...
Home Entertainments പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന പ്രീ റിലീസ് ബിസിനസുമായി ‘ഗോൾഡ്’

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന പ്രീ റിലീസ് ബിസിനസുമായി ‘ഗോൾഡ്’

വേള്‍ഡ് വൈഡായി 1300കളിലധികം സ്‍ക്രീനുകളില്‍ സിനിമ റിലീസ് ചെയ്യും. ഒരു ദിവസം ആറായിരത്തോളം ഷോകളായിരിക്കും ഉണ്ടാകുക.

313

നിവിൻ നായകനായ പ്രേമം എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗോൾഡ് . പൃഥ്വിരാജാണ് ഇതിലെ നായകൻ.സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ സാമ്പത്തിക വിജയം നേടിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

പൃഥ്വിരാജിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രീ റിലീസ് സ്വന്തമാക്കുകയാണ് ഗോള്‍ഡ്. ഡിസംബർ ഒന്നിന് പ്രദർശനത്തിനെത്തുന്ന ചിത്രം അമ്പത് കോടിയിലധികം രൂപയാണ് പ്രീ റിലീസ് ബിസിനസ് വഴി സ്വന്തമാക്കിയതെന്നാണ് പുതിയ വിവരം. വേള്‍ഡ് വൈഡായി 1300കളിലധികം സ്‍ക്രീനുകളില്‍ സിനിമ റിലീസ് ചെയ്യും. ഒരു ദിവസം ആറായിരത്തോളം ഷോകളായിരിക്കും ഉണ്ടാകുക.

ദീർഘമായ ഏഴ് വർഷത്തെ ഇടവേളക്കുശേഷം അൽഫോൻസ് പുത്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, പ്രേം കുമാർ ശാന്തി കൃഷ്‍ണ, മല്ലിക സുകുമാരൻ എന്നിവരാണ് പൃഥ്വിരാജിനൊപ്പം എത്തുന്ന മറ്റു പ്രധാന അഭിനേതാക്കൾ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.