| അനീഷ് മാത്യു
ഫിലിപ്പൈൻസിൽ വരുന്ന മെയിൽ തിരഞ്ഞെടുപ്പാണ്. അമേരിക്കൻ മോഡൽ പ്രെസിഡെൻഷ്യൽ ജനാതിപത്യം ആണ് ഫിലിപൈൻസിൽ ഉള്ളത്. ആറു വര്ഷം ആണ് ഒരു പ്രെസിഡെൻഷ്യൽ ടെം മാത്രമേ ഭരിക്കാൻ ആകു.
ഇതിനു മുമ്പുള്ള പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെർട്ടെ വളരെ വിവാദമായ ഭരണം ആയിരുന്നു. ഫിലിപൈൻസിലെ ഡ്രഗ് പ്രശ്നം പരിഹരിക്കാൻ ആയി ഡ്രഗ് വിളിക്കുന്നവരെ എല്ലാം വെടി വെച്ച് കൊല്ലുക എന്നത് ആയിരുന്നു പുള്ളിയുടെ നയം. എണ്ണായിരം മുതൽ 20000 പേരെ ഫിലിപ്പീൻസിലെ പോലീസ് ഇദ്ദേഹത്തിന്റെ ഭരണകാലത്ത് വെടി വെച്ച് കൊന്നു. പത്തു കോടി ജനസംഖ്യ ഉള്ള രാജ്യത്ത് ആണ് ഇത്ര അധികം ആളുകളെ വെടി വെച്ച് കൊന്നത്. അതേപോലെ അമേരിക്കൻ പാവ എന്ന അവസ്ഥയിൽ നിന്നും ഫിലിപൈൻസ് ഫോറിൻ പോളിസി മാറി.
ദാവോസ് എന്ന നഗരത്തിന്റെ മേയർ ആയിരുന്നു റോഡ്രിഗോ ഡ്യുട്ടെർട്ടെ, ദാവോസ് നഗരം വൃത്തിയാക്കി, അഴിമതി തുടച്ചു നീക്കി എന്നത് പറഞ്ഞാണ് അദ്ദേഹം പ്രസിഡന്റ് ആയി മത്സരിച്ചത്. അദ്ദേഹത്തിന്റെ അമ്മയും രാഷ്ട്രീയപ്രവർത്തക ആയിരുന്നു. റോഡ്രിഗോ ഡ്യുട്ടെർട്ടെയെ ഇഷ്ടമാണോ എന്ന് ചോദിക്കുക എന്നത് ആയിരുന്നു സാധാരണ ഫിലിപോപ്പിനോകളെ പരിചയപ്പെടുമ്പോൾ ആദ്യം ചെയ്തിരുന്ന പരിപാടി. – ഒരേ ഒരാൾ ഒഴിച്ച് എല്ലാവരും പുള്ളി കൊള്ളാം എന്നാണ് എന്നോട് പറഞ്ഞത്(എല്ലാവരും സ്ത്രീകൾ ആണ് ). ഒരു സെക്യൂരിറ്റി ഓഫൈസീർ മാത്രം പറഞ്ഞു – അദ്ദേഹം ചെയ്യുന്നത് ക്രൂരമാണ് അതേപോലെ ഇങ്ങനെ കൊല്ലുന്നത് പ്രശ്നപരിഹാരം ഉണ്ടാക്കുക ഇല്ല.
മൂന്നു സ്ഥാനാർത്ഥികൾ ആണ് പ്രധാനമായും ഉള്ളത് . ഫെർഡിനാൻഡ് “ബുംബും” മാർക്കോസ് ജൂനിയർ – പഴയ 1965 മുതല് 1986 വരെ ഫിലിപൈൻസ് ഭരിച്ച മാർക്കോസിന്റെ മകൻ – അയാളുടെ ഭാര്യ ഇമെൽഡ മാർക്കോസിന്റെ ആയിരക്കണക്കിനുള്ള ചെരുപ്പ് ശേഖരത്തിൽ നിന്നാണ് നമ്മുടെ ജയലളിതയുടെ സാരി ശേഖരത്തിനുള്ള ഐഡിയ കിട്ടിയതെന്ന് ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്. ദുറ്റെർട്ടയുടെ പാർട്ടി ഇദ്ദേഹത്തിന് ആണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഡ്യൂറെർറ്റെയുടെ മകൾ – ഇപ്പോളത്തെ ദാവോസ് മേയർ ആണ് മാർക്കോസ് ജൂനിയറിൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥി. തമാശ ദുറ്റെർറ്റെയുടെ ‘അമ്മ മാർക്കോസ് സീനിയറിന്റെ ഏകാധിപത്യത്തിനെതിരെ സമരം ചെയ്താണ് രാഷ്ട്രീയത്തിൽ വന്നത്.
സാധ്യത ഉള്ള ഒരു സ്ഥാനാർഥി ഇപ്പോളത്തെ മനില ( ഫിലിപ്പൈൻസ് തലസ്ഥാനം ) മേയർ ആയ ഫ്രാൻസിസ്കോ മൊറേനോ ഡൊമാഗോസോ / ഇസ്‌കോ മൊറേനോ ആണ്. യുക്രൈനിലെ പ്രസിഡന്റ് വ്ലാദിമിർ സെലിൻസ്കിയി പോലെ ഇയാളും സിനിമ നടൻ ആയിരുന്നു. ഇപ്പോൾ മേയർ ആയതിനാൽ പാർട്ട് ടൈം ടിക്കറ്റോക് താരവും ആണ്.
മറ്റൊരു സാധ്യത സ്ഥാനാർഥി ലെനി റോബ്രെഡോ എന്ന ഡ്യുട്ടെർറ്റേയുടെ വൈസ് പ്രസിഡന്റ് ആയിരുന്ന സ്ഥാനാർഥി ആണ്. അവർ ( സ്ത്രീ ആണ് ) ഡ്യുട്ടെർറ്റേയുടെ കാലത്തെ ഇങ്ങനെ നാട്ടുകാരെ എല്ലാം വെടി വെച്ച് കൊല്ലുന്നതിനെതിരായിരുന്നു. ഫിലിപ്പൈൻസ് ഒരു കത്തോലിക്ക രാജ്യമാണ്. ഇങ്ങനെ ചെറിയ കച്ചവടക്കാരെ കൊല്ലാതെ അവർക്കു രണ്ടാമതൊരു ചാൻസ് കൊടുക്കണം, ഡ്രഗ് ഇഷ്യൂ ഇല്ലാണ്ടാക്കാൻ വലിയ, ഇതിന്റെ മുകളിൽ ഉള്ള മാഫിയയെ ഇല്ലാണ്ടാക്കണം എന്നൊക്കെ ആണ് അവരുടെ വാദം. അങ്ങനെ വാദിച്ചതിനാൽ ദുറ്റെർട്ട ഇവരെ സൈഡ് ആക്കിയിരുന്നു.
പിന്നെ മാനി പാക്കിയാവോ എന്ന ലോക ബോക്സിങ് ചാമ്പ്യനും മല്സരിക്കുന്നുണ്ട് – ഫിലിപ്പൈന്സിന്റെ ലോകത്തിൽ ഏറ്റവും അറിയപ്പെടുന്ന സ്പോർട്സ് സ്റ്റാർ ആണ് പാകിയാവോ ( നമ്മുടെ സച്ചിനേക്കാൾ ഒക്കെ വലുത് – കാരണം ബോക്സിങ് ലോകത്തിലെ ഏറ്റവും കൂടുതൽ പണം ഇറങ്ങുന്ന ലോകം മുഴുവൻ ആരാധകർ ഉള്ള കളിയാണ് ) . പാകിയാവോ സെനറ്റ് മെമ്പർ ആയിരുന്നു – പക്ഷെ സെനറ്റിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല- നമ്മുടെ സച്ചിൻ രാജ്യസഭാ അംഗം ആയിരുന്നപ്പോൾ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലല്ലോ ). അതുകൊണ്ട് പാക്ക്യാവോവിന്റെ മത്സരം ഒരു തമാശ ആയിട്ടേ ആളുകൾ കാണുന്നുള്ളൂ.
റോഡ്രിഗോ ഡ്യുട്ടെർട്ടെ പ്രസിഡന്റ് സ്ഥാനം ഒക്കെ ഒഴിഞ്ഞെങ്കിലും സെനറ്റിലേക്ക് മത്സരിക്കുന്നുണ്ട്. റിട്ടയർ ചെയ്യാൻ പ്ലാനില്ല. റിട്ടയർ ചെയ്‌താൽ ജയിലിൽ പോകേണ്ടി വന്നാലോ എന്ന പേടി ആണ്. ജനാതിപത്യം എന്നത് മക്കൾക്ക് ഭരണം കൈമാറാനുള്ള പരിപാടി മാത്രം ആണെന്നത് ആണ് കാനഡ മുതൽ ഫിലിപ്പൈൻസ് വരെ കാണിക്കുന്നത്. – ജസ്ടിന്റെ അപ്പനും കാനഡയുടെ പ്രധാനമന്ത്രി ആയിരുന്നു.
നമ്മൾ പിന്നെ അമ്പത് തലമുറവരെ എങ്കിലും ഒരേ കുടുംബത്തെ മാത്രം തിരഞ്ഞെടുക്കണം എന്ന അഭിപ്രായക്കാർ ആണല്ലോ.



