...
Home News National ടൈംസ്‌ നൗവിൽ നിന്നും എഡിറ്റർ ഇൻ ചീഫ് രാഹുൽ ശിവശങ്കർ രാജിവച്ചു

ടൈംസ്‌ നൗവിൽ നിന്നും എഡിറ്റർ ഇൻ ചീഫ് രാഹുൽ ശിവശങ്കർ രാജിവച്ചു

രാഹുലിന്റെ സോഷ്യൽ മീഡിയാ ട്വിറ്റർ ബയോ 'എഡിറ്റർ-ഇൻ-ചീഫ് ടൈംസ് നൗ, 2016 മുതൽ 2023 വരെ' ആയി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ചാനലിന്റെ ചുമതല ഗ്രൂപ്പ് എഡിറ്റർ നവിക കുമാറിനായിരിക്കും.

198

ഇന്ത്യയിലെ പ്രമുഖ ദേശീയ വാർത്താ ചാനലായ ടൈംസ്‌ നൗവിൽ നിന്നും എഡിറ്റർ ഇൻ ചീഫ് രാഹുൽ ശിവശങ്കർ നിന്നും രാജിവച്ചു. ചാനലിന്റെ എഡിറ്റോറിയൽ ഗ്രൂപ്പുൾപ്പെടെ ടൈംസ് നൗവിന്റെ എല്ലാ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്നും രാഹുൽ ഒരു മുൻകൂർ അറിയിപ്പും കൂടാതെ പുറത്തുപോയതായാണ് റിപ്പോർട്ട്.

അതേസമയം,ചാനൽ മാനേജ്‌മെന്റിലെ മുതിർന്ന അംഗം രാഹുൽ ചാനൽ വിട്ടതായുള്ള വാർത്ത സ്ഥിരീകരിച്ചു. രാഹുലിന്റെ സോഷ്യൽ മീഡിയാ ട്വിറ്റർ ബയോ ‘എഡിറ്റർ-ഇൻ-ചീഫ് ടൈംസ് നൗ, 2016 മുതൽ 2023 വരെ’ ആയി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ചാനലിന്റെ ചുമതല ഗ്രൂപ്പ് എഡിറ്റർ നവിക കുമാറിനായിരിക്കും.

നേരത്തെ 2005-ലാണ് രാഹുൽ ടൈംസ് നൗവിലെത്തുന്നത്. പിന്നീട് 2013 മുതൽ 2016 വരെ അദ്ദേഹം ഗ്രൂപ്പ് വിട്ട് ന്യൂസ് എക്‌സിന്റെ എഡിറ്റർ-ഇൻ-ചീഫായി സേവനമനുഷ്ഠിച്ചിരുന്നു. 2016-ൽ ടൈംസ് നൗവിൽ നിന്ന് അർണാബ് ഗോസ്വാമി വിടപറഞ്ഞതിന് ശേഷം രാഹുൽ ചാനലിൽ തിരിച്ചെത്തുകയും എഡിറ്റർ-ഇൻ-ചീഫ് ആയി നിയമിക്കപ്പെടുകയും ചെയ്തു. പിന്നീട്, ടൈംസ് നൗവിൽ ന്യൂസ്‌ ഹവർ എന്ന പ്രൈംടൈം ഷോ അവതാരകനായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.