം അദ്ദേഹവും യാത്രയിൽ പങ്കുചേരും. കൂടുതൽ യാത്രകൾ സംഘടിപ്പിക്കാനും പിന്നീട് കൂടുതൽ ആളുകൾക്ക് അനുഭവം ആസ്വദിക്കാനും അവസരം നൽകാനാണ് പദ്ധതി.

സ്‌പേസ് പെഴ്‌സ്‌പെക്‌റ്റീവ് കമ്പനിയിൽ നിന്ന് അടുത്തിടെ മൂന്ന് നെപ്‌ട്യൂൺ കാപ്‌സ്യൂളുകൾ സ്വന്തമാക്കിയ സ്‌പേസ് വിഐപി കമ്പനിയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. ഭക്ഷണത്തിനുപുറമെ, വൈഫൈ, പ്രത്യേക വിശ്രമമുറികൾ തുടങ്ങിയ മറ്റ് ആഡംബര സൗകര്യങ്ങളും യാത്രക്കാർക്ക് ഇതിൽ ആസ്വദിക്കാനാകും. റിപ്പോർട്ടുകൾ പ്രകാരം, ഒരു ഫ്രഞ്ച് ഫാഷൻ ഹൗസ് ഓരോ യാത്രക്കാർക്കും വേണ്ടിയുള്ള പ്രത്യേക വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യും. യാത്രയിൽ നിന്ന് ലഭിക്കുന്ന ലാഭം സ്പേസ് പ്രൈസ് ഫൗണ്ടേഷന് നൽകും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.