...
Home Entertainments രാജമൗലി പ്രൊഡക്ഷനിൽ രണ്ട് സിനിമകളുമായി ഫഹദ്

രാജമൗലി പ്രൊഡക്ഷനിൽ രണ്ട് സിനിമകളുമായി ഫഹദ്

രണ്ട് സിനിമകളും തെലുങ്ക്, മലയാളം, കന്നഡ, തമിഴ് ഭാഷകളിലായി ഒരുങ്ങും. മലയാളത്തിലെ പ്രേമലു തെലുങ്കിൽ വിതരണാവകാശം എടുത്ത ശേഷമുള്ള അടുത്ത പ്രഖ്യാപനം ആണ് ഈ രണ്ട് സിനിമകൾ.

277

ഒരേ സമയം രണ്ട് പാൻ ഇന്ത്യൻ സിനിമകൾ അന്നൗൺസ് ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് ഫഹദ് ഫാസിൽ. ഫഹദ് ഫാസിൽ നായകൻ ആയി എത്തുന്ന ‘Don’t Trouble the Trouble’, ‘Oxygen’ എന്ന രണ്ട് സിനിമകൾ ആണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്ററുകൾ പുറത്തു വീട്ടിരിക്കുന്നത്. രണ്ട് സിനിമയുടെയും നിർമ്മാണം എസ് എസ് രാജമൗലി ആണെന്നത് ആണ് മറ്റൊരു രസകരമായ കാര്യം.

ഡോണ്ട് ട്രബിൾ ദി ട്രബിൾ ഒരു ഫാന്റസി സിനിമയും ഓക്സിജൻ ഒരു ഇമോഷണൽ ഡ്രാമ സിനിമയും ആയിരിക്കും എന്നാണ് ആദ്യ സൂചനകൾ നൽകുന്ന വിവരം. ഇതിൽ ഒരു സിനിമ സംവിധാനം ചെയ്യുന്നത് രാജമൗലിയുടെ മകൻ ആയ എസ് എസ് കാർത്തികേയ ആണ് സിനിമയുടെ വിവരങ്ങൾ പുറത്ത് വീട്ടിരിക്കുന്നത്. രണ്ട് സിനിമകളും തെലുങ്ക്, മലയാളം, കന്നഡ, തമിഴ് ഭാഷകളിലായി ഒരുങ്ങും. മലയാളത്തിലെ പ്രേമലു തെലുങ്കിൽ വിതരണാവകാശം എടുത്ത ശേഷമുള്ള അടുത്ത പ്രഖ്യാപനം ആണ് ഈ രണ്ട് സിനിമകൾ.

ഫഹദ് ഫാസിൽ എന്ന നടന്റെ വ്യത്യസ്ത ഭാവ വേഷ പകർച്ചകൾ കാണാൻ കഴിയും എന്ന ആവേശത്തിൽ ആണ് ആരാധകർ. നിലവിൽ ഏകദേശം അഞ്ചിന് മുകളിൽ സിനിമകൾ വിവിധ ഭാഷകളിൽ ആയി റിലീസിന് ഒരുങ്ങി നിൽക്കുന്ന വേളയിലാണ് പുതിയ രണ്ട് സിനിമകൾ ഫഹദ് നായകനായി തുടങ്ങാൻ പോകുന്നത്. വരും മാസങ്ങളിൽ തന്നെ രണ്ട് സിനിമയുടെയും ഷൂട്ടിംഗ് ആരംഭിക്കും എന്ന് പിന്നണി പ്രവർത്തകർ അറിയിച്ചിട്ടുണ്ട്

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.