...
Home News National ഒരു കിലോയ്ക്ക് 200ൽ നിന്ന് 4 രൂപയിലേക്ക്; തക്കാളി റോഡില്‍ തള്ളി കര്‍ഷകര്‍

ഒരു കിലോയ്ക്ക് 200ൽ നിന്ന് 4 രൂപയിലേക്ക്; തക്കാളി റോഡില്‍ തള്ളി കര്‍ഷകര്‍

നേരത്തെ മൺസൂൺ സീസണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തക്കാളി വില കിലോയ്ക്ക് 250 രൂപ വരെ ഉയർന്നിരുന്നു. ഗംഗോത്രിധാമിൽ ഒരു കിലോ തക്കാളിക്ക് 250 രൂപയും ഉത്തരകാശിയിൽ 180 മുതൽ 200 രൂപ വരെയുമാണ് വില.

134

വിപണിയിൽ വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് കർഷകർ തക്കാളി റോഡിലേക്ക് വലിച്ചെറിഞ്ഞു. ആന്ധ്രാപ്രദേശിലെ കുർണൂലിലാണ് സംഭവം. നിലവിൽ തക്കാളിക്ക് കിലോയ്ക്ക് വെറും 4 രൂപയാണ് വില.കഴിഞ്ഞ മാസം തക്കാളി കിലോയ്ക്ക് 200 രൂപയിലെത്തിയതായി കർഷകർ പറയുന്നു.

തൊഴിലാളികൾക്ക് കൂലി നൽകാനോ അവശ്യസാധനങ്ങൾ നിലവിലെ വിലയ്ക്ക് വാങ്ങാനോ കഴിയില്ലെന്ന് കർഷകർ കൂട്ടിച്ചേർത്തു. മാർക്കറ്റുകളിൽ കൊണ്ടുവന്ന തക്കാളി വിറ്റ് തിരികെ കൊണ്ടുപോകാനാകാതെ വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതായും കർഷകർ ചൂണ്ടിക്കാട്ടി.

നേരത്തെ മൺസൂൺ സീസണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തക്കാളി വില കിലോയ്ക്ക് 250 രൂപ വരെ ഉയർന്നിരുന്നു. ഗംഗോത്രിധാമിൽ ഒരു കിലോ തക്കാളിക്ക് 250 രൂപയും ഉത്തരകാശിയിൽ 180 മുതൽ 200 രൂപ വരെയുമാണ് വില.ചില കൃഷിയിടങ്ങളിൽ കനത്ത മഴയും ഉഷ്ണ തരംഗവും കാരണം കഴിഞ്ഞ മാസം തക്കാളി ഉൽപ്പാദനം ഇടിഞ്ഞതിനെ തുടർന്നാണ് വില വർധിച്ചതെന്ന് വ്യാപാരികൾ പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.