...
Home News National തെരഞ്ഞെടുപ്പ് പരാജയം; 2019 ന് ശേഷം ആദ്യമായി ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് ചേരുന്നു

തെരഞ്ഞെടുപ്പ് പരാജയം; 2019 ന് ശേഷം ആദ്യമായി ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് ചേരുന്നു

വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവമായി കാണണമെന്നാണ് പല നേതാക്കളുടെയും നിലപാട്.

168

രാജ്യത്ത് 2019 ന് ശേഷം ആദ്യമായി ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് ചേരാൻ തീരുമാനം. വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെയാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് പാർട്ടി എത്തിച്ചേർന്നത്.

അടുത്തുതന്നെ ദേശീയ എക്‌സിക്യൂട്ടിവ് യോഗം ചേര്‍ന്ന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തന്ത്രം രൂപപ്പെടുത്തും എന്നാണ് ലഭ്യമായ വിവരം.പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവമായി കാണണമെന്നാണ് പല നേതാക്കളുടെയും നിലപാട്. നിലവിൽ ബിജെപി ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടായിരിക്കുന്നത്. ഞെട്ടിക്കുമെന്ന് കരുതിയ പശ്ചിമ ബംഗാളിലാകട്ടെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മോശം പ്രകടനമാണ് ബിജെപി ഇത്തവണ കാഴ്ചവെച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.