തീരദേശ ഹൈവേക്ക് മുൻപ് കേരളത്തിൽ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടത് തീരഭൂമിയിൽ അവകാശം

ഭൂവുടമസ്ഥതതയുമായി ബന്ധപ്പെട്ട് എപ്പോഴും മത്സ്യത്തൊഴിലാളികൾ ഒരു പ്രശ്നം നേരിടുമ്പോൾ അവർ വളരെ ബലഹീനരായി പോകുന്നത് കാണാം. ഈ നാട്ടിൽ തദ്ദേശീയർ കൂടിയായ മത്സ്യബന്ധന മേഖലയിലുള്ളവർക്ക് അർഹതപ്പെട്ട ഒരു ഭൂവുടമസ്ഥത നിയമം ഇല്ല എന്നതാണ് അതിന് കാരണം.

| ഡോ. പിഎസ് ശ്യാം

ഇന്ന് കേരളത്തിന്റെ കടപ്പുറത്ത് ഒരു പിങ്ക് കല്ല് പ്രത്യക്ഷമായിരിക്കുന്നത് കാണാം, ഈ കല്ല്എന്താണെന്നു അന്വേഷിച്ചപ്പോളാണ് കടലോര മേഖലയെ മുഴുവനായും ഇല്ലായ്മ ചെയ്യാനാവുന്ന ഒരു പദ്ധതിയാണ് ഈ കല്ലിന് പിന്നിലുള്ളതെന്ന് തെളിഞ്ഞു. കേരളത്തിലെ മുഴുവൻ തീരദേശവും ഉപയോഗിച്ചുകൊണ്ടുള്ള ഒരു പദ്ധതി – തീരദേശ ഹൈവേ. 590 കി.മീ വരുന്ന കേരള തീരത്ത് 623 കി.മീ നീളത്തിലും 14 മീറ്റർ വീതിയിലും വരുന്ന റോഡ്. കൂടെ സൈക്കിൾ ട്രാക്കും ഉണ്ടാവും. 6500 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

മൊത്തം റോഡിന്റെ 468 കിലോമീറ്റർ ദൂരം കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ ചുമതലയാണ്. മറ്റ് ജോലികൾ കേന്ദ്ര സർക്കാർ പദ്ധതിയായ ഭാരത് മാല പരിയോജന സ്കീമിന് കീഴിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ ഏൽപ്പിച്ചിട്ടുണ്ട്.

അതേസമയം, വിശദ പഠനരേഖ (DPR- Detailed Project Report ) പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത ഈ പദ്ധതിയുടെ സാമൂഹിക ആഘാത പഠനമോ, പാരിസ്ഥിതിക ആഘാത പഠനമോ പോലും വരെ ഇതുവരെ നടത്തിയിട്ടില്ല. ഇതിനെപ്പറ്റി തീരദേശവാസികളുടെയോ, മത്സ്യത്തൊഴിലാളികളുടെയോ ഏതെങ്കിലും ഒരു കൂട്ടയ്മയുടെ അഭിപ്രായമോ എതിർപ്പുകളോ സർക്കാർ തലത്തിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ഒരു സർക്കാർ ഓൺലൈൻ വെബ്സൈറ്റിൽ കുറച്ചു നഷ്ടപരിഹാര തുക സംബന്ധിച്ച് വിവരങ്ങളുണ്ട്. പിന്നെ ബജറ്റ് അവതരണത്തിന്റെ പകർപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന കുറച്ച് വിവരങ്ങൾ, അതും സങ്കീർണമായ ഔദ്യോഗിക ഭാഷയിലുള്ളത്.

നിരക്ഷരരായ മത്സ്യത്തൊഴിലാളികൾ ഇതെല്ലാം ഇന്റർനെറ്റ് ഉപയോഗിച്ച് മനസ്സിലാക്കിയതാണ്. പക്ഷെ സർക്കാർ ധാർഷ്ട്യത്തോടെ പിങ്ക് നിറത്തിലുള്ള കല്ലുകൾ മാത്രം രായ്ക്കുരാമാനം എല്ലാ തീരദേശ ഗ്രാമങ്ങളിലും കൊണ്ടിട്ടിട്ടുണ്ട്. പഞ്ചായത്തുകൾ വഴി ഈ കല്ല് ആരെങ്കിലും തൊട്ടാൽ കേസ് ചാർജ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിൽ നിന്നും മനസിലാവുന്ന ഒരു കാര്യം, മത്സ്യത്തൊഴിലാളി സമൂഹത്തെ, ചോദിക്കാനും പറയാനും ആരുമില്ലാത്ത, സ്വന്തമായി അഭിപ്രായമില്ലാത്ത വെറും അടിമകളായി മാത്രമാണ് നമ്മുടെ സർക്കാരും, സമൂഹവും കണ്ടിരിക്കുന്നത് എന്നാണ്.

ഇത് കാലങ്ങളായുള്ള പകർച്ചയാണ്, അഖില കേരള ധീവര സഭ എന്ന പറമ്പരകത മത്സ്യത്തൊഴിലാളികളുടെ സമുദായം കുറെ കാലമായി ഗിനി പന്നികളായാണ് ജീവിക്കുന്നത്, നേതൃത്വം ഓരോ പദ്ധതിയുടെയും എച്ചിൽ ഭക്ഷിച്ചു ജീവിക്കുന്നു. എന്നാൽ രാഷ്രീയമായ സമ്മർദ്ദ ശേഷി നടക്കുവാനോ കൂടെയുള്ളവർക്കായി പ്രവർത്തിക്കുവാനോ ധീവര സഭ നേതൃത്വം തയ്യാറല്ല, കുടുംബ വാഴച്ച മാത്രമായി ഇന്നും നിലനിൽക്കുന്നു, അധികാരം മാത്രമാണ് ഈ ചീഞ്ഞ കഞ്ഞികൾക്ക് നോട്ടം.

പദ്ധതിയുടെ കാര്യത്തിലേക്കു വരാം, അതേസമയം, മുൻനിര മാധ്യമങ്ങളെല്ലാം ഈ പദ്ധതിയുടെ നഷ്ടപരിഹാരം കെങ്കേമമാണ് എന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഈ പദ്ധതിയെ സംബന്ധിച്ചിടത്തോളം ഒരു നിലപാട് എടുക്കുന്നതിന് മുമ്പ് പൊതുജനം മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. എപ്പോഴും മത്സ്യത്തൊഴിലാളികൾക്ക് ഒരു പ്രശ്നം വരുമ്പോൾ അത് ഏതുതരം പ്രശ്നമാണെന്ന് കൃത്യമായി ഒരു മാധ്യമവും റിപ്പോർട്ട് ചെയ്യാറില്ല. ദലിത്, ആദിവാസി പ്രശ്നങ്ങളോടും സമാനരീതിയാണ് മാധ്യമങ്ങൾ വച്ച് പുലർത്തുന്നത്.

നിരവധി പ്രശ്നങ്ങൾ മത്സ്യത്തൊഴിലാളി സമൂഹം ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്; തൊഴിലിടത്തെ അപകടങ്ങൾ, വംശീയ വിവേചനം, കടലിലെ അശാസ്ത്രീയ നിർമ്മാണങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ (മുതലപ്പൊഴി ഉദാഹരണം), കാലാവസ്ഥാ വ്യതിയാനം, പിന്നെ മറ്റു സാമൂഹിക, ആരോഗ്യ പ്രശ്നങ്ങൾ. എന്നാൽ, തീരദേശ ഹൈവേ ഇവയിലൊന്നും പെടാത്ത- മത്സ്യത്തൊഴിലാളികളുടെ ഭൂവുടമസ്ഥതതയുമായി ബന്ധപ്പെട്ട പ്രശ്നമാണ്, ചൂഷണമാണ്.

ഭൂവുടമസ്ഥതതയുമായി ബന്ധപ്പെട്ട് എപ്പോഴും മത്സ്യത്തൊഴിലാളികൾ ഒരു പ്രശ്നം നേരിടുമ്പോൾ അവർ വളരെ ബലഹീനരായി പോകുന്നത് കാണാം. ഈ നാട്ടിൽ തദ്ദേശീയർ കൂടിയായ മത്സ്യബന്ധന മേഖലയിലുള്ളവർക്ക് അർഹതപ്പെട്ട ഒരു ഭൂവുടമസ്ഥത നിയമം ഇല്ല എന്നതാണ് അതിന് കാരണം. മത്സ്യത്തൊഴിലാളികളെപ്പോലെതന്നെ തദ്ദേശീയരായ ആദിവാസി സമൂഹത്തിന് നമ്മുടെ രാജ്യത്ത് വനാവകാശ നിയമം (FRA- Forest Right Act 2006) ഉണ്ട്.

ഈ നിയമം വഴി തലമുറകളായി വനങ്ങളിൽ താമസിക്കുന്ന ​ഗോത്രവിഭാ​ഗങ്ങൾക്കും (Schedule Tribes) ഒ.ടി.എഫ്.ഡികൾക്കും (Other Traditional Forest Dweller) വനഭൂമിയിലുള്ള അവകാശം അംഗീകരിപ്പെടാനും നിക്ഷിപ്തമാക്കാനും വകുപ്പുണ്ട്. അംഗീകാരവും സ്ഥിരീകരണ നടപടികളും പൂർത്തിയാകുന്നത് വരെ, ​ഗോത്രവിഭാ​ഗത്തിൽ ഉൾപ്പെട്ടതോ, മറ്റ് പരമ്പരാഗത വനാശ്രിത സമൂഹത്തിൽ ഉള്ളതോ ആയ ആളുകളെ അവരുടെ അധീനതയിലുള്ള അധിനിവേശത്തിലുള്ള വനഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കാനോ നീക്കം ചെയ്യാനൊ ആർക്കും അധികാരമില്ല.

2007 സെപ്റ്റംബറിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലും തദ്ദേശീയരുടെ ഭൂമിയുടെ മേലുള്ള അവകാശം, പരമ്പരാഗത അറിവുകൾ, വിഭവങ്ങൾ മുതലായവയെ സംരക്ഷിക്കാനുള്ള പ്രഖ്യാപനം രൂപീകരിച്ചിട്ടുണ്ട്. അതിലെ 26ാം വകുപ്പ് തദ്ദേശീയർക്ക് കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ മേലുള്ള അവരുടെ അവകാശത്തെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ, നമ്മുടെ രാജ്യത്തോ നമ്മുടെ സംസ്ഥാനത്തോ മത്സ്യത്തൊഴിലാളികളെ തദ്ദേശീയരായി മനസ്സിലാക്കി, ഭൂമിയുമായി ബന്ധപ്പെട്ട അവകാശം ലഭിത്തക്കവിധം ഒരു നിയമവും രൂപീകരിച്ചിട്ടില്ല. വിഭവ സമൃദ്ധമായ ഈ കടൽത്തീരങ്ങളെ ആവശ്യം പോലെ കൊള്ളയടിക്കാം എന്ന സർക്കാരുകളുടെ അല്ലെങ്കിൽ (കോർപറേറ്റുകൾക്ക്) നയമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.

ഇക്കണോമിക്കൽ സർവേ ഓഫ് ഇന്ത്യ 2020-21 കാലയളവിൽ നടത്തിയ പഠനപ്രകാരം 53,789 കോടി രൂപയാണ് ഇന്ത്യൻ ജി.ഡി.പി.യിൽ (Gross Domestic Product) മത്സ്യമേഖലയിൽ നിന്നും ലഭിച്ചിട്ടുള്ളത്. ജനസംഖ്യയിൽ വെറും 1.45 കോടി പേര് മാത്രമുള്ള ഒരു സമൂഹമെന്ന് ഓർക്കണം. കേരളത്തിലെ മത്സ്യമേഖല ജനസംഖ്യ ഏകദേശം പതിനൊന്നര ലക്ഷമാണ്. എങ്കിലും 8.5 ശതമാനം ജി.എസ്.വി.എ (Gross-State-Value-Added) കേരളത്തിന്റെ മൊത്തം ഖജനാവിൽ മത്സ്യത്തൊഴിലാളികൾ ഓരോ വർഷവും എത്തിക്കുന്നുണ്ട്. ഭൂമിയും തൊഴിലും എന്ന അടിസ്ഥാന ആവശ്യങ്ങൾപ്പോലും ലഭ്യമാകാതിരിക്കെ.

ഒരിക്കലും കിട്ടാത്ത പട്ടയം

എൺപത് വർഷമായി പലപ്രാവശ്യം പട്ടയത്തിനപേക്ഷിച്ചിട്ടും അത് ലഭിക്കാതെ കിടക്കുന്ന വീടുകൾ ഇന്നുമുണ്ട്. പലർക്കും എന്ത് ചെയ്യണമെന്ന് പോലും അറിയില്ല. നാട്ടിലെ അല്പഞനികളായ ചില രാഷ്ട്രീയ പുഗവന്മാരുടെ അഭിപ്രായ പ്രകടനം കെട്ടിരിക്കലാണ് പാവങ്ങൾ. പൂർവ്വികരുടെ വീടുകൾ പോലും രേഖകൾ ഇല്ലാതാവുന്നു.വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം, ഇതുപോലെ യു.എ (Unauthorized-പുറമ്പോക്ക്) നമ്പറുകളിലാണ് നാട്ടിലെ ഭൂരിഭാഗം പേരും താമസിക്കുന്നത്. താലൂക്ക് ഓഫീസുകളിൽ ഇവരുടെ എല്ലാവരുടെയും പട്ടയത്തിനുള്ള അപേക്ഷകൾ ചിതലരിച്ച് തീർന്നിട്ടുണ്ടാവും. കാരണം, ഒരു കൃത്യമായ നിയമം ഇല്ലാത്തതിനാൽ, തദ്ദേശീയ ജനങ്ങൾക്ക് പോലും പട്ടയം നൽകുക എന്ന പരിപാടി ഒരു പുണ്യ പ്രവൃത്തിപോലെയാണ് സർക്കാരുകൾ നടത്തിവരുന്നത്.

ഭാഗ്യം കൊണ്ട് എപ്പോഴോ പട്ടയം കിട്ടിയവർ; മിക്കവാറും ഈ സമൂഹത്തിലെ ഉയർന്ന സാമ്പത്തിക നിലവാരത്തിലുള്ളവർ, അവർക്ക് പതിമൂന്ന് ലക്ഷം രൂപയാണ് സർക്കാരിന്റെ നഷ്ടപരിഹാരം. പട്ടയം ഇല്ലാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വലിയൊരു കൂട്ടം, അവർക്ക് ഫ്ലാറ്റ് നൽകും. ഇതാണ് സർക്കാർ വിഭാവനം ചെയ്യുന്ന, മാധ്യമങ്ങൾ കൊട്ടിയാഘോഷിക്കുന്ന റീഹാബിലിറ്റേഷൻ പാക്കേജ്.

ഇതിലൊരു വിരോധാഭാസം എന്തെന്നാൽ, ഈ ഫ്ലാറ്റുകളെല്ലാം കുറഞ്ഞത് നാല് കിലോമീറ്ററെങ്കിലും കടൽത്തീരത്ത് നിന്നും അകലെയാണ്. അവിടെ നിന്നും എങ്ങനെയാണ് ദിവസേന വീടിനെ പോറ്റുവാൻ ഈ നിരക്ഷരരായ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികൾ കടലിൽ പോകാനായി യാത്ര ചെയ്തു വരിക? അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും മത്സ്യം കിട്ടാതായാൽ, ചെറുകിട മത്സ്യകച്ചവടം ചെയ്യുന്ന സ്ത്രീകൾ, അവരെങ്ങനെ തൊഴിൽ മുന്നോട്ടുകൊണ്ടുപോകും? മീൻ കടൽത്തീരത്ത് ഉണക്കി മക്കളെ പോറ്റുന്നവർ എന്ത് ചെയ്യും?

കേരളത്തിൽ മറ്റിടങ്ങളിൽ ഹൈവേകൾ വന്നപ്പോൾ, ആളുകളുടെ വീടുപോയി നഷ്ടപരിഹാരം, കിട്ടി. പക്ഷെ, അവരുടെ ആരുടെയെങ്കിലും തൊഴിലും കൂടെ പോയോ? എന്നാൽ, തീരാദേശത്ത് അത് പോകുന്നുണ്ട്. കാരണം, ഇവിടെ തൊഴിൽ എന്നത്, ആളുകൾ താമസിക്കുന്ന ഇടവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. അതുകൊണ്ട് നഷ്ടപരിഹാരത്തിലൂടെ ഒതുക്കാൻ കഴിയുന്നതാണോ ഈ തീരദേശ ഹൈവേയുടെ പ്രത്യാഘാതങ്ങൾ? പിങ്ക് കല്ല് സ്ഥാപിക്കുന്നതിന് മുന്നേ സാമൂഹിക ആഘാത പഠനം സർക്കാർ ഈ പദ്ധതി സംബന്ധിച്ച് നടത്തേണ്ടതുണ്ട്.

കവർന്നെടുക്കുന്ന ആനുകൂല്യങ്ങൾ

സോഷ്യൽ കാപ്പിറ്റൽ വളരെ കുറഞ്ഞ സമുദായമായ കടലോര ജനത, ഒ.ബി.സി (Other backward classes) വിഭാഗത്തിലാണ് വരുന്നത്. ജീവിതം പലപ്പോഴും മുന്നോട്ടുപോകുന്നത് അവർ തന്നെ സ്വയമേ സമരങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങളുടെ പിൻബലത്തിലൂടെയാണ്. മത്സ്യത്തൊഴിലാളികൾക്കും മത്സ്യകച്ചവട സ്ത്രീകൾക്കും ഫിഷറീസ് വകുപ്പിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, അവരുടെ മക്കൾക്ക് സ്കൂളിൽ പഠിക്കാനുള്ള സ്കോളർഷിപ്പ് എന്നിവ ചെറിയ തോതിലെങ്കിലും ഈ സമൂഹത്തിന്റെ നിലനിൽപ്പിന് സഹായിക്കുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട് ഇവർ മറ്റിടങ്ങളിലേക്ക് പറിച്ചു നടപ്പെടുകയും ഇവയൊക്കെ കാലക്രമേണ ലഭിക്കാതെ പോവുകയും ചെയ്താൽ, ഈ സമൂഹം പൊടുന്നനെ താഴെപ്പോവുകയും ശക്തരായ മറ്റ് ഒ.ബി.സി. വിഭാഗങ്ങൾക്കൊപ്പം മത്സരിക്കേണ്ടിവരുകയും ചെയ്യും. തമിഴ്നാട്ടിലെ പോലെ ഒ.ബി.സിയിൽ തന്നെ സാമൂഹികമായിട്ടും സാമ്പത്തികമായിട്ടും പിന്നോക്കം നിൽക്കുന്ന എം.ബി.സി (Most Backward Class) വിഭാഗം കേരളത്തിൽ ഇല്ല. ആയതിനാൽ, മത്സ്യബന്ധനത്തൊഴിലാളികളെ വലിയൊരു സാമൂഹിക ഞെരുക്കത്തിലേക്ക് തള്ളിവിടുന്ന തരത്തിലാണ് തീരദേശ ഹൈവേ പദ്ധതി കേരള സർക്കാർ മുന്നോട്ട് കൊണ്ട് പോകുന്നത്.

അതേസമയം, മുതലപ്പൊഴിയിൽ അശാസ്ത്രീയമായ നിർമ്മിതി മൂലം തുടരെ അപകടങ്ങൾ നടക്കുമ്പോഴും , വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പിന്നാലെ വീടുകൾ കടലെടുത്തു പോകുമ്പോഴും അതൊക്കെ സർക്കാർ കണ്ടില്ലാ എന്ന് നടിക്കുന്നു. മത്സ്യത്തൊഴിലാളികൾ ഈ തീരം വിടണം എന്നാണ് മാറി മാറി വരുന്ന സർക്കാർ താൽപര്യം. ബ്ലൂ ഇക്കോണമിയുടെ ഭാ​ഗമായി അനിയന്ത്രിതമായി മത്സ്യബന്ധനം നടത്തുവാനും അടിത്തട്ടിലെ ധാതുക്കളൊക്കെ അപഹരിച്ചെടുക്കാനും അവർക്ക് സാധിക്കുകയുള്ളൂ. കുത്തകകൾക്ക് കടൽത്തീരം മുഴുവനായും എഴുതിക്കൊടുക്കാൻ കഴിയുകയുള്ളൂ.

1741ൽ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂർ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഏറ്റുമുട്ടിയപ്പോൾ കടലിൽ വച്ച് അവരുമായി യുദ്ധം ചെയ്ത് ഈ നാട് സംരക്ഷിച്ചത് മത്സ്യത്തൊഴിലാളികളായിരുന്നു. ഏറ്റവുമടുത്ത് 2018 പ്രളയം ഉണ്ടായപ്പോൾ കേരളത്തിൽ 60,000ൽ അധികം മനുഷ്യരെ വെള്ളത്തിൽ നിന്നും കോരിയെടുത്തത് മത്സ്യത്തൊഴിലാളികളായിരുന്നു. എന്നാൽ ഇന്ന് മത്സ്യത്തൊഴിലാളികളുടെ സ്വന്തം ഭൂമിയും അപഹരിച്ചെടുത്ത് മത്സ്യത്തൊഴിലാകളെ അഭയാർത്ഥികളാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നത് ചരിത്രം ഓർക്കും. ഇതിനെതിരെ ശക്തമായ സമരം ഉയരണം. കേരള സമൂഹത്തിന് മത്സ്യത്തൊഴിലാളികളോട് ഒരു കടപ്പാട് ഉണ്ട്, സ്വന്തം ജീവൻ സംരക്ഷിച്ച കടപ്പാട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...