...
Home Entertainments മതവികാരം വ്രണപ്പെടുമെന്ന് പരാതി; ‘മഹാരാജി’ന്റെ റിലീസ് വിലക്കി ഗുജറാത്ത് ഹൈക്കോടതി

മതവികാരം വ്രണപ്പെടുമെന്ന് പരാതി; ‘മഹാരാജി’ന്റെ റിലീസ് വിലക്കി ഗുജറാത്ത് ഹൈക്കോടതി

1862ലെ മഹാരാജ് ലിബറൽ കേസ് അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് മഹാരാജ്. ഗുജറാത്തിലെ പുഷ്ടിമാർഗ് എന്ന ആശ്രമവുമായി ബന്ധപ്പെട്ടതാണ് ഈ കേസ്.

215

അമീർഖാന്റെ മകൻ ജുനൈദ് നായകൻ ആകുന്ന മഹാരാജ് എന്ന സിനിമയുടെ റിലീസ് ഗുജറാത്ത്‌ ഹൈകോടതി നിരോധിച്ചു. ജൂൺ 14 ന് ആണ് നെറ്റ്ഫ്ലിക്സ് വഴി സിദ്ധാർഥ് പി മലഹോത്ര സംവിധാനം ചെയ്ത സിനിമ റിലീസ് പ്രഖ്യാപിച്ചിരുന്നത്. മതവികാരം വ്രണപ്പെടും എന്ന ഹിന്ദു വിഭാഗങ്ങളുടെ പരാതിയിൽ ആണ് നടപടി.

1862ലെ മഹാരാജ് ലിബറൽ കേസ് അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് മഹാരാജ്. ഗുജറാത്തിലെ പുഷ്ടിമാർഗ് എന്ന ആശ്രമവുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. കർസാന്ധാസ് മുൽജി എന്ന മാധ്യമപ്രവർത്തകന് എതിരായി പുഷ്ടിമാർഗ്ഗിലെ ആത്മീയ നേതാവായിരുന്ന ജഡുനാഥ്ജി ബ്രിജ്‌രാതൻജി മഹാരാജ് ഫയൽ ചെയ്ത മനനഷ്ട്ട കേസ് ആക്കാലത്ത് മാധ്യമങ്ങളിൽ വലിയ കോളിളക്കം സൃഷ്ഠിച്ചിരുന്നു.

ഹിന്ദു മതത്തിൽ ഉള്ള കാലഹരണപ്പെട്ട വിശ്വാസങ്ങളെ പറ്റി മാധ്യമ പ്രവർത്തകൻ എഴുതിയ ലേഖനത്തെ പിൻപറ്റി ആണ് പിന്നീടുള്ള പ്രശ്നങ്ങൾ ഒക്കെയും നടന്നിരുന്നത്. സ്ത്രീകളായ ഭക്തരുമായി മഹാരാജ് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു എന്നത് ഉൾപ്പെടെ ഉള്ള ഗുരുതര ആരോപണങ്ങൾ ആയിരുന്നു അന്ന് പുറത്ത് വന്നിരുന്നത്. അന്ന് 50000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് മഹാരാജ് കേസ് ഫയൽ ചെയ്യുകയും, തനിക്ക് അനുകൂലമായി വിധി ഉണ്ടാകും എന്ന പ്രതീക്ഷകയിലും ആയിരുന്നു. എന്നാൽ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചുകൊണ്ട് അന്ന് ബോംബെ കോടതി വിധി വന്നിരുന്നു.

ജസ്റ്റിസ് മാത്യു സോസ്, ജോസഫ് അർനോൾഡ് എന്നിവർ അധ്യക്ഷർ ആയിരുന്ന ബെഞ്ച് ആണ് അന്ന് വിധി പ്രഖ്യാപിച്ചത്. ഭക്തരെയും പങ്കെടുപ്പിച്ച് നടത്തിയ വിചാരണയ്‌ക്കൊടുവിൽ അന്ന് മാധ്യമപ്രവർത്തകനു അനുകൂലമായി കോടതി വിധി പറയുകയും, 11500 രൂപ നഷ്ടപരിഹരമായി മഹാരാജിൽ നിന്ന് ഈടാക്കുകയും ചെയ്തു. ധർമ്മപരമായ തെറ്റുകൾ ഒരിക്കലും വിശ്വാസപരമായി ശരിയാവില്ല എന്ന അന്നത്തെ വിധിയോട് കൂടെ ചരിത്രപരമായ മഹാരാജ് ലിബറൽ കേസ് അവസാനിപ്പിച്ചു.

ഈ കേസ് ചൂണ്ടി കാട്ടിയാണ് ഗുജറാത്തിലെ ഹിന്ദു വിഭാഗം ഹൈകോടതിയെ സമീപിച്ചത്. ഈ സിനിമ ഹിന്ദു വിശ്വാസികൾക്ക് ഇടയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന വാദം കോടതി ശരിവെക്കുകയായിരുന്നു. ഗുജറാത്തിലെ കൃഷ്ണ, വല്ലഭചര്യ വിശ്വാസികളാണ് കോടതിയിൽ സിനിമക്ക് എതിരെ കേസ് ഫയൽ ചെയ്തിരുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.