...
Home Entertainments ദിലീപിനെതിരെ സംസാരിച്ചതിന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക്‌ ഭീഷണി

ദിലീപിനെതിരെ സംസാരിച്ചതിന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക്‌ ഭീഷണി

സംസാരിക്കുമെന്ന് മറുപടി നൽകിയപ്പോൾ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം വന്ന കാളിന് പിന്നാലെ വിദേശത്ത് നിന്നടക്കം നിരവധി ഭീഷണി കോളുകൾ വന്നു.

353

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന നടൻ ദിലീപിനെതിരെ സംസാരിച്ചതിന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക്‌ ഭീഷണി. മുഖത്ത് ആസിഡ് ഒഴിക്കുമെന്നാണ് ഭീഷണി സന്ദേശം. വിദേശത്ത് നിന്നടക്കം നിരവധി ഭീഷണി കോളുകൾ വന്നെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തനിക്ക് വന്ന ഒരു കാളിൽ ദിലീപിനെതിരെ ഇനി സംസാരിക്കുമോ എന്ന് ചോദിച്ചുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

സംസാരിക്കുമെന്ന് മറുപടി നൽകിയപ്പോൾ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം വന്ന കാളിന് പിന്നാലെ വിദേശത്ത് നിന്നടക്കം നിരവധി ഭീഷണി കോളുകൾ വന്നു. ഒരു നമ്പർ ഫ്രോഡ് എന്നാണ് ട്രൂകാളറിൽ കാണിച്ചത്. ആ നമ്പറുകളിൽ നിന്നുള്ള കാളുകൾ താൻ അറ്റൻഡ് ചെയ്തില്ല. ഇത്തരത്തിൽ വരുന്ന ഭീഷണികൾ ദിലീപ് പണം നൽകുന്നവർ ആണെന്ന് സംശയിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.