...
Home Entertainments ‘സവർക്കർ’ നിര്‍മ്മിക്കാന്‍ സ്വത്തുക്കള്‍ വരെ വില്‍ക്കേണ്ടി വന്നു; എന്നിട്ടും സിനിമയ്ക്ക് ആവശ്യമായ പിന്തുണ ലഭിച്ചില്ല: രണ്‍ദീപ്...

‘സവർക്കർ’ നിര്‍മ്മിക്കാന്‍ സ്വത്തുക്കള്‍ വരെ വില്‍ക്കേണ്ടി വന്നു; എന്നിട്ടും സിനിമയ്ക്ക് ആവശ്യമായ പിന്തുണ ലഭിച്ചില്ല: രണ്‍ദീപ് ഹൂഡ

ഞാന്‍ കഥാപാത്രത്തിനായി എന്റെ എല്ലാ ശ്രമങ്ങളും നടത്തി. സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാതാക്കളുടെ ടീം നല്ല നിലവാരമുള്ള ഒരു സിനിമ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അവര്‍ക്ക് ഒരു സിനിമ ചെയ്യണമെന്നേയുള്ളു.

240

ബോളിവുഡ് സിനിമയായ ‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ നിര്‍മ്മിക്കാന്‍ തനിക്ക് സ്വത്തുക്കള്‍ വരെ വില്‍ക്കേണ്ടി വന്നുവെന്ന് ഈ സിനിമയുടെ സംവിധായകനും നടനുമായ രണ്‍ദീപ് ഹൂഡ. പക്ഷെ സിനിമയ്ക്ക് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന് നടന്‍ രണ്‍ദീപ് ഹൂഡ വ്യക്തമാക്കി.

ഹിന്ദിയിലുള്ള ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രണ്‍ദീപിന്റെ വെളിപ്പെടുത്തല്‍. 2023 ഓഗസ്റ്റ് 15 നാണ് ചിത്രം റിലീസ് ചെയ്യാന്‍ ഞാന്‍ ആദ്യം ആഗ്രഹിച്ചത്. പിന്നീട് അത് ജനുവരി 26 ലേക്ക് മാറ്റി . അതിനും ശേഷം മാര്‍ച്ച് 22-നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

സവര്‍ക്കറുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ശരീര ഭാരം 60 കിലോഗ്രം വരെ കുറച്ചു. ഇതിനിടയിൽ ചിത്രീകരണം നീണ്ടു പോയതിനാല്‍ ഏറെക്കാലം ഭാരം കുറച്ചു തന്നെ ജീവിക്കേണ്ടിവന്നു. പലപ്പോഴും ശരിയായി ഭക്ഷണമില്ലാതെ, വെള്ളവും കട്ടന്‍ കാപ്പിയും ഗ്രീന്‍ ടീയും കുടിച്ചാണ് സിനിമ ചെയ്തത്.

ചിട്ടയില്ലാത്ത ഭക്ഷണ ശീലങ്ങളിലെ ഈ മാറ്റം ഉറക്ക പ്രശ്നങ്ങളിലേക്ക് നയിച്ചു, ക്ഷീണം കാരണം പലപ്പോഴും സെറ്റില്‍ വീണുപോയിട്ടുണ്ട്. ഒരിക്കൽ കുതിരപ്പുറത്ത് കയറുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റതും ലിഗമെന്റുകള്‍ക്ക് പ്രശ്‌നമുണ്ടായെന്നും രണ്‍ദീപ് പറഞ്ഞു. ഞാന്‍ കഥാപാത്രത്തിനായി എന്റെ എല്ലാ ശ്രമങ്ങളും നടത്തി. സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാതാക്കളുടെ ടീം നല്ല നിലവാരമുള്ള ഒരു സിനിമ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അവര്‍ക്ക് ഒരു സിനിമ ചെയ്യണമെന്നേയുള്ളു.

പക്ഷെ ഞാന്‍ ഒരു സംവിധായകന്റെ കപ്പാസിറ്റിയില്‍ വന്നപ്പോള്‍ എനിക്ക് ആ നിലവാരം മതിയാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ , സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നുവെന്നും രണ്‍ദീപ് പറഞ്ഞു. പലപ്പോഴും സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എനിക്കായി എന്റെ അച്ഛന്‍ മുംബൈയില്‍ കുറച്ച് സ്വത്തുക്കള്‍ വാങ്ങിയിരുന്നു. ഈ സിനിമ പൂർത്തിയാക്കാൻ ഞാന്‍ അതെല്ലാം വിറ്റു. എന്നാൽപോലും ഈ ചിത്രത്തിന് ലഭിക്കേണ്ട തരത്തിലുള്ള പിന്തുണ ലഭിച്ചില്ല” രണ്‍ദീപ് ഹൂഡ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.