...
Home Career തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

ഉദ്യോഗാർഥികൾ കോളജിലെ വെബ്സൈറ്റിൽ നിന്നും ബയോഡാറ്റാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതും, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ, പകർപ്പുകൾ എന്നിവയുമായി ജൂൺ രണ്ടിന് രാവിലെ 11ന് കോളജിൽ നേരിട്ട് ഹാജരാകണം

312

തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ മാത്തമാറ്റിക്‌സ്, ജ്യോഗ്രഫി, എജുക്കേഷണൽ ടെക്‌നോളജി, ഫൗണ്ടേഷൻ ഓഫ് എജുക്കേഷൻ, ഫൈൻ ആർട്സ് / പെർഫോമിംഗ് ആർട്സ് എന്നീ വിഷയങ്ങളിൽ ഓരോ ഗസ്‌റ്റ് ലക്ചറുടെ ഒഴിവുണ്ട്.

യോഗ്യതയുള്ളവർ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഉദ്യോഗാർഥികൾ കോളജിലെ വെബ്സൈറ്റിൽ നിന്നും ബയോഡാറ്റാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതും, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ, പകർപ്പുകൾ എന്നിവയുമായി ജൂൺ രണ്ടിന് രാവിലെ 11ന് കോളജിൽ നേരിട്ട് ഹാജരാകണം.

യോഗ്യത സംബന്ധിച്ച വിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ്. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.