...
Home News Kerala കെഎസ്ആർടിസിയിൽ പഠന – വിനോദ യാത്രകൾ പോകുന്ന കാലം വിദൂരമല്ല

കെഎസ്ആർടിസിയിൽ പഠന – വിനോദ യാത്രകൾ പോകുന്ന കാലം വിദൂരമല്ല

രഞ്ജിനി പറഞ്ഞതുപോലെ കെഎസ്ആർടിസിയുമായി ചേർന്ന് ഒരു പഠന യാത്രയ്ക്കുള്ള സംവിധാനം നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നു. കെഎസ്ആർടിസി നിരവധി ബജറ്റ് ടൂറുകൾ ഇതിനകംവിജയകരമായി നടത്തിയിട്ടുമുണ്ട്.

295

| സെയ്ദ് ഷിയാസ് മിർസ

യാത്രകൾ മനുഷ്യനെ നിരവധി കാര്യങ്ങളാണ് പഠിപ്പിക്കുന്നത്.ഒരു ക്ലാസ്മുറിക്കുള്ളിൽ നിന്നും പഠിക്കാൻ പറ്റാത്ത കാര്യങ്ങൾ ചിലപ്പോൾ ഒരു യാത്രയിലൂടെ ഒരോ വ്യക്തിക്കും ലഭിക്കുന്നു. ചില സ്ഥാപനങ്ങൾ വിനോദയാത്രകൾ ഇൻഡസ്ട്രിയൽ വിസിറ്റ് എന്ന പേരിലും സംഘടിപ്പിക്കാറുണ്ട്.

എന്നാൽ കൃത്യമായ ലക്ഷ്യത്തോടുകൂടി പ്രകൃതിയെയെയും , സംസ്കാര വൈവിധ്യത്തെയും , നമ്മുടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലെ വികസനവും ഒക്കെ നേരിട്ട് കാണുന്നതിന് വേണ്ടി ആയിരിക്കണം ഓരോ പഠന യാത്രകളും സംഘടിപ്പിക്കേണ്ടത്. എന്നാൽ അടിച്ചു പൊളിക്കാനുള്ള വെറും വിനോദയാത്രകൾ ആയി മാത്രം അത് മാറുന്ന കാഴ്ചയാണുള്ളത്.

എല്ലാ വിനോദ/ പഠന യാത്രകളും സർക്കാരിന് അല്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പ് നേരിട്ട് നിയന്ത്രിക്കുകയോ പരിശോധിക്കുകയോ ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞദിവസം അപകടം പറ്റിയ വാഹനത്തിൻറെ യാത്രയുടെ ആരംഭത്തിന്റെ വീഡിയോ ഇന്ന് കാണുകയുണ്ടായി. ആ വീഡിയോയിൽ ഒരു മുതിർന്ന വ്യക്തി പറയുന്നുണ്ട്; “നല്ല വണ്ടിയാണല്ലേ” എന്ന്. ഇവിടെ എന്താണ് നല്ല വണ്ടി എന്നുള്ളതാണ് നമ്മൾ ശരിക്കും പരിശോധിക്കേണ്ട കാര്യം.

രഞ്ജിനി എന്ന നടി മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് മോഹൻലാലിനൊപ്പം ചിത്രം എന്ന സിനിമയിൽ അഭിനയിച്ച് നമ്മുടെയൊക്കെ മനം കവർന്ന ഈ നടി ഇന്ന് സോഷ്യൽ മീഡിയയിൽ ചില ആക്ഷേപങ്ങൾക്ക് വിധേയമാകുന്നത് ശ്രദ്ധയിൽപ്പെടുകയുണ്ടായി.

കെഎസ്ആർടിസി ബസുകളുടെ പഠനയാത്ര പോകണം എന്ന് പറഞ്ഞതിനാണ് പുള്ളിക്കാരിക്ക് പൊങ്കാല കിട്ടുന്നത്. കെഎസ്ആർടിസി എന്ന് പറയുന്നത് ഇപ്പോൾ നമുക്കറിയാം സ്വിഫ്റ്റ് പോലെയുള്ള ആധുനിക സംവിധാനങ്ങളോടു കൂടി പൊതുമേഖലയിൽ നിന്നുളള വാഹനങ്ങൾ നമ്മുടെ നിരത്തിൽ സർവീസ് നടത്തുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളൊക്കെ ഉണ്ടായേക്കാം പക്ഷേ കെഎസ്ആർടിസിയെ നമുക്ക് സ്വകാര്യ വാഹനങ്ങളേക്കാൾ വിശ്വാസിക്കാം എന്നാണ് എന്റെ അനുഭവം.

രഞ്ജിനി പറഞ്ഞതുപോലെ കെഎസ്ആർടിസിയുമായി ചേർന്ന് ഒരു പഠന യാത്രയ്ക്കുള്ള സംവിധാനം നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നു. കെഎസ്ആർടിസി നിരവധി ബജറ്റ് ടൂറുകൾ ഇതിനകംവിജയകരമായി നടത്തിയിട്ടുമുണ്ട്. വിദ്യാർത്ഥികളുടെ താമസ സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ കെഎസ്ആർടിസിയും ടൂറിസം വകുപ്പും (KTDC) ചേർന്ന് ഒരുക്കാവുന്നതാണ്.

കേരളത്തിലാണെങ്കിൽ കുട്ടികൾക്ക് ഡോർമെറ്ററി പോലുള്ള താമസ സംവിധാനം നിലവിലില്ലെങ്കിൽ അത് ഏതെങ്കിലും ഒക്കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കാൻ കഴിയില്ലേ? അതോടൊപ്പം തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് യാത്ര പോവുകയാണെങ്കിൽ അവിടെയുള്ള കർണാടക ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, തമിഴ്നാട് സർക്കാറുമായി സഹകരിച്ചുകൊണ്ട് TNTDC യുടെ സേവനം ലഭ്യമാക്കി ഇത്തരത്തിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും താമസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കാവുന്നതാണ്.

കെഎസ്ആർടിസിയിൽ ആണ് എൻറെ മക്കൾ നാളെ ടൂർ പോകുന്നത് എന്ന് പറയുന്നത് ഒരു രക്ഷകർത്താവിനും അഭിമാനം ഉണ്ടാവുന്ന ഒരു കാര്യമാകട്ടെ എന്നാണ് ഞാൻ ആശിക്കുന്നത്. കെഎസ്ആർടിസിയിൽ നമ്മുടെ വിദ്യാർത്ഥികൾ പഠന – വിനോദ യാത്രകൾ പോകുന്ന കാലം വിദൂരമല്ല എന്നുള്ളതാണ് സത്യം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.