...
Home Technology ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ?; സൂക്ഷിക്കണം ഈ ലക്ഷണങ്ങൾ

ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ?; സൂക്ഷിക്കണം ഈ ലക്ഷണങ്ങൾ

അപകടകരമായ എന്തെങ്കിലും സോഫ്‌റ്റവയർ പ്രവർത്തിക്കുന്നുണ്ടെങ്കില്‍ ഡാറ്റ ഉപയോഗം വർധിക്കുകയും പെട്ടെന്ന് തീരുകയും ചെയ്യും.

240

ഈ ഡിജിറ്റല്‍ യുഗത്തില്‍ സ്മാർട്ട്ഫോണ്‍ കേവലം ആശയവിനിമയത്തിനായി മാത്രം ഉപയോഗിക്കുന്ന ഒരു ഉപകരണമല്ല. ലോകത്തിന്റെ ഏത് കോണിലുള്ള കാര്യങ്ങള്‍ അറിയാന്‍ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങള്‍ സൂക്ഷിക്കാനും എന്തിന് സിനിമ വരെ ചിത്രീകരിക്കാന്‍ സ്മാർട്ട്ഫോണുകൊണ്ട് സാധിക്കും എന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. എന്നാൽ സാങ്കേതികവിദ്യയുടെ വളർച്ചകൊണ്ടുള്ള ചില അപകടങ്ങളുമുണ്ട്. ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വർധിച്ചുവെന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ ഇക്കാര്യങ്ങള്‍ തീർച്ചയായും ശ്രദ്ധിക്കണം.

സ്മാർട്ട്ഫോണിന്റെ ബാറ്ററിയുടെ ചാർജ് പതിവിലും വേഗത്തില്‍ തീരുകയാണെങ്കില്‍ അതൊരു മുന്നറിയിപ്പാണ്. ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഫോണിന്റെ ബ്രാക്ക്ഗ്രൗണ്ട് പ്രവർത്തനമായിരിക്കും വർധിക്കുന്നത്. ഇത് ഫോണ്‍ ഉപയോഗിക്കാതെ തന്നെ ചാർജ് തീരുന്നതിന് കാരണമാകും. ഇന്റർനെറ്റ് ഉപയോഗം എത്തരത്തിലാണെന്ന് മനസിലാക്കുക. അപകടകരമായ എന്തെങ്കിലും സോഫ്‌റ്റവയർ പ്രവർത്തിക്കുന്നുണ്ടെങ്കില്‍ ഡാറ്റ ഉപയോഗം വർധിക്കുകയും പെട്ടെന്ന് തീരുകയും ചെയ്യും.

അപകടകരമായ സോഫ്റ്റ്വെയറിന്റെ സാന്നിധ്യം ഫോണിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കി ഹാങ് ആകുന്നതിനും കാരണമാകും. പ്രവർത്തനരഹിതമാകാനും സാധ്യതയുണ്ട്. ഫോണിലുള്ള ആപ്ലിക്കേഷനുകള്‍ കമാന്‍ഡ് നല്‍കാതെ തന്നെ ഓപ്പണാകുന്നതും ക്ലോസാകുന്നതും ശ്രദ്ധിക്കുക. നിങ്ങള്‍ അയക്കാതെ തന്നെ സന്ദേശങ്ങള്‍ മറ്റുള്ളവർക്ക് ലഭിക്കുകയോ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പോസ്റ്റ് പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഹാക്ക് ചെയ്യപ്പെട്ടതാകാം. ഫോണ്‍ സംഭാഷണങ്ങള്‍ക്കിടയിലോ വീഡിയോകള്‍ പ്ലേ ചെയ്യുമ്പോഴോ വിചിത്രമായ ശബ്ദങ്ങള്‍ ബ്രാക്ക്ഗ്രൗണ്ടില്‍ നിന്നുണ്ടാകുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.