സുരക്ഷിത ഇടങ്ങളിൽ നിന്നുകൊണ്ട് രാഷ്ട്രീയം പറയുന്ന സിനിമകൾക്ക് മുന്നിലേക്കാണ് ‘ഫാമിലി’ അവതരിപ്പിക്കപ്പെടുന്നത്

വിനയ് ഫോർട്ട്‌, നിൽജ, ദിവ്യപ്രഭ, മാത്യു തോമസ്, ആർഷ, ജോളി ചിറയത്ത്, സജിത മഠത്തിൽ തുടങ്ങി മലയാള സിനിമയിലെ മുഘ്യധാരാ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ഡോൺ ഫാമിലിയെ ഒരുക്കിയിരുക്കുന്നത്.

| ശ്യാം സോർബ

ആദ്യമേ കാവ്യാത്മകമായി പറഞ്ഞാൽ ‘Family is not everyone’s cup of tea”. ഇരുപത്തിയെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഡോൺ പാലത്തറയുടെ ഫാമിലി വീണ്ടും തിയേറ്ററിൽ പോയി കണ്ടു. ഒന്നുകൂടെ ഈ സിനിമ കാണുന്നതിന് കൃത്യമായ കാരണങ്ങളും ഉണ്ട്. അത് ഒരു വിഷയത്തെ സ്ക്രീനിലേക്ക് ഡോൺ അവതരിപ്പിക്കുന്ന ഒരു ട്രീറ്റ്മെന്റ് തന്നെ ആണ്. വിനയ് ഫോർട്ട്‌, നിൽജ, ദിവ്യപ്രഭ, മാത്യു തോമസ്, ആർഷ, ജോളി ചിറയത്ത്, സജിത മഠത്തിൽ തുടങ്ങി മലയാള സിനിമയിലെ മുഘ്യധാരാ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ഡോൺ ഫാമിലിയെ ഒരുക്കിയിരുക്കുന്നത്. സിനിമയുടെ സംവിധാനം, രചന, എഡിറ്റിംഗ് എന്നിവ ഡോൺ പാലത്തറ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഡോണിനൊപ്പം ഷെറിൻ കാദറിൻ തിരകഥയിൽ പങ്കുചേരുന്നു.

ഇടുക്കിയിലെ ഒരു ഗ്രാമവും അവിടെ നാട്ടുകാരുടെ പ്രിയങ്കരനായ സോണി എന്ന യുവാവിനെയും ചുറ്റിപറ്റി ആണ് കഥ മുന്നോട്ട് പോകുന്നത്. കൃത്യമായി മതത്തിന്റെ ചട്ടകൂട്ടിൽ ജീവിക്കുന്ന എല്ലാവരുടെയും പ്രിയപ്പെട്ട സോണി എന്ന യുവാവിന്റെ മറ്റൊരു വല്ലാത്ത മുഖം ഉണ്ട് സിനിമയിൽ. വലിയൊരു മുഖം മൂടി ധരിച്ച മറ്റാർക്കും പരിചയമില്ലാത്ത, മത കുടുംബ കൂടുകളിൽ സുരക്ഷിതനായ സോണി. വിനയ് ഫോർട്ട്‌ എന്ന നടൻ തന്റെ കരിയറിൽ ചെയ്തതിൽ ഏറ്റവും മനോഹരമായി അവതരിപ്പിച്ച കഥാപാത്രം കൂടിയാണ് സോണി എന്ന് പറയേണ്ടിവരും.

വളരെ മിതത്വം സൂക്ഷിച്ച്, ഭാവമാറ്റങ്ങളെ അതി മനോഹരമായി ഏറ്റവും ആഴത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ വിനയിക്ക് സാധിച്ചു എന്ന് വേണം പറയാൻ. അത്രത്തോളം ചലഞ്ചിങ് ആയൊരു കഥാപാത്രം കൂടിയാണ് സോണി. കൃത്യമായി മുഖം മൂടി അണിഞ്ഞ ഒരു മനുഷ്യൻ. ഒപ്പം മറ്റു കഥാപാത്രങ്ങളും ഗംഭീരമാക്കി. സോണിയുടെ പ്രവർത്തികളിൽ ബോധവാന്മാരായ അയാളുടെ ചില കുടുംബങ്ങൾക്ക് പോലും നിശബ്ദം ആകേണ്ടി വരുന്ന ഒരു അവസ്ഥയുണ്ട്. മനുഷ്യന്റെ മാനസിക വൈകല്യങ്ങളെ, അവൻ ഭാഗം ആകുന്ന കുറ്റകൃത്യങ്ങളെ, രഹസ്യങ്ങളെ, നിശബ്ദമായി സംരക്ഷിക്കേണ്ടി വരുന്ന ഏറ്റവും ഭയാനകമായ നിശബ്ദത.

മതം, കുടുംബം തുടങ്ങിയ വ്യവസ്ഥിതീകൾ ഒരു വലിയ ‘മാഫിയ’ ആയി അനുവർത്തിക്കുന്നത് ഇവിടെ കാണാൻ സാധിക്കും. ഉള്ളിൽ നിന്നുള്ള കുറ്റകൃത്യങ്ങളെ പോലും കൃത്യമായി സംരക്ഷിച്ചുക്കൊണ്ട്, ഉള്ളിലെ അസ്ഥികൂടങ്ങൾ ഒരു തരത്തിലും പുറം ലോകത്തെ കാണിക്കാതെ ഒരു ക്രിമിനൽ ആക്ടിവിറ്റിയെ അതി സൂക്ഷ്മമായി സംരക്ഷിക്കുന്ന മത – കുടുംബ – സമൂഹ വ്യവസ്ഥിതികൾ.

സിനിമയുടെ വ്യക്തമായ രാഷ്ട്രീയംപറഞ്ഞു വെക്കലുകൾ അസാധ്യമാണ്. സുരക്ഷിത ഇടങ്ങളിൽ നിന്നുകൊണ്ട് രാഷ്ട്രീയം പറയുന്ന സിനിമകൾക്ക് മുന്നിലേക്ക് ആണ് ഡോൺ പാലത്തറ ഫാമിലിയെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചായഗ്രഹണം പ്രതേക പ്രശംസ അർഹിക്കുന്നു. ജലീൽ ബാദുഷയുടെ അതി ഗംഭീര ഫ്രെയിമുകൾ സിനിമ കൂടുതൽ മികവുറ്റതാക്കുന്നു. ആദ്യവസാനം സ്റ്റാറ്റിക് ഫ്രെയിമുകൾ ആണ് സിനിമയിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്.

ഒരു തരത്തിലും ഫ്രെയിമുകളെ ചലിപ്പിക്കാതെ സാധാരണ ഫ്രെയിമുകളിൽ നിന്നും ഒരൽപ്പം ഉയരത്തിൽ ക്രമീകരിച്ചിരിക്കുന്ന ഓരോ ഫ്രെയിമുകളും ഒരു ചിത്രം എന്നോണം അർത്ഥങ്ങൾ പറഞ്ഞു വെക്കുന്നു. ഒപ്പം സിനിമയുടെ കളർ പാലറ്റ്. പൊതുവെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമുകളുടെ ഇഷ്ട്ട സംവിധായകൻ ആയ ഡോൺ ഇതിൽ ഉപയോഗിച്ചിരിക്കുന്ന കളർ ടോൺ ഗംഭീരം എന്ന് പറയാതെ വയ്യ. ഒരു സിനിമ, അതിന്റെ കഥ, പശ്ചാത്തലം എന്നിവ ആവശ്യപ്പെടുന്ന കൃത്യമായ തിരഞ്ഞെടുപ്പ്.

സിനിമയുടെ കഥാഗതി അസാമാന്യമാണ്. അതി ഗംഭീര പ്ലോട്ടും തിരക്കഥയും. ഡോൺ മലയാള സിനിമയിൽ കൃത്യമായി അടയാളപ്പെടുത്തേണ്ട ഒരു സംവിധായകൻ ആണെന്ന കാര്യത്തിൽ സംശയം തെല്ലുമില്ല. ഫാമിലി അതി ഗംഭീരമായ ഒരു അനുഭവം ആണ്. അപ്പഴും വീണ്ടും പറഞ്ഞുവെക്കുന്നു -“Don Palathara’s Family is not everyone’s Cup of Tea”

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...