...
Home Business ആർബിഐയുടെ അനുമതിയില്ലാതെ 150 കോടി ശേഖരിച്ചു; മണപ്പുറം ഫിനാന്‍സിലുംഉടമയുടെ വീട്ടിലും ഇ ഡി റെയ്ഡ്

ആർബിഐയുടെ അനുമതിയില്ലാതെ 150 കോടി ശേഖരിച്ചു; മണപ്പുറം ഫിനാന്‍സിലുംഉടമയുടെ വീട്ടിലും ഇ ഡി റെയ്ഡ്

നാല് സ്ഥലങ്ങളില്‍ ഒരേ സമയമായിരുന്നു റെയ്ഡ്. രേഖകളെല്ലാം ഇ ഡി സംഘം ശേഖരിച്ചു കഴിഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

175

കേരളത്തിൽ നിന്നുള്ള പ്രശസ്ത ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ വലപ്പാട്ടെ കേന്ദ്ര ഓഫീസിലും ഉടമ വി പി നന്ദകുമാറിന്റെ വീട്ടിലും എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കഴിഞ്ഞ ദിവസം റെയ്‌ഡ്‌ നടത്തി . കൊച്ചിയില്‍ നിന്നും എത്തിയ ഇ ഡി ഉദ്യോഗസ്ഥരാണ് നാല് മണിക്കൂർ സമയത്തോളം മണപ്പുറം ഗ്രൂപ്പിന്റെ ഹെഡ് ഓഫീസില്‍ റെയ്ത് നടത്തിയത്.

റിസർവ് ബാങ്കിന്റെ അനുമതി ഇല്ലാതെ പൊതുജനങ്ങളില്‍ നിന്ന് 150 കോടിയുടെ ധനസമാഹരണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ ഡി റെയ്ഡ് നനടത്തിയതെന്ന് എന്ന് വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനു പുറമെ കെ വൈ സി ഇല്ലാതെ കോടിക്കണക്കിന് രൂപയുടെ വിനിമയം നടത്തിയെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. നാല് സ്ഥലങ്ങളില്‍ ഒരേ സമയമായിരുന്നു റെയ്ഡ്. രേഖകളെല്ലാം ഇ ഡി സംഘം ശേഖരിച്ചു കഴിഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.