...
Home News International സാമ്പത്തിക അസമത്വം വർധിച്ചു; 500 കോടി ആളുകൾ അതിദാരിദ്രത്തിലേക്ക്

സാമ്പത്തിക അസമത്വം വർധിച്ചു; 500 കോടി ആളുകൾ അതിദാരിദ്രത്തിലേക്ക്

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിത നിലവാരം സ്തംഭനാവസ്ഥയിലാണ്.

236

ആഗോളതലത്തില്‍ സാമ്പത്തിക അസമത്വം കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍തോതില്‍ വര്‍ധിച്ചതായി പഠനം. സമ്പന്നര്‍ അതി സമ്പന്നരാവുകയും, ദരിദ്രര്‍ അതി ദരിദ്രരാവുകയും ചെയ്യുന്ന അവസ്ഥയിലേക്ക് മാറുകയാണ്. നിലവിലെ അസമത്വം തുടര്‍ന്നാല്‍ ഇനി 229 വര്‍ഷം എടുത്താലും ലോകത്തുനിന്നും ദാരിദ്ര്യം തുടച്ചു നീക്കാനാകില്ലെന്നാണ് ഓക്സ്ഫാമിന്റെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പണം, സമ്പത്ത് ഒരു ചെറിയ കൂട്ടം ആളുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സാമ്പത്തിക അസമത്വത്തിലൂടെയാണ് ഇന്ന് ലോകം കടന്നുപോകുന്നത്. ഓക്‌സ്ഫാം പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ അഞ്ച് കോടീശ്വരന്മാര്‍ അവരുടെ സമ്പാദ്യം ഇരട്ടിയാക്കിയപ്പോള്‍ ലോകത്തിന്റെ 60 ശതമാനം, അതായത് 500 കോടി മനുഷ്യര്‍ ദാരിദ്ര്യത്തില്‍ നിന്നും അതിദാരിദ്രത്തിലേക്കുള്ള യാത്രയിലാണ്.

എലോണ്‍ മസ്‌ക്, ബെര്‍ണാര്‍ഡ് ആര്‍നോള്‍ട്ട്, ജെഫ് ബെസോസ്, ലാറി എല്ലിസണ്‍, മാര്‍ക് സുക്കര്‍ബര്‍ഗ് എന്നീ അഞ്ച് ലോക കോടീശ്വരന്മാരുടെ സമ്പത്ത് 46,400 കോടി ഡോളര്‍ വര്‍ധിച്ചു. 2020 മുതല്‍ 86,900 കോടി ഡോളറില്‍ നിന്നും 681,50 പൗണ്ടിലേക്കാണ് ഇവരുടെ സമ്പാദ്യം ഉയര്‍ന്നിരിക്കുന്നത്.അതേ കാലയളവില്‍ ലോക ജനസംഖ്യയുടെ 60% വരുന്ന 477.9 കോടി ജനങ്ങളുടെ സമ്പത്ത് 0.2 ശതമാനമായി കുറഞ്ഞു.

കോവിഡിന് ശേഷം സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വലിയ തോതില്‍ വര്‍ധിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിത നിലവാരം സ്തംഭനാവസ്ഥയിലാണ്. തുച്ഛമായ വേതനത്തിന് വേണ്ടി ലോകമെമ്പാടും ആളുകള്‍ മണിക്കൂറുകളോളം സുരക്ഷിതമല്ലാത്ത, അപകടകരമായ ജോലികളില്‍ കഠിനധ്വാനം ചെയ്യേണ്ടിവരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 52 രാജ്യങ്ങളിലെ 80 കോടി ജനങ്ങളുടെ ശരാശരി വേതനവും ഇക്കാലയളവില്‍ കുറഞ്ഞു. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടയിലും ബിസിനസ് ലാഭം ഉയര്‍ന്നിട്ടുണ്ടെന്നാണ് അതിസമ്പന്നരുടെ സമ്പത്ത് വര്‍ധന പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ അസമത്വം നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയുമായി ആഗോള സാമ്പത്തിക അസമത്വത്തെ താരതമ്യപ്പെടുമത്താമെന്ന് അസമത്വം അളക്കുന്ന ഗിനി ഇന്‍ഡെക്‌സ് കണ്ടെത്തിയതായും ഓക്‌സ്ഫാം പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.