...
Home News Kerala സര്‍വ്വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലിൽ അതൃപ്തിയുമായി ഗവര്‍ണര്‍

സര്‍വ്വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലിൽ അതൃപ്തിയുമായി ഗവര്‍ണര്‍

സർക്കാർ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ഗവര്‍ണര്‍ പറയുകയുണ്ടായി

343

സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സർക്കാർ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ഗവര്‍ണര്‍ പറയുകയുണ്ടായി.

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് കേരളാ സർക്കാർ പുനര്‍ നിയമനം നല്‍കിയതില്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ എതിര്‍പ്പ് പരസ്യമാക്കിയിരിക്കുകയാണ്. തനിക്ക് ഈ വിഷയത്തിലുള്ള എതിർപ്പ് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകുകയും ചെയ്തു.

സർക്കാരിന് വേണമെങ്കിൽ ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ നീക്കം ചെയ്യാമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതേപോലെ തന്നെ സംസ്‌കൃത സര്‍വ്വകലാശാലയിലെ വിസി നിയമന നടപടിയിലും ഗവര്‍ണര്‍ അതൃപ്തി അറിയിച്ചു. സേര്‍ച്ച് കമ്മിറ്റി പേരുകള്‍ നല്‍കിയില്ലെന്നും പട്ടിക നല്‍കാത്തതിനാല്‍ സേര്‍ച്ച് കമ്മിറ്റികള്‍ ഇല്ലാതായെന്നും പറഞ്ഞ ഗവര്‍ണര്‍ സര്‍വ്വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.