സാമ്പത്തിക പ്രതിസന്ധി; ജൂലൈ 6 വരെ സർവീസ് നിർത്തി വെച്ച് ഗോ ഫസ്റ്റ്

ഇപ്പോൾ കടന്നുപോകുന്ന പ്രതിസന്ധികൾ കമ്പനി ഉടനടി പരിഹരിക്കുമെന്നും പുനരുജ്ജീവനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കി. ഉടൻ തന്നെ ബുക്കിംഗ് പുനരാരംഭിക്കാൻ കഴിയും എന്ന് ഗോ ഫസ്റ്റ് പറഞ്ഞു.

നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. എയർ ലൈൻ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഈ മാസം 7 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. പാപ്പരത്വ പരിഹാര പ്രക്രിയയ്ക്ക് വിധേയമായ എയർലൈൻ, മെയ് 3 മുതൽ സർവീസ് നിർത്തി, അതിനുശേഷം, നിരവധി തവണ വിമാനങ്ങളുടെ സർവീസ് റദ്ദാക്കൽ നീട്ടി.

നേരത്തെ ജൂൺ 28 വരെ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായി ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തു. യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്നും, എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

ഇപ്പോൾ കടന്നുപോകുന്ന പ്രതിസന്ധികൾ കമ്പനി ഉടനടി പരിഹരിക്കുമെന്നും പുനരുജ്ജീവനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കി. ഉടൻ തന്നെ ബുക്കിംഗ് പുനരാരംഭിക്കാൻ കഴിയും എന്ന് ഗോ ഫസ്റ്റ് പറഞ്ഞു. മെയ് ആദ്യം എയർലൈൻ ഓപ്പറേറ്റർ സ്വമേധയാ പാപ്പരത്തത്തിന് അപേക്ഷ നൽകിയിരുന്നു, അതിനുശേഷം പ്രവർത്തനങ്ങൾ സ്തംഭിച്ചു.

കഴിഞ്ഞ മാസം അവസാനത്തോടെ കാരിയറിന് ഫ്ലൈറ്റ് പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ശൈലേന്ദ്ര അജ്മേരയെ ഗോ ഫസ്റ്റ് റെസല്യൂഷൻ പ്രൊഫഷണലായി നിയമിക്കുന്നതിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അനുമതി നൽകിയ സാഹചര്യത്തിലാണ് സൂചന. ജൂൺ അവസാനത്തോടെ പ്രതിദിന ഫ്‌ളൈറ്റുകളുടെ 94 ശതമാനവും പുനഃസ്ഥാപിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ട്.

ജൂൺ 10-ന് ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, ഡ്യൂഷെ ബാങ്ക് എന്നിവ ഉൾപ്പെടുന്ന എയർലൈനിന്റെ ക്രെഡിറ്റേഴ്‌സ് കമ്മിറ്റി (സിഒസി) രൂപീകരിച്ചതിന് ശേഷം പുനരുജ്ജീവന പ്രക്രിയ വേഗത്തിലായി

ഈ മാസം ആദ്യം, എയർലൈൻ ഡിജിസിഎയ്ക്ക് ഒരു പുനരുജ്ജീവന പദ്ധതി സമർപ്പിച്ചിരുന്നു, രണ്ട് വർഷം മുമ്പ് ഗോ ഫസ്റ്റ് എന്ന് പുനർനാമകരണം ചെയ്ത ഗോ എയർ എയർലൈൻ, ഇന്ത്യൻ വ്യോമയാന വിപണിയുടെ 6.4 ശതമാനം നിയന്ത്രിക്കുന്നു. സമീപകാല നഷ്ടങ്ങൾക്കിടയിലും ഗോ ഫസ്റ്റ് -ന് ഇപ്പോഴും 500-ലധികം പൈലറ്റുമാർ ഉണ്ടെന്നാണ് കണക്കുകൾ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...