...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home Entertainments ഫഹദ് – ജിത്തു ജോസഫ് സിനിമ ഒരുങ്ങുന്നു

ഫഹദ് – ജിത്തു ജോസഫ് സിനിമ ഒരുങ്ങുന്നു

ഗുരുവായൂർ അമ്പല നടയിൽ ഉൾപ്പെടെ ഹിറ്റ്‌ സിനിമകൾ നിർമ്മിച്ച ഈ ഫോർ എന്റർടൈൻമെന്റ്സ് ആണ് ഫഹദ് - ജിത്തു സിനിമ നിർമ്മിക്കുന്നത്.

329

സസ്പെൻസ് ത്രില്ലെർ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട്ട സംവിധായകനായ ജിത്തു ജോസഫിന്റെ പുതിയ സിനിമയിൽ നായകൻ ആയി ഫഹദ് ഫാസിൽ. മോഹൻലാലിനെ നായകൻ ആക്കിക്കൊണ്ടുള്ള റാം എന്ന സിനിമ അനിശ്ചിതാവസ്ഥയിൽ തുടരെ ആണ് പുതിയ സിനിമ പ്രഖ്യാപിച്ചത്.

ഗുരുവായൂർ അമ്പല നടയിൽ ഉൾപ്പെടെ ഹിറ്റ്‌ സിനിമകൾ നിർമ്മിച്ച ഈ ഫോർ എന്റർടൈൻമെന്റ്സ് ആണ് ഫഹദ് – ജിത്തു സിനിമ നിർമ്മിക്കുന്നത്. നിർമ്മാതാക്കൾ തന്നെയാണ് സിനിമയുടെ വിവരങ്ങൾ പുറത്ത് വിട്ടതും. ആദ്യമായി ജിത്തുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന സിനിമ നേരിന് ശേഷം ഒരുങ്ങുന്ന ജിത്തുവിന്റെ സിനിമയാണ്.

നേര് എന്ന ഹിറ്റ്‌ സിനിമയുടെ രചയിതാവായ അഡ്വ. ശാന്തി മായാദേവി തന്നെയാണ് ഈ സിനിമയുടെയും പിന്നണിയിൽ. സിനിമയുടെ മറ്റു കാസ്റ്റിംഗ്, അണിയറ പ്രവർത്തകർ തുടങ്ങിയ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല എങ്കിൽ പോലും സോഷ്യൽ മീഡിയ വഴി നിർമ്മാതാക്കൾ നടത്തിയ പ്രഖ്യാപനം വലിയ കയ്യടികളോട് കൂടെ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ആവേശം എന്ന സിനിമയിലെ ഫഹദിന്റെ പ്രകടനവും നേരിലെ ജിത്തുവിന്റെ സംവിധാന മികവും ഒന്നിക്കുമ്പോൾ മറ്റൊരു ഗംഭീര സിനിമ ആണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.