കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര സ്ഥാപനമായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (IPO) ഇന്ന് (ജൂലൈ 24) ആരംഭിച്ചു. ₹82.43 കോടി സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി 61.98 ലക്ഷം പുതിയ ഓഹരികളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്.
ഓഹരിയുടെ പ്രൈസ് ബാൻഡ് ₹123 മുതൽ ₹133 വരെയാണ്. ജൂലൈ 28 വരെ അപേക്ഷിക്കാം. ഓഹരികൾ ജൂലൈ 31-ന് ബി.എസ്.ഇ എസ്.എം.ഇ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യും.
ഐ.പി.ഒ. വഴി ലഭിക്കുന്ന തുക ലഖ്നൗവിൽ പുതിയ ഇൻഡോർ സ്നോ പാർക്കും ഫാമിലി എന്റർടെയിൻമെന്റ് സെന്ററും ആരംഭിക്കുന്നതിനും അതിരപ്പിള്ളി സിൽവർസ്റ്റോം പാർക്കിന്റെ വികസനത്തിനും വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.
2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം ₹44.85 കോടിയിലും അറ്റാദായം ₹19.10 കോടിയിലും എത്തിയതായി അധികൃതർ അറിയിച്ചു. വരുമാനത്തിലും ലാഭത്തിലും ശ്രദ്ധേയ വളർച്ച കൈവരിച്ച സാഹചര്യത്തിലാണ് കമ്പനി ഐ.പി.ഒയുമായി വിപണിയിലെത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9188905079


