...
Home News Kerala ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിൽ കോണ്‍ഗ്രസ് നയം മാറുമ്പോൾ

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിൽ കോണ്‍ഗ്രസ് നയം മാറുമ്പോൾ

എന്ത് വിലകൊടുത്തും കെ റെയില്‍ കോണ്‍ഗ്രസ് തടയുമെന്നും സുധാകരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതലാളിത്തത്തെ താലോലിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു.

215

സംസ്ഥാനത്തെ ബാധിക്കുന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പി ടി തോമസ് സ്വീകരിച്ച നിലപാടായിരുന്നു ശരിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിഷയത്തിൽ കേരളത്തിലെ കര്‍ഷകര്‍ക്കൊപ്പം നിന്ന കോണ്‍ഗ്രസ് നയം തെറ്റായിരുന്നുവെന്ന് ഇടുക്കിയില്‍ സുധാകരന്‍ പ്രതികരിച്ചു.

റിപ്പോർട്ടുകളിൽ പി.ടി തോമസ് സ്വീകരിച്ച നയമായിരുന്നു ശരി. അതേസമയം, എന്ത് വിലകൊടുത്തും കെ റെയില്‍ കോണ്‍ഗ്രസ് തടയുമെന്നും സുധാകരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതലാളിത്തത്തെ താലോലിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു.

പിണറായിയുടെ ഭരണം നാടിനുവേണ്ടിയല്ല കുടുംബത്തിന് വേണ്ടിയാണ്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പിണറായി തുരങ്കം വെയ്ക്കുകയാണ്. രമേശ് ചെന്നിത്തല ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇന്നും പരിഹരിച്ചിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച കേസുകള്‍ എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് ബിജെപിയോടും കെ.സുധാകരന്‍ ചോദിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.