പ്രവാസികൾ കാത്തിരുന്ന ആവേശകരമായ ഹർഷാരവം നിറഞ്ഞ മണിക്കൂറുകൾക്കിനി ഏതാനും ദിവസങ്ങൾ കൂടി മാത്രം. ഈ വരുന്ന 27 നു ചെംസ്ഫോർഡ് ചെൽമർ വാലി ഗ്രൗണ്ടിൽ ചെംസ്ഫോർഡ് ചരിത്രത്തിലെ മലയാളി കൂട്ടായ്മയുടെ പ്രഥമ ഫുട്ബോൾ ടൂർണമെന്റ് രാവിലെ 10 മണിക്ക് ചെംസ്ഫോർഡ് മേയർ ഉദ്‌ഘാടനം ചെയ്യും.
ആകെ 16 ടീമുകൾ പങ്കെടുക്കുന്ന വാശിയേറിയ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനമായി £1001+ ട്രോഫിയും രണ്ടാം സമ്മാനമായി £501 +ട്രോഫിയും മത്സരങ്ങളിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കുന്നവർക്ക് പ്രത്യേക അവാർഡുകളും ട്രോഫികളും നൽകുകയും ചെയ്യും .
ചെംസ്ഫോർഡ് ചാമ്പ്യൻസ് മൾട്ടി സ്പോര്ട്സ് ക്ലബ് സംഘടിപ്പിക്കുന്ന, ഒന്നാമത് എസ്സെക്സ് സൂപ്പർ കപ്പ്-2024 ടൂർണമെന്റിൽ നാടൻ വിഭവങ്ങളുടെ നാവൂറും രുചിക്കൂട്ടുമായി നവരുചി റസ്റ്റോറന്റ് ഗ്രൂപ്പും ചേരുന്നു.



