ഉത്തര കേരളത്തിൽ തുലാപ്പത്തോടെ തെയ്യാട്ടക്കാലമായി . തെയ്യാട്ടത്തോടൊപ്പം ഹത്തനെ ഉദയ (പത്താമുദയം) എന്ന സിനിമയും ഇറങ്ങാൻ തയ്യാറെടുക്കുന്നു. ഹത്തനെ ഉദയ ഡിസംബറോടെ തീയറ്ററുകളിലെത്തും.
വടക്കൻ മലബാറിലെ തെയ്യക്കാവുകളുടെ പശ്ചാത്തലത്തിൽ നാടോടിക്കഥകളുടെ ചുവട് പിടിച്ച് പ്രതികാരവും പ്രണയവും നാട്ടു തനിമയുംചേർത്ത സ്ത്രീ പക്ഷ സിനിമ. നാട്യധർമ്മിക്രിയേഷൻ നിർമ്മിക്കുന്ന ഈ സിനിമയുടെ രചനയും സംവിധാനവും എ കെ കുഞ്ഞിരാമൻ പണിക്കരാണ്.
ഛായാഗ്രഹണം മുഹമ്മദ് എ നിർവഹിക്കുമ്പോൾ ഗാനങ്ങൾ വൈശാഖ് സുഗുണൻ, സുജേഷ് ഹരി എന്നിവർ ചേർന്ന് എഴുതുന്നു. സംഗീതം സാമുവൽ എ ബി, സാൻഡി .ആലാപനം – സിതാര കൃഷ്ണകുമാർ, വൈക്കം വിജയലക്ഷ്മി .സംഘട്ടനം – അഷറഫ് ഗുരുക്കൾ തുടങ്ങി പ്രമുഖരായ സാങ്കേതിക വിദഗ്ദ്ധരോടൊപ്പം പ്രശസ്ത നടീ നടന്മാരും അണിനിരക്കുന്നു.



