ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് ഗൂഗിൾ; വ്യാജ ലോൺ ആപ്പുകൾ നീക്കം ചെയ്തു

വ്യാജ ലോൺ ആപ്പുകളുടെ വ്യാപനം നേരിടാൻ റിസർവ് ബാങ്ക് പോലെയുള്ള റ​ഗുലേറ്ററി ബോഡികളുമായി കേന്ദ്രസർക്കാർ സഹകരിക്കുന്നുണ്ട്.

ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന നടപടികളുമായി ​ഗൂ​ഗിൾ‍. ഇതിന്റെ ഭാ​ഗമായി 2200 ലധികം വ്യാജലോൺ ആപ്പുകൾ ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിലായാണ് ആപ്പുകൾ നീക്കം ചെയ്തത്. സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി വ്യാജ ലോൺ ആപ്പുകളെ നേരിടാനുള്ള സർക്കാരിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നു. വ്യാജ ലോൺ ആപ്പുകളുടെ വ്യാപനം നേരിടാൻ റിസർവ് ബാങ്ക് പോലെയുള്ള റ​ഗുലേറ്ററി ബോഡികളുമായി കേന്ദ്രസർക്കാർ സഹകരിക്കുന്നുണ്ട്. 2021 ഏപ്രിൽ മുതൽ 2022 ജൂലൈ വരെ ഏകദേശം 3500 മുതൽ 4000 ലോൺ ആപ്പുകൾ വരെ ​ഗൂ​ഗിൾ റിവ്യൂ ചെയ്തിട്ടുണ്ട്. ഇതിൽ ഏകദേശം 2500 ആപ്പുകൾ നീക്കം ചെയ്തു. 2022 സെപ്റ്റംബർ മുതൽ 2023 ഓഗസ്റ്റ് വരെയാണ് ഗൂഗിൾ പരിശോധന നടത്തുന്നത്. തുടർന്ന് 2200 ലോൺ ആപ്പുകൾ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവിൽ ലോൺ ആപ്പുകൾക്ക് കടുത്ത നിയന്ത്രണമാണ് പ്ലേ സ്റ്റോറിലുള്ളത്.

ബാങ്കുമായോ ബാങ്ക് ഇതര സ്ഥാപനങ്ങളുമായോ സഹകരിച്ച് പ്രവർത്തിക്കുന്നവർക്കാണ് ലോൺ ആപ്പുകൾ പ്രസിദ്ധികരിക്കാനാവുക. ഇതിനൊപ്പം കർശന വ്യവസ്ഥകളും പാലിക്കേണ്ടി വരും. സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായതോടെയാണ് കേന്ദ്രസർക്കാർ ഈ വിഷയത്തിൽ സജീവ ഇടപെടൽ നടത്തി തുടങ്ങിയത്. റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ എസ്എംഎസ് , റേഡിയോ ബ്രോ‍ഡ്കാസ്റ്റ്, പബ്ലിസിറ്റി കാമ്പയിൻ എന്നിവയിലൂടെയാണ് ജനങ്ങൾക്ക് സൈബർ കുറ്റകൃതൃങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം നല്കുന്നത്.

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുന്നേ കമ്പനിയെ കുറിച്ച് പഠിക്കുക എന്നതാണ് ലോൺ ആപ്പുകളുടെ കെണിയിൽ നിന്ന് രക്ഷ നേടാനുള്ള മാർ​ഗം. ഇൻസ്റ്റാൾ ചെയ്യുമ്പോൾ നല്കുന്ന പെർമിഷനുകൾ പരിശോധിക്കാനും ശ്രദ്ധിക്കണം. സേവന വ്യവസ്ഥകൾ കൃതൃമായി വായിച്ചുവേണം പെർമിഷൻ നല്കാൻ. പാസ്‌ വേർഡ് ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ നല്കാതിരിക്കാൻ ശ്രദ്ധിക്കുന്നതിനൊപ്പം സുരക്ഷിതമായ പേമന്റ് ചാനലുകൾ ഉപയോഗിക്കണം. കൃതൃമായി ആപ്പ് അപ്ഡേറ്റ് ചെയ്യുകയെന്നതും പ്രധാനമാണ്. ഗൂഗിൾ പ്ലേസ്റ്റോർ ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പ് ഡൗൺലോഡ് ചെയ്യണം. സംശയം തോന്നിയാൽ വിവരം അധികൃതരെ അറിയിക്കുകയും ചെയ്യണം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...