...
Home News Kerala ഹലാൽ ശർക്കര പ്രത്യേക പരാമർശം അർഹിക്കുന്നു; എങ്ങിനെയാണ് ശർക്കര ഹലാൽ ആകുന്നത്

ഹലാൽ ശർക്കര പ്രത്യേക പരാമർശം അർഹിക്കുന്നു; എങ്ങിനെയാണ് ശർക്കര ഹലാൽ ആകുന്നത്

ഹലാൽ /ഹറാം എന്നത് അറബി ഭാഷയിലെ രണ്ടു വാക്കുകളായി കണ്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ നല്ലതും ചീത്തയും എന്ന അർത്ഥത്തിൽ എല്ലാ ഭാഷയിലും ഇത്തരം വാക്കുകൾ ഉണ്ടാവാം.

439

| പ്രിൻസ് ജോൺ

ഹലാൽ ശർക്കര എന്നൊന്നില്ലന്ന് ആദരണീയനായ എം എൻ കാരശ്ശേരി ചാനൽ ചർച്ചയിൽ പറയുന്നത് കേട്ടു. അദ്ദേഹത്തിൽ നിന്നും ഇങ്ങനെ ഒരു പിഴവ് പ്രതീക്ഷിച്ചില്ല. മാംസത്തിൽ മാത്രമല്ല എല്ലാ ഭക്ഷണത്തിലും ഹലാലും ഹറാമും ഉണ്ട്.

ഹലാൽ വിധിപ്രകാരം അനുവദിനീയമായ വസ്തുക്കൾക്ക് കുറച്ചുദാഹരണങ്ങൾ ഇവയാണ് – പാൽ,തേൻ,ലഹരിയില്ലാത്ത സസ്യങ്ങൾ, പച്ചക്കറികൾ, സംസ്കരിച്ചതോ അല്ലാത്തതോ ആയ പഴങ്ങൾ,പരിപ്പ്, പയർ വർഗ്ഗങ്ങൾ ഹലാൽ വിധിപ്രകാരം കശാപ്പു ചെയ്യപ്പെട്ട മൃഗമാംസം. ഇനി അനുവദനീയമല്ലാത്ത അതായത് ഹലാൽ അല്ലാത്ത ഭക്ഷണങ്ങൾ ഇവയൊക്കെയാണ്- പന്നി, പട്ടി മുതലായവ, പല്ലും നഖവും ഉപയോഗിച്ച് ഇര പിടിക്കുന്ന മാംസഭുക്കുകളായ മൃഗങ്ങൾ (സിംഹം, കടുവ മുതലായവ) പരുന്ത്, കഴുകൻ പോലുള്ള പക്ഷികൾ, എലി, പഴുതാര തുടങ്ങിയ ജീവികൾ, ഈച്ച, തേനീച്ച മരംകൊത്തി മുതലായവ, രക്തം, ശവം, മൃഗങ്ങൾ വീണു ചത്തത്, അടിച്ചു കൊന്നത് മുതലായവ. മദ്യവും മറ്റ് ലഹരിപദാർത്ഥങ്ങളും ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്.

ഇതിൽ ഹലാൽ ശർക്കര പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. അതിനായി ആദ്യം ശർക്കര ഉണ്ടാവുന്നത് എങ്ങനെ എന്നു നോക്കാം. വെട്ടിയെടുത്ത കരിമ്പ്, ഇലകൾ നീക്കം ചെയ്ത് ഒരു ചക്കിൽ ചതച്ച് നീരെടുക്കുന്നു. ഇങ്ങനെ ലഭിക്കുന്ന കരിമ്പ്നീര്, വലിയ സംഭരണികളിലാക്കി തിളപ്പിക്കുന്നു. തിളക്കുമ്പോൾ പരലുകൾ അടങ്ങിയ കുഴമ്പ് മുകളിലെത്തുന്നു. ഇത്‌ വേർതിരിച്ചെടുത്ത് അച്ചുകളിൽ ഒഴിച്ച് ശർക്കരയാക്കി വാർത്തെടുക്കുന്നു.

ഈ പ്രക്രിയ ഒരു പ്രത്യേക സമയത്തിലധികം നീണ്ടുപോയാൽ അതിൽ വീഞ്ഞിലും ഫെനിയിലും സംഭവിക്കുന്നതുപോലെ ആൽക്കഹോൾ അംശം ഉണ്ടാവാനിടയുണ്ട്. അത്തരത്തിൽ ആൽക്കഹോൾ സാന്നിധ്യം ഉണ്ടാവാനിടയില്ലാത്ത രീതിയിൽ മേൽനോട്ടത്തോടെ ഉൽപ്പാദിപ്പിക്കപ്പെട്ട ശർക്കരയാണ് ഹലാൽ ശർക്കര. ഇതല്ലാതെ ശർക്കരയിൽ 1.2 % ആൽക്കഹോൾ അടങ്ങുന്നുണ്ട്.

ഹലാൽ /ഹറാം എന്നത് അറബി ഭാഷയിലെ രണ്ടു വാക്കുകളായി കണ്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. നല്ലതും ചീത്തയും എന്ന അർത്ഥത്തിൽ എല്ലാ ഭാഷയിലും ഇത്തരം വാക്കുകൾ ഉണ്ടാവാം. എല്ലാ മതവും ഭക്ഷണത്തിൽ മനുഷ്യൻ പാലിക്കേണ്ട കാഴ്ചപ്പാടുകൾ അവതരിപ്പിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.