കലാപത്തിന് മുന്നെ ഗോത്ര ജനതയെ നിരായുധരാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ; മണിപ്പൂര്‍ കലാപത്തിലെ ഭരണകൂട കൈകള്‍

ഗവണ്‍മെന്റിന്റെ അറിവോടും സമ്മതത്തോടും കൂടി ആദിവാസി ഗോത്ര വിഭാഗങ്ങളെ സമ്പൂര്‍ണ്ണമായി നിരായുധീകരിക്കുക എന്നതായിരുന്നു ഈ ഉത്തരവിലൂടെ ലക്ഷ്യമിട്ടിരുന്നത്.

| കെ സഹദേവന്‍

മണിപ്പൂരില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കലാപം ആരംഭിക്കുന്നതിന് ഏതാണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2023 ഫെബ്രുവരി 14ാം തീയ്യതി, ചൂരാചാന്ദ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസില്‍ നിന്നും ഒരു നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുകയുണ്ടായി. (order No. 4/93/2020-DC/CCP on 14 th February 2023,) ചൂരാചാന്ദ്പൂര്‍ ജില്ലയില്‍ താമസിക്കുന്ന ജനങ്ങള്‍ അവരുടെ ലൈസന്‍സുള്ള ആയുധങ്ങള്‍ മാര്‍ച്ച് 1നകം പോലീസില്‍ ഏല്‍പ്പിക്കുന്നതി നുള്ള ഉത്തരവായിരുന്നു ഈ നോട്ടിഫിക്കേഷനില്‍.

മണിപ്പൂരിലെ ചൂരാചാന്ദ്പൂര്‍ ജില്ല ചിന്‍-കുകി-മിസോ-സോമി ഗോത്രജനങ്ങള്‍ക്ക് മുന്‍തൂക്കമുള്ള പ്രദേശമാണ്. സമാനമായ രീതിയില്‍, ലൈസന്‍സുള്ള ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യാനുള്ള ഉത്തരവ്, ഗോത്ര ജനതയ്ക്ക് മുന്‍തൂക്കമുള്ള വിവിധ ജില്ലകളിലെ ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിരുന്നു.

ഗവണ്‍മെന്റിന്റെ അറിവോടും സമ്മതത്തോടും കൂടി ആദിവാസി ഗോത്ര വിഭാഗങ്ങളെ സമ്പൂര്‍ണ്ണമായി നിരായുധീകരിക്കുക എന്നതായിരുന്നു ഈ ഉത്തരവിലൂടെ ലക്ഷ്യമിട്ടിരുന്നത്. പിന്നീട് മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ ആദിവാസി ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ ഫോറസ്റ്റ്, റവന്യൂ ഉദ്യോഗസ്ഥര്‍ റെയ്ഡുകളും സര്‍വ്വേകളും നടത്തുകയും ഗോത്ര ജനത സാധാരണ നിലയ്ക്ക് കൈവശം സൂക്ഷിച്ചിരുന്ന പരമ്പരാഗത ആയുധങ്ങള്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ആദിവാസി ഗ്രാമങ്ങളില്‍ ഫോറസ്റ്റ് അധികാരികള്‍ നടത്തുന്ന സര്‍വ്വേ സംബന്ധിച്ച്, ബിജെപിയുടെ തന്നെ എംഎല്‍എ ആയ പാവോലിയന്‍ലാല്‍ ഹൗകിപ് 2023 ഏപ്രില്‍ 23ന് മണിപ്പൂര്‍ വനം വകുപ്പ് മന്ത്രിക്ക് എഴുതിയ കത്തില്‍, സര്‍വ്വേയുടെ ആധികാരികതയെ സംബന്ധിച്ചും, ഭരണഘടനാപരമായ പ്രശ്‌നങ്ങളെ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മണിപ്പൂര്‍ അടക്കമുള്ള വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളില്‍ ഭൂമിയുടെ ഉടമസ്ഥതയും കൈമാറ്റവും സംബന്ധിച്ച വിഷയങ്ങള്‍ മലയോര സ്വയംഭരണാധികാര സമിതികള്‍ക്കാണെന്നിരിക്കെ, സംസ്ഥാന ഭരണകൂടം ഇത്തരത്തില്‍ ഇടപെടല്‍ നടത്തുന്നത് പ്രാദേശിക ഭരണകൂടങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഭരണകക്ഷികളില്‍ നിന്നുള്ള നിയമസഭാ സമാജികരടക്കം നിരവധി പേര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍, മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരം സര്‍വ്വേകളും കുടിയൊഴിപ്പിക്കലും, ആയുധങ്ങള്‍ പിടിച്ചെടുക്കലും അടക്കമുള്ള പദ്ധതികള്‍ 2023 മാര്‍ച്ച് മാസത്തോടെ തകൃതിയായി നടക്കുകയായിരുന്നു. സര്‍വ്വേകള്‍ നടത്തിയ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ വീടുകള്‍ പ്രത്യേക രീതിയില്‍ അടയാളപ്പെടുത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഒരു സമൂഹത്തിന് നേരെ വിവിധങ്ങളായ ആരോപണങ്ങള്‍ ഉന്നയിക്കുകയും (പോപ്പി കൃഷിക്കാര്‍, അനധികൃത കുടിയേറ്റക്കാര്‍ തുടങ്ങിയ അധിക്ഷേപകരമായ നിരവധി ആരോപണങ്ങളാണ് കുകി-സോമി വിഭാഗങ്ങള്‍ക്കെതിരെ ഭരണകൂടം തൊടുത്തുവിട്ടിരുന്നത്). ആ സമൂഹത്തെ സര്‍ക്കാര്‍ ഉത്തരവിലൂടെ തന്നെ സമ്പൂര്‍ണ്ണമായി നിരായുധീകരിക്കുകയും, ഇന്റര്‍നെറ്റ് അടക്കമുള്ള വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ റദ്ദാക്കിയും ഭരണകൂട ഒത്താശയോടെ കലാപങ്ങള്‍ അഴിച്ചുവിടുകയായിരുന്നു മണിപ്പൂരിലെന്നത് സംബന്ധിച്ച നിരവധി തെളിവുകള്‍ അനുദിനമെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മണിപ്പൂര്‍ കലാപത്തിന് ബിജെപിയുടെ മൗനാനുവാദമുണ്ടെന്ന് ആരോപിച്ചത് മറ്റാരുമല്ല, ബിജെപിയുടെ തന്നെ എംഎല്‍എ ആയ പാവോലിനല്‍ ഹൗകിപ് ആയിരുന്നു (Violence In Manipur ‘Tacitly Supported’ By BJP, Outlook, July 24, 2023).

കലാപങ്ങള്‍ ആരംഭിക്കുന്നതിന് എത്രയോ മുന്നെ തന്നെ ഗോത്ര വിഭാഗങ്ങളുടെ ആയുധങ്ങള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവ് ഗവണ്‍മെന്റ് പുറപ്പെടുവിച്ചിരുന്നു എന്ന വസ്തുത മനസ്സിലാക്കുമ്പോള്‍ തന്നെ മറ്റൊരു കാര്യം കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

മണിപ്പൂര്‍ പോലീസ് സേനയുടെ ആയുധപ്പുരയില്‍ നിന്ന് അമ്പതിനായിരത്തോളം ബുള്ളറ്റുകളും അയ്യായിരത്തോളം തോക്കുകളും കൊള്ളയടിക്കപ്പെട്ടുവെന്ന കാര്യമാണത് (മെയ് 29 2023). അധികാരികളുടെ സമ്മതത്തോടെയല്ലാതെ ഇത്രയും വലിയൊരു ആയുധശേഖരം കൊള്ളയടിക്കാന്‍ സാധിക്കില്ലെന്നത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യമാണ്.

മണിപ്പൂരില്‍ തീവ്രവാദ ഗ്രൂപ്പുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ‘സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍’ കരാര്‍ കലാപത്തിന് തൊട്ട് മുന്നെ മണിപ്പൂര്‍ ഗവണ്‍മെന്റ് ഏകപക്ഷീയമായി നീക്കിയത് അടക്കമുള്ള ഓരോ സംഭവങ്ങളുടെ ഗതിവിഗതികളെ സൂക്ഷ്മായി നിരീക്ഷിച്ചാല്‍, കലാപത്തിന് പിന്നിലെ ഭരണകൂട കൈകള്‍ വ്യക്തമായി കാണാന്‍ കഴിയും.

ഈയടുത്ത ദിവസങ്ങളില്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചവരില്‍ ഹര്‍ഷ് മന്ദറിനെപ്പോലുള്ളവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ അങ്ങേയറ്റം ഭയപ്പെടുത്തുന്നവയാണ്. മനുഷ്യരെന്ന് നമ്മെ വിശേഷിപ്പിക്കാന്‍ പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് മണിപ്പൂരില്‍ നടന്നിരിക്കുന്നതെന്ന് ഹര്‍ഷ് മന്ദര്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “the government will not beg for anything from the news channels and devotees who run the court, instead they will write big posts, rakan about what happened with Bangladeshi Muslims, Pakistan and China angle, what happened is right, we should read it and remain silent like eunichs… until our number comes in the line of cookies..”

(ഈ കുറിപ്പ് തയ്യാറാക്കുന്നതിന് സോമി സ്റ്റുഡന്റ് ഫെഡറേഷന്‍, കുകി സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായി തയ്യാറാക്കിയ ‘Inevitable Split: Documents on state-sponsored ethnic cleansing in Manipur, 2023’ എന്ന റിപ്പോര്‍ട്ട് സഹായകമായിട്ടുണ്ട്)

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...