...
Home News National തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുന്നു; പെട്രോള്‍ ടാങ്ക് ഉടന്‍ നിറയ്ക്കുക: രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുന്നു; പെട്രോള്‍ ടാങ്ക് ഉടന്‍ നിറയ്ക്കുക: രാഹുല്‍ ഗാന്ധി

സമാനമായി മുൻപും തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ഇന്ധനവില വര്‍ധന നിര്‍ത്തിവെച്ചിരുന്നു. അപ്പോഴൊക്കെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വീണ്ടും വില വര്‍ധിപ്പിക്കുകയായിരുന്നു.

169

രാജ്യത്തെ ഇന്ധനവില വര്‍ധനയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിലെ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം മറ്റന്നാള്‍ നടക്കാനിരിക്കെയാണ് രാഹുലിന്റെ പരിഹാസം.

ജനങ്ങൾക്കുള്ള തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുകയാണെന്നും ഉടന്‍ പെട്രോള്‍ ടാങ്കുകള്‍ നിറച്ചോളൂ എന്നും രാഹുല്‍ സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു. ”നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോവുന്നു. പെട്രോള്‍ ടാങ്ക് ഉടന്‍ നിറയ്ക്കുക” രാഹുല്‍ ഗാന്ധി എഴുതി.

രാജ്യമാകെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഇന്ധനവില വര്‍ധന ഉണ്ടായിരുന്നില്ല. പുറമെ കേന്ദ്രസർക്കാർ ഇന്ധന നികുതി കുറയ്ക്കുകയും ചെയ്തിരുന്നു. സമാനമായി മുൻപും തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ഇന്ധനവില വര്‍ധന നിര്‍ത്തിവെച്ചിരുന്നു. അപ്പോഴൊക്കെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വീണ്ടും വില വര്‍ധിപ്പിക്കുകയായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.